Tag: World

മിസൈലുകൾ കൊണ്ട് പോരടിച്ച് ദക്ഷിണ കൊറിയയും ഉത്തര കൊറിയയും

സോൾ: അടുത്തിടെ നടന്ന ആയുധാഭ്യാസത്തെ തുടർന്ന് ദക്ഷിണ കൊറിയൻ അതിർത്തിയിൽ പ്രകോപനപരമായ നടപടികളുമായി ഉത്തരകൊറിയ. ദക്ഷിണ കൊറിയയെ ലക്ഷ്യമിട്ട് 10 മിസൈലുകളാണ് ഉത്തരകൊറിയ ബുധനാഴ്ച വിക്ഷേപിച്ചത്. മിസൈലുകൾ ശാന്ത സമുദ്രത്തിൽ പതിച്ചതായും ഉത്തരകൊറിയ പ്രകോപനം തുടരുന്നതിനാൽ ബങ്കറുകളിൽ അഭയം തേടാൻ പൗരൻമാർക്ക്…

മിഗോസ് അംഗമായ റാപ്പര്‍ ടേക്ക് ഓഫ്‌ വെടിയേറ്റ് മരിച്ചു

ടെക്‌സാസ്: പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ ടേക്ക് ഓഫ്‌ കൊല്ലപ്പെട്ടു. അറ്റ്‌ലാന്റ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹിപ് ഹോപ് ബാന്‍ഡ് മിഗോസിലെ അംഗമാണ് ടേക്ക് ഓഫ്. തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ടെക്സാസിലെ ഹൂസ്റ്റണിൽ പുലർച്ചെ 2.30 ഓടെയാണ് സംഭവം. ടേക്ക് ഓഫിന്…

ഉക്രൈനെതിരെ റഷ്യ ജയിൽപുള്ളികളെ യുദ്ധത്തിനിറക്കിയെന്ന് ആരോപണം

കീവ്: ഉക്രൈനെതിരെ യുദ്ധം ചെയ്യാൻ റഷ്യ തടവുകാരെ ഉപയോഗിക്കുന്നതായി ഉക്രൈൻ സൈന്യത്തിന്റെ ആരോപണം. പരിശീലനം ലഭിക്കാത്ത ആളുകളെയും യുദ്ധത്തിനായി റിക്രൂട്ട് ചെയ്യുന്നതായും ഉക്രൈൻ സൈന്യം അറിയിച്ചു. റഷ്യ തോക്കുമായി ധാരാളം ആളുകളെ തങ്ങൾക്കു മുന്നിലേക്ക് അയയ്ക്കുന്നുണ്ടെന്ന് 53 ബ്രിഗേഡ് മേജർ സെർജി…

സ്വവര്‍ഗ പങ്കാളികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നൽകി ടോക്കിയോ

ടോക്കിയോ: സ്വവർഗ വിവാഹം അനുവദനീയമല്ലാത്ത ജപ്പാനിൽ സ്വവർഗ പങ്കാളികൾക്ക് ടോക്കിയോ ഭരണകൂടം സർട്ടിഫിക്കറ്റുകൾ നൽകി. ഇത്തരമൊരു നടപടി സ്വീകരിക്കുന്ന ജപ്പാനിലെ ആദ്യത്തെ വലിയ മുനിസിപ്പാലിറ്റിയാണ് ടോക്കിയോ. നഗരത്തിൽ താമസിക്കുന്ന അല്ലെങ്കിൽ ജോലി ചെയ്യുന്ന സ്വവർഗ പങ്കാളികൾക്കാണ് പങ്കാളിത്ത സർട്ടിഫിക്കറ്റ് നൽകുന്നത്. ജൂണിൽ…

അന്‍റാർട്ടിക്കയിൽ മഞ്ഞുരുകുന്നത് കരുതിയതിലും വേഗത്തിൽ; മഞ്ഞുപാളികള്‍ക്ക് ഭീഷണി

അന്‍റാർട്ടിക്കയിലെ മഞ്ഞുരുകുന്നത് മുമ്പ് വിചാരിച്ചതിനേക്കാൾ വേഗത്തിലെന്ന് പഠനം. നേരത്തെ വേനൽക്കാലമെന്ന് കരുതിയിരുന്ന മാസത്തേക്കാൾ ഒരു മാസം മുൻപ് തന്നെ മഞ്ഞുരുകല്‍ ആരംഭിക്കുന്നുവെന്നാണ് സൂചന. ഇത് രണ്ട് മാസം കൂടി അധികമായി നീണ്ടുനിൽക്കാവുന്ന സാഹചര്യവുമുണ്ട്. ന്യൂയോർക്കിലെ കോൾഗേറ്റ് സർവകലാശാലയാണ് ഈ കണ്ടെത്തൽ നടത്തിയത്.…

