Tag: World

ബ്ലൂ ടിക്കിന് പണം ഈടാക്കൽ; ട്വിറ്ററിന്റെ നിലവിലുള്ള അക്കൗണ്ടുകളെ ബാധിച്ചേക്കില്ല

സാൻഫ്രാൻസിസ്കോ: നിലവിൽ ട്വിറ്ററിൽ ബ്ലൂ ടിക്ക് ഉള്ള അക്കൗണ്ടുകളെ പുതിയ പരിഷ്കാരം ബാധിച്ചേക്കില്ലെന്ന് സൂചന. പുതിയ ഉപഭോക്താക്കൾക്കും ബ്ലൂ ബാഡ്ജ് തേടുന്നവർക്കും ഇത് ബാധകമായിരിക്കും. ശതകോടീശ്വരൻ എലോൺ മസ്ക് ബ്ലൂ ടിക്കിന് പണം ഈടാക്കുമെന്ന് ട്വിറ്റർ ഏറ്റെടുത്ത ശേഷം അറിയിച്ചിരുന്നു.  വെരിഫൈഡ്…

ഋഷി സുനക്കിന്‍റെ മന്ത്രിസഭയില്‍ നിന്നും ആദ്യ രാജി; ഗാവിൻ വില്യംസൺ രാജിവച്ചു

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്‍റെ മന്ത്രിസഭയില്‍ നിന്നും ആദ്യ രാജി സംഭവിച്ചു. മുതിർന്ന മന്ത്രിയായ ഗാവിൻ വില്യംസൺ ആണ് ചൊവ്വാഴ്ച രാജി പ്രഖ്യാപിച്ചത്. സഹപ്രവർത്തകനോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിലാണ് അദ്ദേഹം രാജിവച്ചത്. ഗാവിൻ വില്യംസൺ ഒരു സഹപ്രവർത്തകനയച്ച ടെക്സ്റ്റ് സന്ദേശമാണ്…

യു.എസ് ഇടക്കാല തിരഞ്ഞെടുപ്പ്; ആദ്യ ലെ‌സ്ബിയൻ ഗവർണറായി മൗര ഹേലി

വാഷിങ്ടൻ: അമേരിക്കൽ ജനപ്രതിനിധി സഭയിലേക്കും സെനറ്റിലേക്കും നടന്ന വാശിയേറിയ ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വൻ മുന്നേറ്റം. ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിൽ 140 സീറ്റിൽ റിപ്പബ്ലിക്കും 86 സീറ്റിൽ ഡെമോക്രാറ്റിക് പാർട്ടിയും സെനറ്റിലെ 35ൽ ഭൂരിപക്ഷം സീറ്റുകളിലും റിപ്പബ്ലിക്ക് സ്ഥാനാർഥികളും…

നാവികരെ മോചിപ്പിക്കാൻ നയതന്ത്ര നീക്കം; കപ്പൽ കമ്പനി കോടതിയിലേക്ക്

ന്യൂഡൽഹി: ഗിനിയില്‍ തടവിലാക്കപ്പെട്ട ഇന്ത്യൻ നാവികരെ മോചിപ്പിക്കാൻ നയതന്ത്ര നീക്കം നടക്കുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യൻ ഹൈക്കമ്മീഷണർ ജി സുബ്രഹ്മണ്യം ഇടപെട്ടതായി നാവികർ സന്ദേശം അയച്ചു. കപ്പലിന്‍റെ യാത്രയുടെയും നൈജീരിയയിലെത്തിയ വിശദാംശങ്ങളും അടങ്ങിയ രേഖ കമ്പനി പുറത്തുവിട്ടു. ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൈജീരിയയിലെ…

എട്ടുവയസുകാരിയെ അമ്മ പുറംലോകം കാണാതെ അടച്ചിട്ടത് ഏഴ് വർഷം

ജർമ്മനി: എട്ടുവയസുകാരിയെ പുറംലോകം കാണാതെ അമ്മ വീടിനകത്ത് അടച്ചിട്ടത് 7 വർഷത്തോളം. ജർമ്മനിയിൽ നടന്ന സംഭവത്തിൽ കുട്ടിയുടെ അമ്മയും മുത്തച്ഛനും മുത്തശ്ശിയും ഇപ്പോൾ അന്വേഷണം നേരിടുകയാണ്. സെപ്റ്റംബർ അവസാനത്തോടെ മോചിപ്പിച്ച കുട്ടി ഇപ്പോൾ ഫോസ്റ്റർ കെയറിലാണ്. പടികൾ കയറുന്നത് പോലുള്ള പതിവു…

