Tag: World

അഫ്ഗാൻ ജനതയ്‌ക്ക് സഹായഹസ്തവുമായി ഇന്ത്യ; 3000 മെട്രിക് ടൺ ഗോതമ്പ് കൂടി കയറ്റി അയച്ചു

ഭക്ഷ്യക്ഷാമവും ഭൂകമ്പവും മൂലം ദുരിതമനുഭവിക്കുന്ന അഫ്ഗാൻ ജനതയ്ക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ. ശനിയാഴ്ച 3,000 മെട്രിക് ടൺ ഗോതമ്പ് ഇന്ത്യ പാകിസ്ഥാൻ വഴി കടൽമാർഗം അഫ്ഗാനിസ്ഥാനിലേക്ക് അയച്ചു. അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ എല്ലാത്തരം സഹായങ്ങളും വാഗ്ദാനം ചെയ്ത ആദ്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.…

യുക്രെയ്ൻ, അഫ്ഗാനിസ്ഥാൻ അഭയാർത്ഥികൾക്ക് 30000 പിക്സൽ ഫോണുകൾ നൽകാൻ ഗൂഗിൾ

ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, അമേരിക്കയിൽ ഇറങ്ങുന്ന യുക്രെയ്ൻ, അഫ്ഗാൻ അഭയാർത്ഥികൾക്ക്, 30000 പിക്സൽ ഫോണുകൾ സംഭാവന ചെയ്യുമെന്ന്, പ്രഖ്യാപിച്ചു. തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ്, പിച്ചൈ ഈ വാർത്ത പങ്കുവച്ചത്.

ഡാലസ്- ഹൂസ്റ്റണ്‍ ബുള്ളറ്റ് ട്രെയിന്‍: ഭൂമി പിടിച്ചെടുക്കാൻ സുപ്രീം കോടതി ഉത്തരവ്

ഡാലസ്: ഡാലസ് മുതൽ ഹൂസ്റ്റൺ വരെയുള്ള 240 മൈൽ 90 മിനിറ്റ് ദൈർഘ്യമുള്ള ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് തടസ്സമായിരുന്ന ഭൂമി ഏറ്റെടുക്കൽ തീരുമാനത്തിന് ടെക്സസ് സുപ്രീം കോടതി അനുകൂല വിധി പ്രഖ്യാപിച്ചു. ജൂൺ 24ന് രണ്ടിനെതിരെ അഞ്ച് വോട്ടുകൾക്കാണ് സുപ്രീം കോടതി…

ചരിത്ര മാറ്റവുമായി ‘ടോബ്ലെറോൺ ചോക്ലേറ്റ്’

പർവതത്തിന്റെ ആകൃതിക്കും രുചിക്കും പേരുകേട്ട കമ്പനിയാണ് ‘ടോബ്ലെറോൺ ചോക്ലേറ്റ്’. ‘ടോബ്ലെറോൺ ചോക്ലേറ്റിന്’ ലോകമെമ്പാടും ഒരു വലിയ ആരാധകവൃന്ദമുണ്ട്. വർദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത് കമ്പനി ഒരു വലിയ മാറ്റത്തിന് തയ്യാറെടുക്കുകയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്വിറ്റ്സർലൻഡിന് പുറത്തും ചോക്ലേറ്റ് ഉണ്ടാക്കാൻ മോണ്ടെലെസ് ഇന്റർനാഷണൽ…

ഇറാനില്‍ ശക്തമായ ഭൂചലനം, യുഎഇയിലും തുടര്‍ചലനങ്ങള്‍

അബുദാബി: യു.എ.ഇ.യിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇറാനിൽ ഉണ്ടായതിന് പിന്നാലെയാണിത്. പ്രാദേശിക സമയം രാവിലെ 7.37 നാണ് ഇറാനിൽ ഭൂചലനം ഉണ്ടായതെന്ന് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം സ്ഥിരീകരിച്ചു. യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനം…

