Tag: World

ലബോറട്ടറിയിൽ നിർമ്മിച്ച രക്തം ആദ്യമായി മനുഷ്യനില്‍ പരീക്ഷിച്ചു

ലണ്ടന്‍: ലബോറട്ടറിയിൽ നിർമ്മിച്ച രക്തം ആദ്യമായി മനുഷ്യരിൽ പരീക്ഷിച്ചു. മനുഷ്യരിൽ ഇത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. പരീക്ഷണത്തിന് സന്നദ്ധരായ രണ്ട് ആളുകളിൽ ഏതാനും സ്പൂൺ രക്തമാണ് കുത്തിവച്ചത്. ആരോഗ്യമുള്ള 10 പേരിലാണ് പരീക്ഷണം നടത്തുന്നത്. രക്തദാതാക്കളെ തേടി അലയേണ്ട അവസ്ഥയും…

ഒന്നര കിലോ ഭാരം; ലോകത്തിലെ ഏറ്റവും വലിയ മരതക കല്ലായി ‘ചിപെംബെലെ’

ലോകത്തിലെ ഏറ്റവും വലിയ മരതക സാംബിയയിൽ നിന്ന് കണ്ടെത്തിയ മരതക കല്ലാണെന്ന് അംഗീകരിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ്സ്.  സാംബിയയിൽ നിന്നുള്ള ഈ മനോഹരമായ കണ്ടുപിടുത്തത്തെക്കുറിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഒരു ബ്ലോഗും പ്രസിദ്ധീകരിച്ചു. 7,525 കാരറ്റ് ഉള്ള മരതകത്തിന് 1.505 കിലോഗ്രാം…

നാവികരെ മാറ്റിയത് തടങ്കൽ കേന്ദ്രത്തിലേയ്ക്ക്; സൈന്യം കാവൽ നിൽക്കുന്നു

ന്യൂഡൽഹി: പശ്ചിമാഫ്രിക്കൻ രാജ്യമായ ഗിനിയയിൽ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ 15 ജീവനക്കാരെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരെ നേരത്തെ താമസിച്ചിരുന്ന ഹോട്ടലിലേക്ക് തിരികെ കൊണ്ടുവന്നുവെന്നായിരുന്നു ആദ്യ വിവരം. എന്നാൽ കപ്പലിൽ നിന്ന് കൊണ്ടുവന്ന സംഘത്തെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്ന് മലയാളിയായ കൊല്ലം സ്വദേശി…

ലോകം കാലാവസ്ഥാ നരകത്തിലേക്കുള്ള പാതയിൽ: അന്റോണിയോ ഗുട്ടെറസ്

ഷറം എൽ ഷെയ്ഖ്(ഈജിപ്ത്): ലോകം കാലാവസ്ഥാ നരകത്തിലേക്കുള്ള പാതയിലാണെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ്. ഹരിതഗൃഹ വാതകങ്ങൾ ഏറ്റവും കൂടുതൽ പുറന്തള്ളുന്ന രാജ്യങ്ങളായ ചൈനയോടും അമേരിക്കയോടും ഈ നരകയാത്ര ഒഴിവാക്കാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഈജിപ്തിലെ ഷറം അൽ…

നാവികരെ തടവിലാക്കിയ സംഭവം; സനുവിനെ നൈജീരിയയ്ക്ക് കൈമാറാനുള്ള നീക്കം തടഞ്ഞു

ന്യൂഡൽഹി: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയയിൽ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ ജീവനക്കാരെ നൈജീരിയയിലേക്ക് കൈമാറാനുള്ള നീക്കം തടഞ്ഞു. ഗിനിയയിൽ നാവികസേന അറസ്റ്റ് ചെയ്ത കപ്പലിന്‍റെ ചീഫ് ഓഫീസറായ കൊച്ചി സ്വദേശി സനു ജോസിനെ കപ്പലിൽ തിരികെ എത്തിച്ചു. കപ്പലിലെ ജീവനക്കാരായ മലയാളികൾ…

