Tag: World

ലോകകപ്പിൽ ഇറാന്റെ തോൽവി ആഘോഷിച്ച യുവാവിനെ സൈന്യം വെടിവച്ചു കൊന്നു

ടെഹ്റാൻ: ഖത്തറിൽ നടന്ന ലോകകപ്പിൽ ഇറാൻ അമേരിക്കയോട് തോറ്റതിനു പിന്നാലെ സർക്കാർ വിരുദ്ധ പ്രവർത്തകർ സംഘടിപ്പിച്ച ആഘോഷത്തിനിടെ സാമൂഹിക പ്രവർത്തകനെ സുരക്ഷാ സേന വെടിവച്ചുകൊന്നു. ലോകകപ്പിൽ നിന്ന് ഇറാൻ പുറത്തായതിനു ശേഷം സംഘടിപ്പിച്ച ആഘോഷങ്ങളിൽ സജീവമായി പങ്കെടുത്ത മെഹ്‌റാൻ സമക് എന്ന…

സീറോ കൊവിഡ് നയത്തില്‍ അയവുവരുത്താന്‍ തീരുമാനവുമായി ചൈന

ബീജിങ്: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ചൈനീസ് സർക്കാർ നടപ്പാക്കിയ സീറോ കോവിഡ് നയത്തിൽ ഇളവ് വരുത്തുന്നു. ലോക്ക്ഡൗൺ കർശനമാക്കിയതിൽ പ്രതിഷേധിച്ച് ജനം തെരുവിലിറങ്ങിയതോടെയാണ് ചൈനീസ് കമ്യൂണിസ്റ്റ് സർക്കാർ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്. ചൈനയുടെ സീറോ-കോവിഡ് നയത്തിനെതിരെ വലിയ ജനരോഷമാണ് ഉയർന്നിരുന്നത്. കർശനമായ…

സ്വവർഗവിവാഹത്തിന് സംരക്ഷണം നൽകുന്ന കരട് നിയമത്തിന് യു.എസ്‌ സെനറ്റിന്റെ അംഗീകാരം

വാഷിങ്ടൺ: സ്വവർഗവിവാഹവും വ്യത്യസ്ത വംശങ്ങളിൽപ്പെട്ടവർ തമ്മിലുള്ള വിവാഹവും സംരക്ഷിക്കുന്ന കരട് നിയമം യുഎസ് പാർലമെന്‍റിന്‍റെ ഉപരിസഭയായ സെനറ്റ് അംഗീകരിച്ചു. 100 അംഗ സഭയിൽ 61 പേർ അനുകൂലിച്ചും 36 പേർ എതിർത്തും വോട്ട് ചെയ്തു. ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിക്ക് പുറമെ പ്രതിപക്ഷമായ…

ആഗോള നന്മ ഉൾകൊണ്ട് പ്രവർത്തിക്കും; ഇന്ത്യ ഇന്ന് മുതൽ ജി 20 പ്രസിഡന്‍റ് സ്ഥാനത്ത്

ന്യൂ ഡൽഹി: ഇന്ന് മുതൽ ജി20യുടെ അധ്യക്ഷ സ്ഥാനത്ത് ഇന്ത്യ ഔദ്യോഗികമായി ചുമതലയേൽക്കും. ഒരു വർഷത്തേക്കാണ് മോദി പ്രസിഡന്‍റായി ചുമതലയേൽക്കുന്നത്. ജി 20 പ്രസിഡന്‍റ് സ്ഥാനം ഏറ്റടുക്കുന്ന ഇന്ത്യ ആഗോള നൻമ ഉള്‍ക്കൊണ്ടുള്ള അജണ്ടയെ അടിസ്ഥാനമാക്കി പ്രവര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി…

അൽഷിമേഴ്‌സ് ചികിത്സയിൽ മുന്നേറ്റം; പുതിയ മരുന്ന് സ്മൃതിനാശം മന്ദഗതിയിലാക്കുന്നതായി കണ്ടെത്തൽ

ലോസ് ആഞ്ജലിസ്: അൽഷിമേഴ്സ് രോഗം മൂലമുണ്ടാകുന്ന ഓർമ്മക്കുറവ് മന്ദഗതിയിലാക്കാൻ ‘ലെകാനെമാബ്’ എന്ന പുതിയ മരുന്നിന് കഴിയുമെന്ന് കണ്ടെത്തി. 18 മാസം മരുന്ന് കഴിച്ചവരിൽ ഓർമക്കുറവ് 27 ശതമാനം വരെ മന്ദഗതിയിലായിരുന്നു. അൽഷിമേഴ്സിന് നിലവിൽ ഫലപ്രദമായ ചികിത്സ ഇല്ലെന്നിരിക്കെ, പുതിയ ഫലം ഒരു…

