Tag: World

ഏറ്റവും വലിയ ക്രൂയിസ് കപ്പലുകളിൽ ഒന്ന് വാങ്ങാൻ ആളില്ല; പൊളിക്കാൻ സാധ്യത

ബെർലിൻ: വിൽപ്പനയ്ക്ക് വച്ച ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലുകളിൽ ഒന്നായ ഗ്ലോബൽ ഡ്രീം 2 വാങ്ങാൻ ആരുമില്ല. ക്രൂയിസ് ഇൻഡസ്ട്രി മാഗസിൻ ആൻ ബോർഡിന്റെ അഭിപ്രായത്തിൽ, പാപ്പരായി പ്രഖ്യാപിക്കപ്പെട്ട അഡ്മിനിസ്ട്രേറ്റർമാർക്ക് കപ്പൽ വാങ്ങാൻ ഒരാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജർമ്മനിയിലെ ബാൾട്ടിക്…

മാലിദ്വീപിൽ ഇന്ത്യൻ സമൂഹത്തിന്റെ യോഗ പരിപാടിയിൽ പ്രതിഷേധം

മാലി: മാലിദ്വീപിൽ ഇന്ത്യൻ സമൂഹം സംഘടിപ്പിച്ച ലോക യോഗ ദിനാഘോഷത്തിൽ പങ്കെടുത്തവരെ ഒരു കൂട്ടം പ്രതിഷേധക്കാർ മർദ്ദിച്ചു. യോഗ പരിശീലനത്തിനിടെ, വടികളുമായി ആയുധധാരികളായ ഒരു കൂട്ടം ആളുകൾ യോഗ ചെയ്യുന്നവരെ ആക്രമിച്ചു. മാലിദ്വീപ് ദേശീയ ഫുട്ബോൾ സ്റ്റേഡിയത്തിൽ നടന്ന ആക്രമണത്തിൽ നിരവധി…

ഹോങ്കോങ്ങിലെ ഫ്‌ളോട്ടിങ് റെസ്‌റ്റൊറന്റ് കടലില്‍ മുങ്ങി

ഹോങ്കോങ്ങ്: ഹോങ്കോങ്ങിലെ ലോകപ്രശസ്തമായ ഫ്ലോട്ടിംഗ് റെസ്റ്റോറൻറായ ജംബോ കിംഗ്ഡം കടലിൽ മുങ്ങി. കപ്പൽ മുങ്ങിയതിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ജംബോ കിംഗ്ഡം എന്നറിയപ്പെടുന്ന മൂന്ന് നിലകളുള്ള ഒരു കപ്പലായിരുന്നു അത്. ലോകത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് റെസ്റ്റോറൻറായിരുന്നു ഇത്. ഹോങ്കോങിലെ പ്രധാന…

6 പതിറ്റാണ്ടിനിടെ ഉണ്ടായതിൽ ഏറ്റവും വലിയ പ്രളയത്തിൽ വിറച്ച് ചൈന

ചൈന: ചൈന കടുത്ത വെള്ളപ്പൊക്കത്തിൽ വലയുകയാണ്. ആറ് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനാണ് ചൈന സാക്ഷ്യം വഹിക്കുന്നത്. രാജ്യത്തുടനീളം വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ട്. പതിനായിരക്കണക്കിന് ആളുകളെ വിവിധ സ്ഥലങ്ങളിലായി ഒഴിപ്പിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് പേൾ നദിയിൽ വെള്ളം ഉയരുന്നതിനാൽ നിർമ്മാണ…

നൂറി ബഹിരാകാശ റോക്കറ്റിന്റെ രണ്ടാം വിക്ഷേപണം വിജയകരമെന്ന് ദക്ഷിണ കൊറിയ

ദക്ഷിണ കൊറിയ: ദക്ഷിണ കൊറിയയുടെ ആഭ്യന്തരമായി നിർമ്മിച്ച നൂറി ബഹിരാകാശ റോക്കറ്റിന്റെ രണ്ടാമത്തെ പരീക്ഷണ വിക്ഷേപണം ചൊവ്വാഴ്ച വിജയകരമായിരുന്നുവെന്ന് ശാസ്ത്ര മന്ത്രി ലീ ജോങ്-ഹോ പറഞ്ഞു. ദക്ഷിണ കൊറിയയിലെ ഏക ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് വൈകിട്ട് നാല് മണിയോടെയാണ് നൂറി…

