Tag: World

അമേരിക്കയിലെ മന്ത്രവാദിയായ കാമുകന് വേണ്ടി പദവികളുപേക്ഷിച്ച് നോർവീജിയൻ രാജകുമാരി

പ്രണയത്തിന് വേണ്ടി എന്തും ചെയ്യാനും എന്തും ഉപേക്ഷിക്കാനും ആളുകൾ ചിലപ്പോൾ തയ്യാറാകും എന്ന് പറയാറുണ്ട്. ഇവിടെയും സംഭവിച്ചത് അത് തന്നെയാണ് എന്ന് പറയേണ്ടി വരും. നോർവീജിയൻ രാജകുമാരിയായ മാർത്ത ലൂയിസ് തന്റെ പ്രണയത്തിന് വേണ്ടി ഉപേക്ഷിച്ചത് രാജകുമാരി എന്ന പദവിയും കൊട്ടാരവുമാണ്.…

മാലിദ്വീപിൽ കെട്ടിടത്തിൽ തീപിടിത്തം; 9 ഇന്ത്യക്കാർ ഉൾപ്പടെ 10 മരണം

മാലി: മാലിദ്വീപ് തലസ്ഥാനമായ മാലിയിൽ വിദേശ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ 9 ഇന്ത്യക്കാരടക്കം 10 പേർ മരിച്ചു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. തീപിടുത്തം ഉണ്ടായ കെട്ടിടത്തിന്‍റെ മുകൾ നിലയിൽ നിന്ന് 10 മൃതദേഹങ്ങൾ കണ്ടെടുത്തതായി മാലിദ്വീപ് അധികൃതരെ ഉദ്ധരിച്ച് വാർത്താ…

യുദ്ധത്തിന്‌ തയ്യാറായിരിക്കുക; ചൈനീസ് സേനയ്ക്ക് നിര്‍ദ്ദേശം നല്‍കി ഷി ജിൻപിംഗ്

ബെയ്ജിങ്: ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് ചൈനീസ് സൈന്യത്തോട് യുദ്ധത്തിന് തയ്യാറായിരിക്കാന്‍ നിർദ്ദേശം നൽകി. ദേശ സുരക്ഷ വർദ്ധിച്ചുവരുന്ന അസ്ഥിരതയെ അഭിമുഖീകരിക്കുകയാണെന്നും സൈനിക ശേഷി വർദ്ധിപ്പിക്കണമെന്നും യുദ്ധം പോരാടി വിജയിക്കാൻ തയ്യാറായിരിക്കണമെന്നും ഷി ആവശ്യപ്പെട്ടു. മൂന്നാം തവണയും അദ്ദേഹം ചൈനയുടെ പ്രസിഡന്‍റായി…

തനിക്ക് ലഭിച്ച ഓസ്കാർ ഉക്രൈൻ പ്രസിഡന്റിന് നൽകി ഷോൺ പെൻ

കീവ്: ഹോളിവുഡ് താരം ഷോൺ പെൻ തനിക്ക് ലഭിച്ച ഓസ്കാർ ഉക്രൈൻ പ്രസിഡന്‍റ് വ്ളാഡിമിർ സെലെൻസ്കിക്ക് സമ്മാനിച്ചു. രാജ്യത്തിന്‍റെ തലസ്ഥാനമായ കീവിലാണ് കൈമാറ്റം നടന്നത്. സെലെൻസ്കി തന്‍റെ ടെലഗ്രാം ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഇക്കാര്യം ലോകം അറിയുന്നത്. ഉക്രൈനിൻ്റെ ഓർഡർ…

നയതന്ത്ര ഇടപെടൽ ഫലിച്ചു; നാവികരെ ഉടന്‍ നൈജീരിയയ്ക്ക് കൈമാറില്ല

ന്യൂഡൽഹി: ഗിനിയിൽ കസ്റ്റഡിയിലുള്ള മലയാളികൾ ഉൾപ്പെടെയുള്ള നാവികരെ ഉടൻ നൈജീരിയയ്ക്ക് കൈമാറില്ല. നൈജീരിയയിലേക്ക് കൈമാറാൻ കൊണ്ടുപോയ 15 പേരെ മലാബോയിലേക്ക് തിരികെ കൊണ്ടുവന്നു. നയതന്ത്ര ഇടപെടലിലൂടെയാണ് നാവികരെ നൈജീരിയയ്ക്ക് കൈമാറുന്നത് തടഞ്ഞത്. രണ്ട് മലയാളികൾ ഉൾപ്പെടെ 15 പേരെ ഹോട്ടലിലേക്ക് മാറ്റിയിരുന്നു.…

