Tag: World

അഞ്ചു വർഷത്തിനു ശേഷം ബിഗ് ബെൻ വീണ്ടും മണി മുഴക്കുന്നു

ബ്രിട്ടൻ: ലണ്ടനിലെ പ്രശസ്തമായ എലിസബത്ത് ടവറിലെ ബിഗ് ബെൻ ക്ലോക്ക് വീണ്ടും മണിയടിക്കാൻ ഒരുങ്ങുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ നിർമ്മിച്ച ക്ലോക്ക് ടവറിൽ 2017 ഓഗസ്റ്റ് 21നാണ് ബിഗ് ബെൻ അവസാനമായി ശബ്ദിച്ചത്. 157 വർഷമായി ഓരോ മണിക്കൂറിലും മണിയടിക്കുന്ന ബിഗ് ബെന്നിന്‍റെ…

ഗിനിയയില്‍ തടവിലുള്ള നാവികരെ നൈജീരിയയിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചു

ഗിനിയ: ഗിനിയയില്‍ തടവിലുള്ള ഇന്ത്യന്‍ നാവികരെ നൈജീരിയയിലേക്ക് കൊണ്ടുപോകാന്‍ നടപടികൾ ആരംഭിച്ചു. ഹീറോയിക് ഇഡുന്‍ ചരക്ക് കപ്പലിലാണ് നൈജീരിയയിലേക്ക് മാറ്റുക. കപ്പലിലുള്ള 15 പേരെയും നൈജീരിയന്‍ നാവിക സേന ചരക്ക് കപ്പലിലേക്ക് മാറ്റി. നിലവിൽ ഗിനിയ നാവിക കപ്പലാണ് ഹീറോയിക് ഇഡുന്‍…

30 വർഷത്തിന് ശേഷം ചലഞ്ചര്‍ പേടകാവശിഷ്ടം കണ്ടെത്തി

ബഹിരാകാശ ഗവേഷണ രംഗത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ചലഞ്ചര്‍ ദുരന്തത്തിൽ പൊട്ടിത്തെറിച്ച പേടകത്തിന്‍റെ ഒരു ഭാഗം മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം കണ്ടെത്തി. അറ്റ്ലാന്‍റിക് സമുദ്രത്തിന്‍റെ അടിത്തട്ടിലേക്ക് അപ്രത്യക്ഷമായ ഒരു ഭാഗമാണ് കണ്ടെത്തിയത്. 1986 ജനുവരി 28ന് നടന്ന ചലഞ്ചര്‍ ദുരന്തത്തിൽ പേടകത്തിലെ…

പ്രസിദ്ധ ഗായകന്‍ ഡാന്‍ മാക്കഫേര്‍ട്ടി വിടവാങ്ങി

വാഷിങ്ടണ്‍: നസ്രേത്ത് മ്യൂസിക് ബാന്‍ഡിന്റെ അമരക്കാരനും പ്രശസ്ത റോക്ക് സ്റ്റാറുമായ ഡാന്‍ മാക്കഫേര്‍ട്ടി (76) അന്തരിച്ചു. 1970കളിൽ നിറഞ്ഞു നിന്ന ‘ലവ് ഹാര്‍ട്‌സ്’, ‘ഹെയര്‍ ഓഫ് ദ ഡോഗ്’ തുടങ്ങിയ സംഗീത ആൽബങ്ങളുടെ ശിൽപിയായിരുന്നു അദ്ദേഹം. 2013ൽ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ…

ഹീറോയിക് ഇഡുൻ കപ്പല്‍ കസ്റ്റഡിയില്‍ എടുത്തതില്‍ അഭിമാനമെന്ന് ഗിനിയ

കോണക്രി: കപ്പൽ കസ്റ്റഡിയിലെടുത്തതിൽ അഭിമാനമുണ്ടെന്ന പ്രതികരണവുമായി ഇക്വറ്റോറിയൽ ഗിനിയ വൈസ് പ്രസിഡന്‍റ് റ്റെഡി ന്‍ഗേമ. അതേസമയം കപ്പലിലെ ജീവനക്കാരെ കസ്റ്റഡിയിലെടുത്തതിന് ഇക്വറ്റോറിയൽ ഗിനിയക്കെതിരെ ഹീറോയിക് ഇഡുൻ പരാതി നൽകിയതായി അന്താരാഷ്ട്ര ട്രിബ്യൂണൽ സ്ഥിരീകരിച്ചു. 15 ദിവസത്തിനകം ട്രിബ്യൂണൽ കേസ് പരിഗണിക്കും. വാദം…

