Tag: World

ലോകപൈതൃക പട്ടികയിലെ മൂന്നിലൊന്ന് ഹിമപ്രദേശങ്ങളും മഞ്ഞുരുകല്‍ ഭീഷണിയിൽ

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള മൂന്നിലൊന്ന് മഞ്ഞുപ്രദേശങ്ങളും മഞ്ഞുരുകൽ ഭീഷണി നേരിടുന്നതായി റിപ്പോർട്ട്. യുനെസ്കോ നടത്തിയ പുതിയ പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, ലാറ്റിൻ അമേരിക്ക, വടക്കേ അമേരിക്ക, ഓഷ്യാന എന്നിവിടങ്ങളിലെ മഞ്ഞുപ്രദേശങ്ങളാണ് ഈ ഭീഷണി നേരിടുന്നത്. ഇന്‍റർനാഷണൽ…

26 നാവികർ ഗിനിയിൽ തടവിൽ; പിടികൂടിയവരിൽ വിസ്മയയുടെ സഹോദരനും

കൊണാക്രി: പശ്ചിമാഫ്രിക്കൻ രാജ്യമായ ഗിനിയിൽ നാവികസേന പിടികൂടിയ മലയാളികൾ ഉൾപ്പെടെ 26 പേരടങ്ങുന്ന സംഘം മോചനത്തിന് വഴിയില്ലാതെ ദുരിതത്തിൽ. നൈജീരിയൻ നാവികസേനയുടെ നിർദ്ദേശ പ്രകാരമാണ് ഗിനിയൻ നേവി ഇവർ ജോലി ചെയ്യുന്ന കപ്പൽ കസ്റ്റഡിയിലെടുത്തത്. കപ്പലിന്‍റെ കമ്പനി മോചനദ്രവ്യം നൽകിയിട്ടും അവരെ…

താലിബാന് കീഴിൽ അഫ്ഗാനിസ്ഥാനില്‍ കറുപ്പ് ഉല്പാദനത്തില്‍ 32% വർധന

കാബൂള്‍: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം രാജ്യത്തെ കറുപ്പ് ഉൽപാദനം 32 ശതമാനം വർധിച്ചതായി യുഎൻ റിപ്പോർട്ട്. യുഎന്നിലെ ഡ്രഗ്സ് ആൻഡ് ക്രൈം വകുപ്പ് (യുഎൻഒഡിസി) ആണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. അഫ്ഗാനിസ്ഥാനിൽ രണ്ടാമതും അധികാരം പിടിച്ചെടുത്തപ്പോൾ, മുൻ താലിബാൻ…

ഇന്ത്യയ്ക്ക് മികച്ച നേട്ടങ്ങൾ കൈവരിക്കാനാകും; ഇന്ത്യക്കാരെ പുകഴ്ത്തി പുടിൻ

മോസ്‌കോ: ഇന്ത്യക്കാർ അസാധാരണമാംവിധം കഴിവുള്ളവരെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ. പുരോഗതിയുടെ കാര്യത്തിൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ ഇന്ത്യയ്ക്ക് വലിയ സാധ്യതകളുണ്ടെന്നും അതിൽ സംശയമില്ലെന്നും പുടിൻ പറഞ്ഞു. ഇന്ത്യയിലെ ഉയർന്ന ജനസംഖ്യ അതിന് ഒരു മുതൽക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യയുടെ ഏകതാദിനാഘോഷത്തിന്റെ…

അപൂർവ്വ ഭാഗ്യം; 70കാരിക്ക് ഒരേ ദിവസം രണ്ട് ലോട്ടറിയടിച്ചു

അമേരിക്കയിൽ ഒരു സ്ത്രീക്ക് ഒരേ ദിവസം രണ്ട് ലോട്ടറി അടിച്ചു. ഒറ്റ ദിവസം കൊണ്ടാണ് ഇവർ ഒരു മില്ല്യണയർ ആയി മാറിയത്. 83,43,406 രൂപയാണ് 70 കാരിയായ സ്ത്രീക്ക് ആദ്യം ലോട്ടറി അടിച്ചത്. പണം ലഭിച്ച് സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങുമ്പോൾ 2,49,37,514…

