Tag: World

എയർ ഷോയ്ക്കിടെ അപകടം; വിമാനങ്ങൾ കൂട്ടിയിടിച്ച് പൊട്ടിത്തെറിച്ചു

ടെക്‌സാസ്: ശനിയാഴ്ച ഡാലസിൽ നടന്ന എയർ ഷോയിൽ രണ്ട് വിമാനങ്ങൾ ആകാശത്ത് കൂട്ടിയിടിച്ച് പൊട്ടിത്തെറിച്ചു. ഭീകരമായ അപകടത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. രണ്ടാം ലോക മഹായുദ്ധകാലത്ത് ഉപയോഗിച്ച ബോയിംഗ് ബി -17 ഫ്ലയിംഗ് ഫോർട്രസും, ബെൽ പി -63 കിംഗ്‌കോബ്രയുമാണ് കൂട്ടിയിടിച്ചത്.…

ഇടക്കാല തിരഞ്ഞെടുപ്പ്; യുഎസിൽ ഭൂരിപക്ഷം ഉറപ്പിച്ച് ഡെമോക്രാറ്റിക് പാർട്ടി

വാഷിംഗ്ടൺ: യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഉറപ്പിച്ച് ഡെമോക്രാറ്റിക് പാർട്ടി. ഫലം പ്രഖ്യാപിക്കാനിരുന്ന നെവാഡ സംസ്ഥാനത്ത് ഡെമോക്രാറ്റിക് സ്ഥാനാർഥി ജയിച്ചതോടെ ഭൂരിപക്ഷം ഉറപ്പാക്കി. 100 അംഗ സെനറ്റിൽ ഡെമോക്രാറ്റുകൾക്ക് 50-49 എന്ന നിലയിലാണ് മുൻ‌തൂക്കം. സെനറ്റിലെ 35 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.…

ഇന്ത്യന്‍ നാവികരുമായി കപ്പല്‍ നൈജീരിയന്‍ തീരത്ത്; നയതന്ത്ര ചര്‍ച്ചകൾ പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: നൈജീരിയയിലേക്ക് കൊണ്ടുപോയ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള നാവികർ തുറമുഖത്ത് കപ്പലിൽ തന്നെ തുടരുന്നു. ഹീറോയിക് ഇഡുനിലുള്ള നാവികർക്ക് നൈജീരിയൻ സൈനികർ കാവൽ നിൽക്കുകയാണ്. നൈജീരിയയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്ന് അറിയില്ലെന്നും നടപടികളെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും മലയാളി നാവികർ പറഞ്ഞു. അതേസമയം…

വ്യാജ ‘ബ്ലൂ ടിക്’; ഫാർമ കമ്പനിക്ക് നഷ്ടം 1,500 കോടി ഡോളർ

8 ഡോളറിന് ‘ബ്ലൂ ടിക്ക്’ വെരിഫിക്കേഷൻ ലഭിക്കുന്ന പ്രോഗ്രാം കഴിഞ്ഞ ദിവസമാണ് ട്വിറ്റർ താൽക്കാലികമായി നിർത്തി വെച്ചത്. മൈക്രോബ്ലോഗിംഗ് സൈറ്റിൽ വ്യാജന്മാരുടെ ശല്യം കൂടിയതോടെയാണ് ഇലോൺ മസ്കും സംഘവും തീരുമാനം മാറ്റിയത്. അമേരിക്കയിലെ ഒരു ഭീമൻ കമ്പനിക്ക് ‘ബ്ലൂ ടിക്ക്’ വെരിഫിക്കേഷൻ…

ഗിനിയയിൽ പിടിയിലായ നാവികരുടെ മോചനശ്രമം തുടരുകയാണെന്ന് മുരളീധരൻ

ന്യൂഡൽഹി: ഇക്വിറ്റോറിയൽ ഗിനിയയിൽ പിടിയിലായ നാവികരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. കപ്പൽ ഇപ്പോൾ നൈജീരിയയുടെ നിയന്ത്രണത്തിലാണ്. തുറമുഖത്ത് എത്തിയാൽ നാവികരെ ഉദ്യോഗസ്ഥർ സന്ദർശിക്കും. അതിന് ശേഷം മാത്രമേ നയതന്ത്ര നീക്കങ്ങളുടെ പുരോഗതി വ്യക്തമാകൂവെന്നും മുരളീധരൻ പറഞ്ഞു.…