3800 കൊല്ലം മുമ്പുള്ള ലിപി; ഏറ്റവും പഴക്കമേറിയ വാചകം പേന്‍ചീപ്പില്‍ കണ്ടെത്തി

ലക്കീഷ്: ലോകത്തിലെ ഏറ്റവും പഴക്കമേറിയതെന്ന് വിശ്വസിക്കപ്പെടുന്ന വാചകം കനാൻ ദേശത്തെ ലക്കീഷ് എന്ന സ്ഥലത്ത് നിന്ന് കണ്ടെത്തി. വെങ്കലയുഗത്തിലെ കനാൻ പ്രദേശവാസികൾ ഉപയോഗിച്ചിരുന്ന ഒരു പേൻ ചീപ്പിൽ ഈ വാക്യം കൊത്തിവച്ചിരിക്കുന്നു. പുരാവസ്തു ഗവേഷകരുടെ അഭിപ്രായത്തിൽ, ഇത് 3800 വർഷം പഴക്കമുള്ള…

മലയാളി നാവികരടങ്ങിയ കപ്പൽ കൊണ്ടുപോകാൻ നൈജീരിയൻ യുദ്ധക്കപ്പൽ ലൂബ തുറമുഖത്ത്

തിരുവനന്തപുരം: നൈജീരിയയുടെ യുദ്ധക്കപ്പൽ ലൂബ തുറമുഖത്ത് എത്തി. നൈജീരിയയിലേക്ക് ഹീറോയിക്ക് ഇഡുൻ കപ്പൽ കൊണ്ടുപോകാനാണ് ശ്രമം. ഇതാദ്യമായാണ് നൈജീരിയൻ കപ്പൽ ഹീറോയിക് ഇഡൂണിന് സമീപം എത്തുന്നത്. ഇക്വറ്റോറിയൽ ഗിനിയിൽ നിന്നുള്ള ചരക്ക് കപ്പൽ ഗിനി സമയം രാവിലെ 6 മണിക്ക് നീക്കാൻ…

മനുഷ്യനെ ചന്ദ്രനിലിറക്കാനുള്ള ‘ലോഫ്റ്റിഡ്’ സാങ്കേതികവിദ്യ പരീക്ഷണത്തിൽ ജയിച്ച് നാസ

ചന്ദ്രനിൽ ഇറങ്ങാൻ മനുഷ്യരെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്ന ലോഫ്റ്റിഡ് സാങ്കേതികവിദ്യയുടെ പരീക്ഷണം നാസ നടത്തി. ഈ ദൗത്യത്തിന്‍റെ മുഴുവൻ പേര് ലോ-എർത്ത് ഓർബിറ്റ് ഫ്ലൈറ്റ് ടെസ്റ്റ് ഓഫ് ഇൻഫ്ലേറ്റബിൾ ഡിസെലെറേറ്റര്‍(LOFTID) എന്നാണ്. പരസ്പരം ഘടിപ്പിച്ച വായു നിറഞ്ഞ വൃത്താകൃതിയിലുള്ള ട്യൂബ്, ഹീറ്റ് ഷീൽഡ്,…

ഗിനിയയില്‍ തടവിലുള്ളവരെ നൈജീരിയയിലേക്ക് മാറ്റുന്നു; തിരികെയെത്തിക്കുമെന്ന് കേന്ദ്ര മന്ത്രി

തിരുവനന്തപുരം: ഗിനിയയില്‍ തടവിലായ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള കപ്പല്‍ ജീവനക്കാരെ യുദ്ധക്കപ്പലിലേയ്ക്ക് കയറ്റാൻ നീക്കം. 15 പേരെ നൈജീരിയയ്ക്ക് കൈമാറാനായി ലൂബാ തുറമുഖത്ത് എത്തിച്ചതായി നിലവിൽ തടവിലുള്ള കൊല്ലം സ്വദേശി വിജിത്ത് അറിയിച്ചു. അതേസമയം തടവിലാക്കപ്പെട്ടവരെ തിരികെയെത്തിക്കാൻ ശ്രമം തുടരുകയാണെന്ന് കേന്ദ്രമന്ത്രി വി.…

ആശങ്ക; ഗിനിയയിൽ തടവിലാക്കപ്പെട്ട നാവികരെ നൈജീരിയയിലേക്ക് മാറ്റുന്നു

കൊച്ചി: ഗിനിയയിൽ തടവിലായ രണ്ട് മലയാളികൾ ഉൾപ്പെടെ 15 ഇന്ത്യക്കാരെ നൈജീരിയയിലേക്ക് മാറ്റുന്നു. ഇവരെ ലൂബ തുറമുഖത്ത് എത്തിച്ചു. ഇവിടെ നിന്ന് യുദ്ധക്കപ്പലിൽ നൈജീരിയയിലേക്ക് കടത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. നൈജീരിയയിൽ എത്തിയാൽ എന്ത് സംഭവിക്കുമെന്ന് അറിയില്ലെന്നാണ് മലയാളികൾ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്.…