ഫേസ്ബുക്ക് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി പഠനം

ടെൽ അവീവ് സർവകലാശാല, എംഐടി സ്ലോൺ സ്കൂൾ ഓഫ് മാനേജ്മെന്‍റ്, ബൊക്കോണി സർവകലാശാല എന്നിവിടങ്ങളിലെ ഗവേഷകർ നടത്തിയ പഠനത്തിൽ, അമേരിക്കൻ കോളേജ് വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിൽ ഫേസ്ബുക്ക് ചെലുത്തുന്ന പ്രതികൂല സ്വാധീനത്തെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ വെളിപ്പെടുത്തി. 2004 ൽ ഹാർവാർഡ് സർവകലാശാലയിൽ ഫേസ്ബുക്ക്…

കോവിഡ് പാർക്കിൻസൺസിന് സമാനമായി തലച്ചോറിൽ പ്രതികരണമുണ്ടാക്കുന്നതായി കണ്ടെത്തൽ

പാർക്കിൻസൺസ് രോഗത്തിന് സമാനമായി തലച്ചോറിലെ ഇൻഫ്ലമേറ്ററി പ്രതികരണത്തെ കോവിഡ് സ്വാധീനിക്കുന്നതായി ക്യൂൻസ്ലാൻഡ് സർവകലാശാല നടത്തിയ ഗവേഷണത്തിൽ കണ്ടെത്തി. കോവിഡ് ഉള്ള ആളുകളിൽ ഭാവിയിൽ ന്യൂറോഡീജനറേറ്റീവ് രോഗങ്ങൾക്ക് സാധ്യതയുണ്ടെന്നും ഗവേഷണത്തിൽ തിരിച്ചറിഞ്ഞു. “പാർക്കിൻസൺസ്, അൽഷിമേഴ്സ് തുടങ്ങിയ മസ്തിഷ്ക രോഗങ്ങളുടെ പുരോഗതിയിൽ ഉൾപ്പെടുന്ന, തലച്ചോറിന്റെ…

ജിഫി വില്‍ക്കാനുള്ള യുകെയുടെ ഉത്തരവ് മെറ്റ അംഗീകരിച്ചു

യുകെ: ആനിമേറ്റഡ് ഇമേജ് പ്ലാറ്റ്ഫോമായ ജിഫി വിൽക്കാനുള്ള യുകെയുടെ ഉത്തരവിന് ഫേസ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റ അംഗീകാരം നൽകി. ഏറ്റെടുക്കൽ പരസ്യ വിപണിയെ പ്രതികൂലമായി ബാധിച്ചതായി നേരത്തെ ട്രൈബ്യൂണൽ നിരീക്ഷിച്ചിരുന്നു. ഈ നിരീക്ഷണം കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി (സിഎംഎ) ശരിവച്ചു.…

വിമാനത്തിൽ പാമ്പ്; പരിഭ്രാന്ത്രരായി യാത്രക്കാർ, കണ്ടത് ലാൻഡിംഗിന് തൊട്ടുപിന്നാലെ

ന്യൂജേഴ്‌സി (അമേരിക്ക): ഫ്ലോറിഡയിൽ നിന്ന് ന്യൂജേഴ്സിയിലേക്കുള്ള യുണൈറ്റഡ് വിമാനത്തിൽ പാമ്പ്. പാമ്പിനെ കണ്ട് ബിസിനസ് ക്ലാസിലെ യാത്രക്കാർ പരിഭ്രാന്തരായി. വിമാനം ലാൻഡ് ചെയ്ത ഉടൻ ആണ് യാത്രക്കാർ പാമ്പിനെ കണ്ടത്. വിമാനത്താവളത്തിലെ വൈൽഡ് ലൈഫ് ഓപ്പറേഷൻസ് ജീവനക്കാരും പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന്…

ക്യാബിൻ അറ്റൻഡന്റിന്റെ വിരലിൽ കടിച്ച് യാത്രക്കാരൻ; അടിയന്തിരമായി താഴെയിറക്കി ടർക്കിഷ് വിമാനം

വിമാനത്തിലെ ഒരു യാത്രക്കാരൻ ക്യാബിൻ അറ്റൻഡന്റിന്റെ വിരലിൽ കടിച്ചതിനെ തുടർന്ന് ഇസ്താംബൂളിൽ നിന്ന് ജക്കാർത്തയിലേക്ക് പോവുകയായിരുന്ന ടർക്കിഷ് എയർലൈൻസ് വിമാനം അടിയന്തിരമായി ലാൻഡ് ചെയ്തു. ജക്കാർത്തയിലേക്ക് പോകുന്ന വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന ഇയാൾ മദ്യലഹരിയിലായിരുന്നു. ഫ്ലൈറ്റ് അറ്റൻഡന്‍റുമാർ ഇയാളെ താക്കീത് ചെയ്യുകയും…