ഫെബ്രുവരി മുതൽ ലോകത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് മരണങ്ങളിൽ 90% കുറവ്

ജനീവ : ഒൻപത് മാസങ്ങൾക്ക് മുമ്പുള്ളതിനേക്കാൾ ആഗോളതലത്തിൽ അടുത്തിടെയുണ്ടായ കോവിഡ് മരണങ്ങളിൽ 90 ശതമാനം കുറവുണ്ടായത് ശുഭാപ്തിവിശ്വാസത്തിന് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന മേധാവി. കൊറോണ വൈറസുമായി ബന്ധപ്പെട്ട് 9,400 ലധികം മരണങ്ങൾ മാത്രമാണ് കഴിഞ്ഞയാഴ്ച ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോർട്ട് ചെയ്തതെന്ന് ഡയറക്ടർ…

ഉക്രൈനിലെ ഖേഴ്സൻ നഗരത്തിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ നിർദ്ദേശിച്ച് റഷ്യ

മോസ്‌കോ: തെക്കൻ ഉക്രൈനിലെ ഖേഴ്സൻ നഗരത്തിൽ നിന്ന് പിൻമാറാൻ സൈന്യത്തോട് റഷ്യ. റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു ആണ് റഷ്യൻ സൈന്യത്തോട് പിൻമാറാൻ ആവശ്യപ്പെട്ടത്. ആഴ്ചകളായി ഉക്രൈൻ സൈന്യം മുന്നേറുന്ന പ്രദേശമാണിത്. ഉക്രൈനിലെ റഷ്യൻ കമാൻഡർ സെർജി സുറോവികിനോട് സൈന്യത്തെ…

ചാൾസ് രാജാവിനും ഭാര്യ കാമിലയ്ക്കും നേരെ മുട്ടയേറ്; ഒരാൾ കസ്റ്റഡിയിൽ

ലണ്ടൻ: ബ്രിട്ടീഷ് രാജാവ് ചാൾസ്, ഭാര്യ കാമില എന്നിവർക്ക് നേരെ മുട്ടയേറ്. വടക്കൻ ഇംഗ്ലണ്ടിൽ നടന്ന വിവാഹനിശ്ചയ ചടങ്ങിനിടെയാണ് ഇരുവർക്കും നേരെ മുട്ടയേറുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരമ്പരാഗത ചടങ്ങിനായി യോർക്കിലെത്തിയ ബ്രിട്ടീഷ് രാജാവിനും ഭാര്യയ്ക്കും നേരെ മുട്ട എറിയുകയായിരുന്നു.…

കൊടുങ്കാറ്റ് ഭീഷണി; ആര്‍ട്ടെമിസ് 1 വിക്ഷേപണം നാസ വീണ്ടും മാറ്റി

സാൻഫ്രാൻസിസ്കോ: നാസയുടെ ചാന്ദ്രദൗത്യമായ ആർട്ടെമിസ് 1ന്‍റെ വിക്ഷേപണം വീണ്ടും മാറ്റിവച്ചു. ഉഷ്ണമേഖലാ കൊടുങ്കാറ്റായ നിക്കോൾ ഫ്ലോറിഡ തീരത്ത് ആഞ്ഞടിക്കുമെന്ന ഭയത്തെ തുടർന്നാണ് വിക്ഷേപണം മാറ്റിവച്ചത്. എഞ്ചിൻ തകരാർ കാരണം, വിക്ഷേപണം മുമ്പ് നിരവധി തവണ മാറ്റിവച്ചിട്ടുണ്ട്. ഒടുവിൽ റോക്കറ്റ് കഴിഞ്ഞയാഴ്ചയാണ് വിക്ഷേപണ…

നീരവ് മോദിയുടെ അപ്പീല്‍ ലണ്ടന്‍ ഹൈക്കോടതി തള്ളി; ഇന്ത്യയ്ക്ക് കൈമാറും

ലണ്ടൻ: നിലവിൽ ലണ്ടൻ ജയിലിൽ കഴിയുന്ന നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറും. നാടുകടത്തലിനെതിരെ നീരവ് മോദി നല്‍കിയ അപ്പീല്‍ ലണ്ടന്‍ ഹൈക്കോടതി തള്ളി. നീരവ് മോദിയെ ലണ്ടനിൽ നിന്ന് മുംബൈയിലെ ആർതർ റോഡിലെ ജയിലിലേക്ക് കൊണ്ടുവരുന്നതിൽ ചില തടസങ്ങൾ കൂടിയുണ്ടെന്നാണ് വിവരം.…