ബ്രസീൽ പാർലമെന്റിനെ അഭിസംബോധന ചെയ്ത് വി. മുരളീധരൻ

ബ്രസീലിയ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള സംയുക്ത സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ബ്രസീൽ പാർലമെന്റിനെ അഭിസംബോധന ചെയ്തു. എഴുപത്തിയഞ്ച് വർഷത്തിനിടെ വികസന രംഗത്ത് ഇന്ത്യ ബഹുദൂരം മുന്നോട്ടുപോയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാരുടെ കഠിനാദ്ധ്വാനവും നവീന ആശയങ്ങളുമാണ് മുന്നോട്ട്…

ഇന്ത്യ-റഷ്യ ബന്ധം മികച്ചത്, വാണിജ്യ പങ്കാളിത്തത്തിൽ നിന്നും പിന്മാറില്ല: വിദേശകാര്യമന്ത്രി

മോസ്കോ: സമ്മർദ്ദങ്ങളുണ്ടായാലും റഷ്യയുമായുള്ള വാണിജ്യ പങ്കാളിത്തത്തിൽ നിന്നും പിന്മാറില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. യുദ്ധകാലം കഴിഞ്ഞുവെന്നും ഇന്ത്യ സമാധാനത്തിനൊപ്പമാണ് നിലകൊള്ളുന്നതെന്നും ജയ്ശങ്കർ വ്യക്തമാക്കി. റഷ്യൻ വിദേശകാര്യമന്ത്രി സെർഗെ ലവ്റോയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി.  രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് വിദേശകാര്യ മന്ത്രി…

ഭൂമിയെ താങ്ങുന്ന താമര; ജി 20 ഉച്ചകോടിയുടെ ലോഗോ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി

ഡൽഹി: അടുത്ത വർഷം നടക്കുന്ന ജി 20 ഉച്ചകോടിയുടെ ലോഗോയും തീമും വെബ്സെെറ്റും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു. ഡൽഹിയിൽ വെർച്ച്വലായി നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി പ്രകാശനം നിർവഹിച്ചത്.ഡിസംബർ ഒന്നിന് നടക്കുന്ന ഉച്ചകോടിയിൽ ഇന്ത്യയ്ക്കാണ് അദ്ധ്യക്ഷ സ്ഥാനം. ഇത് രാജ്യത്തിന്…

നവംബർ 15ന് വമ്പൻ പ്രഖ്യാപനം നടത്തും: മുന്‍ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്

വാഷിംങ്ടണ്‍: നവംബർ 15ന് വലിയ പ്രഖ്യാപനം നടത്തുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്‌ളോറിഡയിലെ പാം ബീച്ചിലെ മാർ അലാഗോയിൽ വെച്ച് വലിയ പ്രഖ്യാപനം നടത്താൻ പോകുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഒഹായോയിലെ ഡേട്ടണിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ജെഡി വാൻസിന്റെ പ്രചരണത്തിനായി…

ലോക ജനസംഖ്യ 800 കോടിയിലെത്താൻ ഇനി ദിവസങ്ങൾ മാത്രം!

ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് അനുസരിച്ച് ലോക ജനസംഖ്യ 800 കോടിയിലേക്ക് എത്താൻ ഇനി ബാക്കിയുള്ളത് ദിവസങ്ങൾ മാത്രം. 2022 നവംബർ 15ഓടെ ലോക ജനസംഖ്യ 800 കോടിയിലെത്തുമെന്നാണ് യുഎൻ റിപ്പോർട്ടിൽ പറയുന്നത്. ഈ വർഷവും ജനസംഖ്യയുടെ കാര്യത്തിൽ ചൈനയാണ് ഒന്നാം സ്ഥാനത്ത്. എന്നിരുന്നാലും,…