Tag: World

റാലിക്കിടെ വെടിവെയ്പ്പ്; മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് പരിക്ക്

വസീറാബാദ്: മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിവെയ്പ്പിൽ പരിക്കേറ്റതായി റിപ്പോർട്ട്. വസീറാബാദിൽ റാലിക്കിടെയാണ് വെടിവയ്പ്പുണ്ടായത്. ഇമ്രാൻ ഖാന്റെ കാലിനാണ് പരിക്കേറ്റത്. അദ്ദേഹത്തിന്റെ മാനേജർക്കും പരിക്കേറ്റു. സംഭവത്തിൽ 15 പേർക്ക് പരിക്കേറ്റതായാണ് വിവരം. സംഭവം നടന്നയുടൻ ഇമ്രാൻ ഖാനെ ബുള്ളറ്റ് പ്രൂഫ്…

കൊലയ്ക്ക് ശേഷം ഇന്ത്യയിലേക്ക് കടന്നു; നഴ്‌സിനെ കണ്ടെത്താൻ 5.23 കോടി വാഗ്ദാനവുമായി ഓസ്‌ട്രേലിയ

മെല്‍ബണ്‍: നാല് വർഷം മുമ്പ് ബീച്ചില്‍വെച്ച് ഒരു സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്ക് പലായനം ചെയ്ത നഴ്സിനെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ സർക്കാർ. ഇന്ത്യൻ വംശജനായ നഴ്സിനെ പിടികൂടുന്നവർക്ക് ഓസ്ട്രേലിയൻ ക്വീന്‍സ്‌ലാന്‍ഡ് പോലീസ് ഒരു മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍, ഏകദേശം…

ആരോഗ്യത്തിന് നല്ലതെന്ന് പ്രചാരണം; ചൈനയിൽ വൈറൽ ആയി മുതല നടത്തം

ഇന്ന് ആരോഗ്യത്തോടെയും ഫിറ്റായും തുടരാനുള്ള നിരവധി വഴികൾ പലരും സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്യാറുണ്ട്. അത്തരത്തിൽ ചൈനയിൽ ഇപ്പോൾ ട്രെൻഡ് ആയിരിക്കുന്നത് മുതല നടത്തമാണ്.  തികച്ചും അജ്ഞാതമായിരുന്ന ഈ മുതല നടത്തം ഇപ്പോൾ ചൈനയിൽ വൈറൽ ആണ്. പ്രായമായവർ ഉൾപ്പെടെ നിരവധി ആളുകളാണ്…

മിസൈലുകൾ വിക്ഷേപിച്ച് നോർത്ത് കൊറിയ; അടിയന്തര മുന്നറിയിപ്പ് നൽകി ജപ്പാൻ

ടോക്കിയോ: നോർത്ത് കൊറിയ വ്യാഴാഴ്ച ഒന്നിലധികം ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി റിപ്പോർട്ട്. മിസൈൽ വിക്ഷേപണത്തെ തുടർന്ന് മധ്യ, വടക്കൻ ജപ്പാനിലെ ചില ഭാഗങ്ങളിൽ താമസിക്കുന്നവർക്ക് ജാപ്പനീസ് സർക്കാർ അടിയന്തര ജാഗ്രതാ നിർദ്ദേശം നൽകി. വടക്കൻ ജപ്പാനിലെ മിയാഗി, യമഗത, നിഗത പ്രദേശങ്ങളിൽ…

ടിയാങ്‌ഗോങ് നിലയം പ്രവര്‍ത്തന സജ്ജമാകുന്നു; നാസയുടെ ബഹിരാകാശ നിലയത്തിന് ചൈനീസ് ബദൽ

നാസയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ വെല്ലുവിളിച്ച് ചൈനയുടെ ടിയാങ്‌ഗോങ് നിലയം പ്രവര്‍ത്തന സജ്ജമാകുന്നു. കഴിഞ്ഞ ദിവസം വിക്ഷേപിച്ച മൂന്നാമത്തെയും അവസാനത്തെയുമായ മൊഡ്യൂള്‍ ബഹിരാകാശ നിലയവുമായി വിജയകരമായി ബന്ധിപ്പിച്ചു. അധികം വൈകാതെ നിലയം പൂര്‍ണാര്‍ത്ഥത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങും. കോര്‍ യൂണിറ്റും ലാബും…