യുഎസ് കറൻസി നിരീക്ഷണ പട്ടികയിൽ നിന്ന് ഇന്ത്യ പുറത്ത്

ന്യൂഡല്‍ഹി: കറൻസി നിരീക്ഷണ പട്ടികയിൽ നിന്ന് ഇന്ത്യയെ യുഎസ് ഒഴിവാക്കി. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യ പട്ടികയിലുണ്ട്. യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ ധനമന്ത്രി നിർമ്മല സീതാരാമനുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയ അതേ ദിവസമാണ് റിപ്പോർട്ട് പുറത്തുവന്നത്. ഇന്ത്യയ്ക്കൊപ്പം ഇറ്റലി,…

ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്‌സിന്റെ ചെരുപ്പ് ലേലത്തിന്

ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സ് ധരിച്ചതായി പറയപ്പെടുന്ന ഒരു ജോഡി ബിർക്കെൻസ്റ്റോക്ക് ചെരിപ്പുകൾ ലേലത്തിന് വച്ചു. ആപ്പിളിന്‍റെ ചരിത്രത്തിലെ പല നിർണായക നിമിഷങ്ങളിലും സ്റ്റീവ് ജോബ്സ് ഈ ചെരിപ്പ് ധരിച്ചിട്ടുണ്ട്. കാലിഫോർണിയ ആസ്ഥാനമായുള്ള ജൂലിയൻസ് എന്ന സ്ഥാപനമാണ് ചെരുപ്പ് ലേലത്തിന് വച്ചത്.…

കെര്‍സണില്‍ നിന്ന് റഷ്യ പിന്മാറി; ഇത് ചരിത്ര ദിവസമെന്ന് വിശേഷിപ്പിച്ച് സെലെൻസ്കി

കീവ്: റഷ്യൻ സൈന്യം പിൻവാങ്ങിയതോടെ, തെക്കൻ നഗരമായ കെർസൺ തങ്ങളടെ പൂർണ്ണ നിയന്ത്രണത്തിലായെന്ന് ഉക്രൈൻ പ്രതിരോധ മന്ത്രാലയത്തിന്‍റെ ഉപദേഷ്ടാവ് യൂറി സാക്ക് പറഞ്ഞു. റഷ്യൻ സൈന്യം കെർസണിൽ നിന്ന് പിൻവാങ്ങാൻ തീരുമാനിച്ചപ്പോൾ, ഇത് റഷ്യയുടെ യുദ്ധ തന്ത്രമാണെന്നും ചതി കെർസണിൽ പതിയിരിക്കുകയാണെന്നും…

കാബൂളിലെ പാർക്കുകളിൽ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തി താലിബാൻ

കാബൂൾ : കാബൂളിലെ പാർക്കുകളിൽ സ്ത്രീകൾക്ക് താലിബാൻ വിലക്കേർപ്പെടുത്തി. കാബൂളിലെ എല്ലാ പാർക്കുകളിലും സ്ത്രീകൾക്ക് താലിബാൻ വിലക്കേർപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. വൈസ് ആൻഡ് വെർച്യൂ മന്ത്രാലയത്തിന്‍റെ വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു.  പാർക്കുകളിൽ ഇസ്ലാമിക നിയമങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന് ആരോപിച്ചാണ് ഇവിടെ…

ചൈനീസ് ദേശീയ​ഗാനത്തെ അപമാനിച്ചു; ജേണലിസ്റ്റിന് തടവുശിക്ഷ

ബീജിങ്: ചൈനീസ് ദേശീയഗാനത്തെ അപമാനിച്ചതിന് യുവതിക്ക് തടവുശിക്ഷ. 2021 ജൂലൈയിൽ ഹോങ്കോങ് താരം ഒളിമ്പിക്സ് സ്വർണ മെഡൽ സ്വീകരിക്കവേ ചൈനീസ് ദേശീയഗാനത്തിനിടെ കൊളോണിയൽ കാലഘട്ടത്തിലെ ഹോങ്കോംഗ് പതാക വീശിയതിനാണു 42കാരിയായ ഓൺലൈൻ ജേണലിസ്റ്റ് പോള ല്യൂങ്ങിന് മൂന്ന് മാസം തടവ് ശിക്ഷ…