കപ്പലിലേക്ക് മാറ്റി; ഇന്ത്യന്‍ നാവികരെ മോചിപ്പിക്കാന്‍ ശ്രമം തുടരുന്നതായി എംബസി

ന്യൂഡല്‍ഹി: ആഫ്രിക്കൻ രാജ്യമായ ഗിനിയിൽ തടവിലാക്കപ്പെട്ട ഇന്ത്യൻ നാവികരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഇന്ത്യൻ എംബസി. നാവികരുമായി നിരന്തരം ഫോണിൽ ബന്ധപ്പെടുന്നുണ്ടെന്നും അവർ സുരക്ഷിതരാണെന്നും എംബസി പറഞ്ഞു. നാവികരെ തടങ്കൽ കേന്ദ്രത്തിൽ നിന്ന് കപ്പലിലേക്ക് മാറ്റിയതായും എംബസി അറിയിച്ചു. ഓഗസ്റ്റ് 7ന്…

തലച്ചോറിലെ കൊളസ്ട്രോൾ നിരീക്ഷിക്കുന്നതിന് സാങ്കേതികവിദ്യ വികസിപ്പിച്ച് ഗവേഷകർ

മസ്തിഷ്ക കോശങ്ങളിലെ കൊളസ്ട്രോൾ നിരീക്ഷിക്കുന്നതിനും അതുവഴി ന്യൂറോഡീജനറേറ്റീവ് രോഗങ്ങളുമായുള്ള അതിന്‍റെ ബന്ധം കണ്ടെത്തുന്നതിനും പുതിയ ചികിത്സകളുടെ വികസനത്തിന് വഴിയൊരുക്കുന്നതിനും ഒരു പുതിയ സാങ്കേതികവിദ്യ ഗവേഷകർ വികസിപ്പിച്ചു. അമേരിക്കയിലെ നാഷണൽ അക്കാദമി ഓഫ് സയൻസസിൽ പ്രസിദ്ധീകരിച്ച ഗവേഷണം, തലച്ചോറിലെ കൊളസ്ട്രോളിന്‍റെ പ്രധാന സ്ഥാനങ്ങളെക്കുറിച്ചും…

സ്ഥാപകൻ മുല്ല ഒമറിന്റെ ഖബറിടം വെളിപ്പെടുത്തി താലിബാന്‍

കാബൂള്‍: മരിച്ച് ഒൻപത് വർഷത്തിന് ശേഷം മുല്ല ഒമറിന്‍റെ ശവകുടീരം എവിടെയാണെന്ന് താലിബാൻ വെളിപ്പെടുത്തി. സംഘടനയുടെ സ്ഥാപകൻ മുല്ല ഒമറിന്‍റെ മരണവാർത്തയും അദ്ദേഹത്തെ അടക്കം ചെയ്ത സ്ഥലവും വർഷങ്ങളായി താലിബാൻ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. 2001ലെ യുഎസ് അധിനിവേശത്തിൽ താലിബാന് അധികാരം നഷ്ടപ്പെട്ട…

സാംസങ് ലോകത്തെ ഏറ്റവും മികച്ച തൊഴില്‍ ദാതാവ്; ആദ്യ നൂറിൽ റിലയൻസും

ഫോബ്സിന്‍റെ ലോകത്തിലെ ഏറ്റവും മികച്ച തൊഴില്‍ ദാതാക്കളുടെ ആദ്യ 100 പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഒരു കമ്പനി മാത്രം. 20ആം സ്ഥാനത്തുള്ള റിലയൻസ് ഇൻഡസ്ട്രീസ്. റിലയൻസിന് 23 ലക്ഷം ജീവനക്കാരുണ്ട്. ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ് ആണ് പട്ടികയിൽ ഒന്നാമത്. മൈക്രോസോഫ്റ്റ്,…

ലൈംഗികാതിക്രമം; ശ്രീലങ്കന്‍ താരം ദനുഷ്‌ക ഗുണതിലകയെ സസ്പെൻഡ് ചെയ്തു

സിഡ്നി: ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയിൽ അറസ്റ്റിലായ ശ്രീലങ്കൻ ക്രിക്കറ്റ് താരം ദനുഷ്‌ക ഗുണതിലകയെ എല്ലാത്തരം ക്രിക്കറ്റ് ഫോർമാറ്റിൽ നിന്നും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് സസ്പെൻഡ് ചെയ്തു. തിങ്കളാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് താരത്തെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതായി ബോർഡ് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചത്.…