മകനുമൊത്ത് മുൻ ഭർത്താവ് ഇന്ത്യയിലേക്ക് കടന്നു; ഡൽഹി ഹൈക്കോടതിയിൽ പരാതിയുമായി യുക്രൈൻ യുവതി

ന്യൂഡൽഹി: മകനെയും കൊണ്ട് ഇന്ത്യയിലേക്ക് കടന്ന മുൻ ഭർത്താവിനെ കണ്ടെത്തണമെന്ന ആവശ്യവുമായി ഡൽഹി ഹൈക്കോടതിയിൽ യുക്രൈൻ യുവതിയുടെ ഹർജി. ഇന്ത്യൻ പൗരനായ യുവാവും യുക്രൈൻ യുവതിയും വിവാഹമോചിതരാണ്. ഇവരുടെ മൂന്ന് വയസ്സുള്ള മകന്റെ കസ്റ്റഡി യുവതിക്കായിരുന്നു. എന്നാൽ, റഷ്യ-യുക്രൈൻ യുദ്ധത്തിന്‍റെ മറവിൽ…

തീവ്രനിലപാടുകള്‍ തുണയ്ക്കും; ഇസ്രായേലില്‍ ബെഞ്ചമിൻ നെതന്യാഹു ജയിക്കുമെന്ന് എക്‌സിറ്റ് പോള്‍

ജറുസലം: ഇസ്രായേലില്‍ വീണ്ടും മുന്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ലികുഡ് പാര്‍ട്ടി വിജയിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. പാര്‍ലമെന്റില്‍ വൻ ഭൂരിപക്ഷത്തിന് നെതന്യാഹു വിജയിക്കുമെന്നാണ് പ്രവചനങ്ങള്‍. അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന് അദേഹം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പോൾ ചെയ്ത വോട്ടുകളിൽ…

രണ്ട് വർഷത്തെ പ്രണയം; മിസ് അര്‍ജന്റീനയും  മിസ് പ്യുവര്‍ട്ടോറിക്കയും വിവാഹിതരായി

രണ്ട് വർഷത്തെ ഡേറ്റിങ്ങിന് ശേഷം മിസ് അർജന്റീനയും മിസ് പ്യുവർട്ടോറിക്കയും വിവാഹിതരായതായി പ്രഖ്യാപിച്ചു. അർജന്റീനൻ സുന്ദരി മരിയാന വരേലയും പ്യുവർട്ടോറിക്ക സുന്ദരി ഫാബിയോള വാലന്റിനുമാണ് വിവാഹിതരായത്. 2020 ലെ മിസ് ഗ്രാൻഡ് ഇന്റർനാഷണൽ മത്സരത്തിലാണ് ഇരുവരും കണ്ടുമുട്ടിയത്. സൗഹൃദം പിന്നീട് പ്രണയമായി…

ഹിജാബ് വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ നടപടികളുമായി ഇറാന്‍ ഭരണകൂടം

ടെഹ്റാന്‍: ശരിയായി ഹിജാബ് ധരിക്കാത്തതിന്‍റെ പേരിൽ സെപ്റ്റംബർ 16ന് മതപൊലീസ് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ 22-കാരിയായ മഹ്സ അമിനിയുടെ മരണത്തെ തുടർന്ന് ഇറാനിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം അതിന്‍റെ രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ ഇറാൻ സർക്കാർ അടിച്ചമർത്തൽ നടപടികൾ ശക്തമാക്കി. പ്രധാനമായും സ്ത്രീകളാണ്…

ഐഎസ് വനിതാ തീവ്രവാദികളുടെ നേതാവ് ആലിസൺ ഫ്ലൂക്ക്-എക്രെന് 20 വർഷത്തെ തടവ്

അമേരിക്ക: ഇസ്ലാമിക് സ്റ്റേറ്റിലെ ഒരു കൂട്ടം വനിതാ തീവ്രവാദി സംഘത്തെ നയിച്ചുവെന്ന് സമ്മതിച്ച യുഎസ് യുവതിക്ക് 20 വർഷം തടവ് ശിക്ഷ വിധിച്ചു. കൻസാസിൽ നിന്നുള്ള 42 കാരിയായ ആലിസൺ ഫ്ലൂക്ക്-എക്രെനാണ് കുറ്റം സമ്മതിച്ചത്. ഇറാഖ്, സിറിയ, ലിബിയ എന്നിവിടങ്ങളിൽ കഴിഞ്ഞ…