ഐഎസ് തലവൻ അബു ഹസൻ അൽ ഹാഷിമി അൽ ഖുറേഷി കൊല്ലപ്പെട്ടു

ലബനൻ: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്ഐഎസ്) തലവൻ അബു ഹസൻ അൽ ഹാഷിമി അൽ ഖുറേഷി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഐഎസ്ഐഎസ് വക്താവ് അബു ഉമർ അൽ മുഹജിർ ആണ് ഇക്കാര്യം അറിയിച്ചത്. ഇറാഖ് സ്വദേശിയായ ഹാഷിമി ദൈവത്തിന്‍റെ ശത്രുക്കളുമായുള്ള യുദ്ധത്തിലാണ് കൊല്ലപ്പെട്ടതെന്ന് ശബ്ദസന്ദേശത്തിൽ…

​ഗ്രേറ്റ് ബാരിയർ റീഫ് അപകട ഭീഷണിയിൽ; ലോകപൈതൃക കേന്ദ്രങ്ങളിൽ ഉൾപ്പെടുത്താൻ ശുപാർശ

ക്വീൻസ്‌ലാൻഡ്: വംശനാശഭീഷണി നേരിടുന്ന ലോക പൈതൃക കേന്ദ്രങ്ങളിൽ ഗ്രേറ്റ് ബാരിയർ റീഫിനെ ഉൾപ്പെടുത്താൻ ശുപാർശ ചെയ്ത് ഐക്യരാഷ്ട്രസഭ. കാലാവസ്ഥാ വ്യതിയാനവും സമുദ്രങ്ങളിലെ താപനില ഉയരുന്നതും ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റുകളായ ഗ്രേറ്റ് ബാരിയർ റീഫിന് ഇതിനകം തന്നെ ഭീഷണിയായി മാറിയിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ…

അഫ്​ഗാനിലെ മദ്രസയിൽ സ്ഫോടനം; കുട്ടികളടക്കം 16 പേര്‍ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാനിലെ മദ്രസയിലുണ്ടായ സ്ഫോടനത്തിൽ 10 കുട്ടികളടക്കം 16 പേർ കൊല്ലപ്പെട്ടു. രാജ്യത്തെ നടുക്കിയ സ്ഫോടനം വടക്കൻ നഗരമായ അയ്ബനിലാണ് നടന്നത്. 24 പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കുട്ടികളാണെന്ന് സമൻ​ഗാൻ പ്രവിശ്യാ തലസ്ഥാനത്തെ ആശുപത്രിയിലെ ഒരു ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു.…

മുൻ ചൈനീസ് നേതാവ് ജിയാങ് സെമിൻ അന്തരിച്ചു

ചൈന: മുൻ ചൈനീസ് നേതാവ് ജിയാങ് സെമിൻ അന്തരിച്ചു. ടിയാനൻമെൻ സ്ക്വയർ പ്രതിഷേധത്തെ തുടർന്നാണ് ജിയാങ് സെമിൻ ചൈനയിൽ അധികാരത്തിലേറിയത്. അദ്ദേഹത്തിന് 96 വയസ്സായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് ജിയാങ് സെമിൻ അന്തരിച്ചതെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൈന ദ്രുതഗതിയിലുള്ള വളർച്ചയുടെ…

ലോകത്തെ ഏറ്റവും വലിയ സജീവ അഗ്നിപര്‍വ്വതം മൗനലോവ പൊട്ടിത്തെറിച്ചു

ഹവായ്: ലോകത്തിലെ ഏറ്റവും വലിയ സജീവ അഗ്നിപർവ്വതമായ മൗനലോവ പൊട്ടിത്തെറിച്ചു. നാല് പതിറ്റാണ്ടിനിടയിൽ ഇതാദ്യമായാണ് മൗനലോവ പൊട്ടിത്തെറിക്കുന്നത്. ഹവായിയിലെ ബിഗ് ഐസ്ലാൻഡ് നിവാസികൾക്ക് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മൗനലോവ പൊട്ടിത്തെറിച്ചാൽ ഐസ്ലാൻഡിന് കാര്യമായ അപകട സാധ്യതയൊന്നുമില്ലെങ്കിലും ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്…