പിരിച്ചുവിടല്‍ നീക്കത്തിൽ ട്വിറ്ററിനെതിരെ കേസുമായി ജീവനക്കാര്‍

അമേരിക്ക: എലോൺ മസ്കിന്‍റെ നേതൃത്വത്തിലുള്ള പുതിയ മാനേജ്മെന്‍റ് ട്വിറ്ററിൽ കൂട്ടത്തോടെ ജീവനക്കാരെ പിരിച്ചുവിടുന്നു. ഏകദേശം 3,700 പേരെ പിരിച്ചുവിടാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഫെഡറൽ നിയമത്തിനും കാലിഫോർണിയയിലെ നിയമത്തിനും അനുസൃതമായി മതിയായ അറിയിപ്പ് നൽകാതെയുള്ള നീക്കത്തിനെതിരെയാണ് ജീവനക്കാർ കേസ് ഫയൽ ചെയ്തിരിക്കുന്നത്. വ്യാഴാഴ്ചയാണ്…

ഫ്രഞ്ച് പാര്‍ലമെന്റില്‍ ആഫ്രിക്കൻ വംശജനായ അംഗത്തിനെതിരെ വംശീയാധിക്ഷേപം

പാരീസ്: ഫ്രഞ്ച് പാർലമെന്‍റിലെ ആഫ്രിക്കൻ വംശജനായ ഒരു അംഗത്തിനെതിരെ തീവ്രവലതുപക്ഷ അംഗത്തിന്റെ ആക്രോശം. ദേശീയ റാലി നേതാവ് ഗ്രെഗോയർ ഡി ഫൊര്‍ണാസ് ഇടതുപക്ഷക്കാരനായ ഫ്രാൻസ് അണ്‍ബോവ്ഡിന്റെ കാർലോസ് മാർട്ടെൻസ് ബിലോംഗോയോട് “നിങ്ങൾ ആഫ്രിക്കയിലേക്ക് മടങ്ങുക.” എന്ന് ആക്രോശിച്ചു. കുടിയേറ്റത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് സംഭവം.…

വിവാദ നൃത്ത വീഡിയോ; ഫിന്നിഷ് പ്രധാനമന്ത്രി സന്ന മരിന് ക്ലീൻ ചിറ്റ്

ഫിൻലാൻഡ്: വിവാദമായ നൃത്ത വീഡിയോയിൽ ഫിന്നിഷ് പ്രധാനമന്ത്രി സന്ന മരിന് ക്ലീൻ ചിറ്റ് നൽകി. പ്രധാനമന്ത്രി തന്‍റെ ഔദ്യോഗിക ചുമതലകൾ അവഗണിക്കുകയോ കടമയിൽ പരാജയപ്പെടുകയോ ചെയ്തിട്ടില്ലെന്ന് ഫിൻലാൻഡിലെ ചാൻസലർ ഓഫ് ജസ്റ്റിസ് വിശദീകരിച്ചു. സന്ന മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും കണ്ടെത്തി. 36 കാരിയായ…

വധഗൂഢാലോചനയ്ക്ക് പിന്നില്‍ പാക് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരെന്ന് ഇമ്രാന്‍ ഖാൻ

ലാഹോര്‍: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്രീക്-ഇ-ഇൻസാഫ് തലവനുമായ ഇമ്രാൻ ഖാൻ വധശ്രമത്തെ അതിജീവിച്ച് ആശുപത്രി കിടക്കയിൽ നിന്ന് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു. കൊലപാതക ഗൂഢാലോചനയെക്കുറിച്ച് തനിക്ക് അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ആഭ്യന്തരമന്ത്രി റാണാ സനാവുള്ള, കരസേന…

മിസൈൽ പരീക്ഷണവുമായി ഇന്ത്യ; നിരീക്ഷിക്കാൻ ചൈന

ന്യൂഡൽഹി: ഇന്ത്യയുടെ മിസൈൽ പരീക്ഷണത്തിന് മുന്നോടിയായി ചൈന ചാരപ്പണിക്കായി കപ്പൽ അയച്ചു. ഇന്ത്യൻ മിസൈൽ പരീക്ഷണങ്ങൾ നിരീക്ഷിക്കാൻ കഴിയുന്ന യുവാൻ വാങ്-6 കപ്പൽ ചൈന ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് അയച്ചതായി റിപ്പോർട്ടുകൾ പറയുന്നു. യുവാൻ വാങ്-6 നിലവിൽ ബാലിക്ക് സമീപമാണെന്ന് മറൈൻ ട്രാഫിക്…