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാഹനം അപകടത്തിൽ പെട്ടു

സ്പെയിൻ: മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാർ അപകടത്തിൽപ്പെട്ടു. 14 കോടി രൂപ വിലവരുന്ന ബുഗാട്ടി വെയ്റോണാണ് അപകടത്തിൽപ്പെട്ടത്. സ്പെയിനിലെ മയോർക്കയിലെ താരത്തിൻ്റെ വീട്ടിലാണ് അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ ഒരു കാർ വീടിൻ്റെ ഗേറ്റിൽ ഇടിച്ചുകയറി. അപകടസമയത്ത് താരം കാറിലുണ്ടായിരുന്നില്ല.…

ജൂൺ 21; അന്താരാഷ്ട്ര യോഗാ ദിനം

ഇന്ന് ഇന്റർനാഷണൽ യോഗാദിനമായി ആചരിക്കുന്നു.’യോഗ’ എന്ന പദം ‘യുജ്’ എന്ന സംസ്കൃത പദത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പേ യോഗ അഭ്യസിച്ചിരുന്നു. ശാരീരികമായും വൈകാരികമായും മാനസികമായും ആത്മീയമായും യോഗ പ്രയോജനപ്പെടുന്നതിനാൽ അനേകർ ഇത് പരിശീലിക്കാറുണ്ട്. മനസ്സുകൊണ്ടും ശരീരംകൊണ്ടും സജീവമായി തുടരാൻ സഹായിക്കുന്ന…

ഇസ്രായേല്‍ പാര്‍ലമെന്റ് പിരിച്ചുവിടുന്നു

ജറുസലേം: ഇസ്രായേലില്‍ പാര്‍ലമെന്റ് പിരിച്ചുവിടാന്‍ തീരുമാനമായി. എട്ട് ഭരണകക്ഷികളാണ് പാർലമെന്റ് പിരിച്ചുവിടാനുള്ള തീരുമാനത്തിലെത്തിയത്. വിഭജിക്കപ്പെട്ട സഖ്യസർക്കാരിന് അതിജീവിക്കാന്‍ കഴിയില്ലെന്ന നിഗമനത്തിലാണ് തീരുമാനം. യയർ ലപീഡ് കാവൽ പ്രധാനമന്ത്രിയാകും. നാലു വർഷത്തിനിടെ അഞ്ചാമത്തെ പൊതുതെരഞ്ഞെടുപ്പാണ് രാജ്യത്ത് നടത്തുന്നത്. ഒക്ടോബർ അവസാനത്തോടെ തിരഞ്ഞെടുപ്പ് നടക്കാൻ…

ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യത്തെ കംബോഡിയയിൽ പിടികൂടി

കമ്പോഡിയ: കംബോഡിയൻ നദിയിൽ 661 പൗണ്ട് ഭാരമുള്ള ഭീമൻ സ്റ്റിൻഗ്രേ മത്സ്യത്തെ പിടികൂടി. ഗവേഷകർ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ശുദ്ധജല മത്സ്യമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. വടക്കൻ കംബോഡിയയിലെ മെക്കോങ് നദിയിലെ ദേശാടന മത്സ്യങ്ങളെ നിരീക്ഷിക്കാൻ വെള്ളത്തിനടിയിൽ റിസീവറുകൾ സ്ഥാപിക്കുന്നുണ്ടെന്നും പ്രാദേശിക…

യുക്രൈൻ-റഷ്യ യുദ്ധം; എന്ത് പ്രതിസന്ധി ഉണ്ടായാലും യുക്രൈനെ പിൻതുണക്കുമെന്ന് നാറ്റോ

ബെർലിൻ: യുക്രൈൻ-റഷ്യ യുദ്ധം വർഷങ്ങളോളം നീണ്ടുനിന്നേക്കാമെന്ന സൂചന നൽകി നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ്. ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. യുദ്ധം അവസാനിക്കാൻ വർഷങ്ങളോളം കാത്തിരിക്കേണ്ടി വരുമെന്നും പ്രതിസന്ധി എന്തുതന്നെയായാലും യുക്രൈനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…