Tag: World

മയക്കുമരുന്ന് ടെസ്റ്റിൽ കുടുങ്ങി; കർമങ്ങൾക്ക് ആളില്ലാതെ ബുദ്ധ സന്യാസിമഠം

തായ്ലാൻഡ്: മഠാധിപതി ഉൾപ്പെടെ നാലു സന്യാസിമാരും മയക്കുമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതോടെ കർമത്തിന് ആളില്ലാതെ തായ്ലൻഡിലെ ബുദ്ധ സന്യാസിമഠം. ഫെച്ചാബൻ പ്രവിശ്യയിലെ തിൻതാപ്തായിയിലാണ് സംഭവം. മയക്കുമരുന്ന് ഉപയോഗിക്കാത്ത ഒരു സന്യാസി പോലും അവിടെ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. ഇതോടെ ഇവരെയെല്ലാം പിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു. …

ഇംഗ്ലണ്ടിൽ ആദ്യമായി ക്രൈസ്തവർ ന്യൂനപക്ഷമായി; മതമില്ലാത്തവരുടെ എണ്ണത്തിൽ വർദ്ധനവ്

ലണ്ടൻ: ബ്രിട്ടനിലെ ഔദ്യോഗിക മതമായ ക്രിസ്തുമതം ഇംഗ്ലണ്ടിലും വെയിൽസിലും ന്യൂനപക്ഷമായിക്കൊണ്ടിരിക്കുന്നുവെന്ന് പുതിയ കണക്കുകൾ. ഇതാദ്യമായാണ് ഇവിടെ ക്രൈസ്തവരുടെ എണ്ണം ഇത്രയധികം കുറയുന്നത്. ഇംഗ്ലണ്ടിലും വെയിൽസിലും, ക്രൈസ്തവർ ജനസംഖ്യയുടെ പകുതിയിൽ താഴെയാണ്. ബ്രിട്ടീഷുകാർക്കിടയിൽ മതപരമായ ചായ്‌വ് കുറയുന്നതിന്‍റെ സൂചനയായാണ് ഇതിനെ കാണുന്നത്. 2021ലെ…

ഇന്ത്യയുമായുള്ള ബന്ധത്തിൽ ഇടപെടരുത്; അമേരിക്കയ്ക്ക് ചൈനയുടെ താക്കീത്

വാഷിംഗ്ടൺ: ഇന്ത്യയുമായുള്ള ബന്ധത്തിൽ ഇടപെടരുതെന്ന് യുഎസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി ചൈന. പെന്‍റഗൺ‍ യുഎസ് കോൺഗ്രസിന് സമർപ്പിച്ച റിപ്പോർട്ടിലാണ് യുഎസ് പ്രതിരോധ വകുപ്പ് ഇക്കാര്യം വെളിപ്പെടുത്തിയത്. യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യയുമായുള്ള സംഘർഷവും പ്രതിസന്ധിയും സങ്കീർണ്ണമല്ലെന്ന് ചിത്രീകരിക്കാനാണ് ചൈന ശ്രമിക്കുന്നത്. ഇന്ത്യ-ചൈന ബന്ധത്തിൽ…

രാജ്യത്തുടനീളം ആക്രമണത്തിന് ആഹ്വാനവുമായി പാക് താലിബാൻ

കാബൂള്‍: പാകിസ്ഥാനിലുടനീളം ആക്രമണത്തിന് ആഹ്വാനം ചെയ്ത് പാക് താലിബാന്‍. താലിബാൻ ഭരണകൂടം നിലവിൽ വന്നതിന് ശേഷം ജൂണിൽ പാക് താലിബാനും പാകിസ്ഥാൻ സർക്കാരും തമ്മിലുള്ള ചർച്ചകൾക്ക് താലിബാൻ മധ്യസ്ഥത വഹിച്ചിരുന്നു. എന്നാല്‍, വെടിനിർത്തൽ കരാർ അവസാനിപ്പിച്ചുവെന്നും പാക് താലിബാൻ അവരുടെ പോരാളികളോട്…

കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ ജനകീയ പ്രതിഷേധം; സമരക്കാരെ അടിച്ചമർത്തി ചൈന

ബീജിങ്: ചൈനയിൽ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരായ ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്തി സർക്കാർ. പ്രധാന നഗരങ്ങളെല്ലാം പോലീസ് നിരീക്ഷണത്തിലായിരുന്നതിനാൽ ഇന്ന് പലയിടത്തും പ്രതിഷേധങ്ങളൊന്നും ഉണ്ടായില്ല. രാജ്യത്ത് നൂറുകണക്കിന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയും കർശനമായ സോഷ്യൽ മീഡിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഒരാഴ്ചയായി പ്രതിഷേധക്കാരെക്കൊണ്ട് നിറഞ്ഞിരുന്ന…

