Tag: World

ട്വിറ്ററിൽ വീണ്ടും കൂട്ടപ്പിരിച്ച് വിടല്‍; അയ്യായിരത്തോളം കരാര്‍ ജീവനക്കാരെ പുറത്താക്കി

സാൻഫ്രാൻസിസ്കോ: എലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തത് മുതൽ ട്വിറ്ററിൽ വലിയ അഴിച്ചു പണിയാണ് നടക്കുന്നത്. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി കമ്പനിയിലെ 50 ശതമാനം ജീവനക്കാരെ നേരത്തെ പിരിച്ച് വിട്ടിരുന്നു. ഇപ്പോൾ 5,000 കരാർ ജീവനക്കാരെയും ട്വിറ്റർ പിരിച്ച് വിട്ടതായാണ് റിപ്പോർട്ടുകൾ.…

ഇസ്താംബൂൾ സ്ഫോടനക്കേസിലെ പ്രതി പിടിയിലെന്ന് റിപ്പോർട്ട്

ഇസ്താംബൂൾ: തുർക്കിയിലെ ഇസ്താംബൂളിൽ ആറ് പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനക്കേസിലെ പ്രതി പിടിയിൽ. ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്ലുവിനെ ഉദ്ധരിച്ച് ഒരു വാർത്താ ഏജൻസിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഞായറാഴ്ച ഇസ്താംബൂളിൽ നടന്ന സ്ഫോടനത്തിൽ 81 പേർക്ക് പരിക്കേറ്റിരുന്നു. സ്ഫോടനത്തിൽ തീവ്രവാദം മണക്കുന്നുണ്ടെന്ന്…

ജോ ബൈഡന് ആശ്വാസം; യുഎസ് സെനറ്റ് ഡെമോക്രാറ്റുകൾക്ക്

ഫീനിക്സ്: യു.എസ് സെനറ്റിലേക്കുള്ള ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് നേട്ടം. യു.എസ് സെനറ്റിന്‍റെ നിയന്ത്രണം നേടിയതോടെ ഇടക്കാല തിരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ പാർട്ടികൾ നേട്ടമുണ്ടാക്കുമെന്ന പാരമ്പര്യം ബൈഡന്‍റെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റുകൾ തകർത്തു. എന്നാൽ 435 അംഗ ജനപ്രതിനിധി സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്‍റെ അന്തിമ ഫലം പുറത്തുവരാൻ…

സൗദി നിയോം നഗരത്തിൽ ഇനി പറക്കും ടാക്സികളും

റിയാദ്: സൗദി സമഗ്ര പരിവർത്തന പദ്ധതിയായ ‘വിഷൻ 2030’ന്‍റെ സ്വപ്ന നഗരമായ ‘നിയോം’ യാഥാർത്ഥ്യമാകുന്ന മുറയ്ക്ക് എയർ ടാക്സികൾ ലഭ്യമാക്കുമെന്ന് നിയോം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നദ്മി അൽ നാസർ. ഈജിപ്തിലെ ശറമുശൈഖിൽ ഗ്രീൻ സൗദി സംരംഭകത്വ ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു…

ഇസ്താംബൂളില്‍ സ്‌ഫോടനം: അഞ്ചുപേര്‍ മരണമടഞ്ഞു, നിരവധി പേര്‍ക്ക് പരിക്ക്

അങ്കാറ: തുർക്കിയിലെ ഇസ്താംബൂളിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 36 ഓളം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇസ്താംബൂളിലെ ടാക്‌സിം സ്ക്വയറിലാണ് സ്ഫോടനം നടന്നത്. ഇത് ചാവേർ ആക്രമണമാണെന്ന് സംശയിക്കുന്നു. സംഭവത്തെക്കുറിച്ച് തുർക്കി അധികൃതർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സ്ഫോടനം നടന്ന പ്രദേശത്തെ…

ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ നരേന്ദ്ര മോദി നാളെ ബാലിയിൽ

ന്യൂഡൽഹി: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ(തിങ്കളാഴ്ച) ഇന്തോനേഷ്യയിലെ ബാലിയിലേക്ക് യാത്ര തിരിക്കും. ബാലിയിൽ 45 മണിക്കൂർ ചെലവഴിക്കുന്ന പ്രധാനമന്ത്രി 20 ഓളം ചടങ്ങുകളിൽ പങ്കെടുക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. പത്തിലധികം ലോകനേതാക്കളുമായുള്ള ചർച്ചകളും ഇതിൽ ഉൾപ്പെടുന്നു. ഇന്തോനേഷ്യയിൽ…

ഇന്ത്യ റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്നതിൽ പ്രതികരണവുമായി അമേരിക്ക

ഡൽഹി: റഷ്യയിൽ നിന്ന് ഇന്ത്യ ഇന്ധനം വാങ്ങുന്നതിൽ പ്രതികരിച്ച് അമേരിക്ക. ഇന്ത്യക്ക് റഷ്യയിൽ നിന്നും ആവശ്യത്തിന് ഇന്ധനം വാങ്ങാമെന്ന് അമേരിക്ക വ്യക്തമാക്കി. ജി 7 രാജ്യങ്ങൾ നിശ്ചയിച്ചതിനേക്കാൾ ഉയർന്ന വിലയ്ക്ക് ഇന്ത്യക്ക് റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങാമെന്നും യു.എസ്‌ ട്രഷറി സെക്രട്ടറി…

മെറ്റയും ട്വിറ്ററും പിരിച്ച് വിട്ടവർക്ക് ജോലി വാഗ്ദാനം ചെയ്ത് ഡ്രീം11 മുതലാളി

ന്യൂഡല്‍ഹി: മെറ്റയും ട്വിറ്ററും ഉൾപ്പെടെ നിരവധി കമ്പനികൾ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ച് വിടുകയാണ്. ചെലവ് ചുരുക്കലിനായി ട്വിറ്റർ 3800 പേരെയാണ് പിരിച്ച് വിട്ടതെങ്കിൽ മെറ്റയിൽ ഇത് 11000 ആയിരുന്നു. ഓരോ ടെക് കമ്പനിയും പിരിച്ചുവിടുന്ന തൊഴിലാളികളുടെ എണ്ണം ഓരോ ആഴ്ചയും കുത്തനെ…

‘ദി ടെർമിനലി’നു പ്രചോദനം; 18 വർഷം വിമാനത്താവളത്തിൽ കഴിഞ്ഞ മെഹ്റാൻ കരീമി വിട വാങ്ങി

പാരീസ്: വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പിൽബർഗിന് ‘ദി ടെർമിനൽ’ എന്ന സിനിമയൊരുക്കാൻ പ്രചോദനമായ ഇറാൻ സ്വദേശി മെഹ്റാൻ കരീമി നസേരി മരണപ്പെട്ടു. 18 വർഷം പാരിസിലെ ചാൾസ് ഡി ഗലേ വിമാനത്താവളത്തിൽ കഴിഞ്ഞ ഇദ്ദേഹം ടെർമിനൽ 2 എഫിൽ വച്ച് ഹൃദയാഘാതത്തെ…

നാവികരുടെ ഫോണുകള്‍ സേന പിടിച്ചെടുത്തു; അന്വേഷണത്തിന്റെ ഭാഗമെന്ന് നൈജീരിയ

ഇക്വിറ്റോറിയല്‍ ഗിനിയില്‍ ബന്ദികളായ ഇന്ത്യന്‍ നാവികരുടെ ഫോണുകള്‍ നൈജീരിയന്‍ സേന പിടിച്ചെടുത്തു. അന്വേഷണത്തിന്റെ ഭാഗമായാണ് എന്നാണ് നൈജീരിയയുടെ വിശദീകരണം. കപ്പൽ നൈജീരിയയിലെ ബോണി തുറമുഖത്താണ് നങ്കൂരമിട്ടത്. കപ്പലിലുള്ള നാവികരെ സന്ദർശിക്കാൻ നൈജീരിയയിലെ ഇന്ത്യൻ അംബാസിഡർക്ക് അനുവാദം ലഭിച്ചു. കപ്പല്‍ കമ്പനിയിലെ അധികൃതരും…