ഗർഭച്ഛിദ്രാവകാശ നിരോധന വിധിയിൽ ജോ ബൈഡന്‍

ന്യൂയോർക്ക്: ഗർഭഛിദ്രം നിയമവിധേയമാക്കിയ ഉത്തരവ് റദ്ദാക്കിയ യുഎസ് സുപ്രീം കോടതിക്കെതിരെ രൂക്ഷവിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. സ്ത്രീകളുടെ ഗർഭച്ഛിദ്രത്തിനുള്ള അവകാശം ഉറപ്പാക്കുന്നതിൽ നിർണായകമായ റോയ് വെയ്‌ഡ് തീരുമാനം അസാധുവാക്കുന്നതിൽ സുപ്രീം കോടതിക്ക് “ദാരുണമായ പിഴവ്” സംഭവിച്ചുവെന്നാണ് ജോ ബൈഡന്‍ പ്രതികരിച്ചത്.…

ഗര്‍ഭച്ഛിദ്രം ഇനി യുഎസ്സില്‍ ഭരണഘടനാപരമായ അവകാശമല്ല

വാഷിംഗ്ടണ്‍: അമേരിക്കയിൽ, ഗർഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം സുപ്രീം കോടതി എടുത്തുകളഞ്ഞു. കഴിഞ്ഞ അരനൂറ്റാണ്ടിനിടയിൽ അമേരിക്കയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട കേസുകളിൽ ഒന്നാണിത്. ഗർഭച്ഛിദ്രത്തിന് അമേരിക്കയിൽ ഇത്രയും കാലമായി ഭരണഘടനാ പരിരക്ഷ നൽകിയിട്ടുണ്ട്. 1973 ലെ ചരിത്രപരമായ വിധിയായിരുന്നു അത്. അക്കാലത്ത്, സ്ത്രീകൾക്ക്…

ലോകത്തെ കണ്ണീരണിയിച്ച ആ ‘ഒരു പെൺകുട്ടിയുടെ ഡയറി’ പുറത്ത് വന്നിട്ട് ഇന്ന് 75 വർഷം

ലോകത്തെ കണ്ണീരണിയിച്ച ആൻ ഫ്രാങ്കിന്റെ, ‘ഒരു പെൺകുട്ടിയുടെ ഡയറി’ പുറത്ത് വന്നിട്ട് ഇന്ന് 75 വർഷം തികയുന്നു. ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ ഓട്ടോ ഫ്രാങ്കിന്റെയും എഡിത്ത് ഫ്രാങ്കിന്റെയും മകളായി 1929 ജൂൺ 12നാണ് ആൻ ഫ്രാങ്ക് ജനിച്ചത്. നാസികളുടെ ക്രൂരതകൾക്ക് ഇരയായ പുറം…

പാറ്റകളേയും ചന്ദ്രനില്‍ നിന്നുള്ള പൊടിപടലങ്ങളും തിരികെ തരണം; ലേലം തടഞ്ഞ് നാസ

അപ്പോളോ 11 ദൗത്യത്തിനിടെ ചന്ദ്രനിൽ നിന്ന് ശേഖരിച്ച ചാന്ദ്ര ധൂളികളും പരീക്ഷണത്തിൽ ഉപയോഗിച്ച പാറ്റകളേയും ലേലം ചെയ്യാനുള്ള ആർആർ ലേലത്തിന്റെ നീക്കം നാസ തടഞ്ഞു. ഇവ നാസയുടെ ഉടമസ്ഥതയിലുള്ളതാണെന്നും അവ വിൽക്കാൻ ഒരു കമ്പനിക്കോ സ്വകാര്യ വ്യക്തിക്കോ അവകാശമില്ലെന്നും നാസ അവകാശപ്പെടുന്നു.…

ഏറ്റവും പഴക്കം ചെന്ന കാട്ടുതീ; പടര്‍ന്നു പിടിച്ചത് 43 കോടി വര്‍ഷങ്ങൾ മുമ്പ്

430 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണ് ഭൂമിയിലെ ഏറ്റവും പഴയ കാട്ടുതീ പടര്‍ന്നു പിടിച്ചതെന്ന് ശാസ്ത്രലോകം. 430 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ കാട്ടുതീയുടെ തെളിവുകൾ പോളണ്ടിൽ നിന്നും വെയിൽസിൽ നിന്നുമുള്ള പാറകളിൽ കണ്ടെത്തിയ കരിയിൽ നിന്ന് ഗവേഷകർക്ക് ലഭിച്ചു. ഇതുവരെ കണ്ടെത്തിയതിൽ…