ലോകത്ത് എട്ടിലൊരാൾ കുടിയേറ്റക്കാരനെന്ന് ഡബ്ല്യു.എച്ച്.ഒ

ധാക്ക: ലോക ജനസംഖ്യയിൽ നൂറുകോടിയിലേറെപ്പേർ അല്ലെങ്കിൽ എട്ടിലൊരാൾ കുടിയേറ്റക്കാരെന്ന് ലോകാരോഗ്യസംഘടന.അന്താരാഷ്ട്ര കുടിയേറ്റക്കാരുടെ എണ്ണം 28.1 കോടിയിലേറെയാണ്. കോടിക്കണക്കിന് ആളുകൾക്ക് സ്വന്തമെന്ന് പറയാൻ ഒരു രാജ്യമില്ലെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം, വർദ്ധിച്ചുവരുന്ന അസമത്വം, സംഘർഷങ്ങൾ, മനുഷ്യക്കടത്ത്, ജനസംഖ്യാ വർദ്ധനവ് എന്നിവ…

ശ്രീലങ്കക്കാര്‍ക്ക് ഇന്ത്യന്‍ രൂപ കൈവശം വയ്ക്കാൻ അനുമതി; ഇടപാടുകള്‍ക്ക് ഉപയോഗിക്കാനാവില്ല

ശ്രീലങ്കക്കാർക്ക് ഇന്ത്യൻ രൂപ കൈവശം വയ്ക്കാന്‍ അനുമതി. ആളുകൾക്ക് 10,000 ഡോളറിന് തുല്യമായ ഇന്ത്യൻ കറൻസികൾ കൈവശം വയ്ക്കാം. അതേസമയം, ഇടപാടുകൾക്ക് ഇന്ത്യൻ രൂപ ഉപയോഗിക്കാൻ കഴിയില്ല. എന്നിരുന്നാലും, ഇന്ത്യൻ രൂപയെ മറ്റ് കറൻസികളിലേക്ക് മാറ്റാൻ കഴിയും. ഇന്ത്യൻ രൂപ ശ്രീലങ്ക…

മങ്കിപോക്സിന് ഇനി പുതിയ പേര്; പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

ലണ്ടൻ: രോഗവ്യാപനം വർദ്ധിച്ചതോടെ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച രോഗമാണ് മങ്കിപോക്സ്. രോഗത്തിന് മങ്കിപോക്സ് എന്ന പേര് തുടരുന്നതിൽ വിവിധ കോണുകളിൽ നിന്ന് എതിർപ്പുയർന്നിരുന്നു. മങ്കിപോക്സ് ഇനി എംപോക്സ് എന്ന് അറിയപ്പെടുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പ്രഖ്യാപിച്ചു. മങ്കിപോക്സ്…

സൊമാലിയ വില്ല റോസ് ഹോട്ടൽ ആക്രമണം; ഉത്തരവാദിത്വം അൽ-ഷബാബ് ഏറ്റെടുത്തു

മൊഗാദിഷു: സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിൽ ഭീകരർ പിടിച്ചെടുത്ത ഹോട്ടലിന്‍റെ നിയന്ത്രണം വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ മരണസംഖ്യ നാലായി. സൈന്യവും തീവ്രവാദികളും തമ്മിലുള്ള പോരാട്ടം തുടരുകയാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. 12 മണിക്കൂറിലധികം നീണ്ടുനിന്ന ഉപരോധത്തിൽ കുറഞ്ഞത് 4 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന്…

ചൈനയിൽ കൊവിഡിനെതിരെ പ്രക്ഷോഭം: അടിച്ചമര്‍ത്താന്‍ നടപടി തുടങ്ങി ചൈനീസ് സര്‍ക്കാര്‍

ബീജിംഗ്: ചൈനയുടെ കർശനമായ കോവിഡ്-19 നടപടികൾക്കെതിരായ ജനരോഷം വിവിധ പട്ടണങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഇതോടെ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള നീക്കവുമായി ചൈനീസ് സർക്കാർ രംഗത്തെത്തി. റിപ്പോർട്ടുകൾ പ്രകാരം, ചൈനീസ് സർക്കാർ സോഷ്യൽ മീഡിയ നിരീക്ഷണവും നിയന്ത്രണവും വർദ്ധിപ്പിച്ചിട്ടുണ്ട്. ചൈനീസ് സർക്കാരിന്റെ സീറോ-കോവിഡ് നയമാണ് പ്രതിഷേധങ്ങൾക്ക്…