Tag: World

പോളണ്ടിലെ മിസൈലാക്രണത്തിൽ റഷ്യക്ക് ബൈഡന്‍റെ ക്ലീൻ ചിറ്റ്

വാഴ്സോ: പോളണ്ട് അതിർത്തിയിലെ മിസൈൽ ആക്രമണവുമായി ബന്ധപ്പെട്ട തർക്കത്തിൽ റഷ്യയെ പിന്തുണച്ച് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. മിസൈൽ വിക്ഷേപിച്ചത് റഷ്യയാകാനിടയില്ല എന്ന് ബൈഡൻ പറഞ്ഞു. മിസൈൽ റഷ്യൻ നിർമിതമാണെന്ന് പോളണ്ട് വ്യക്തമാക്കിയതിന് പിന്നാലെയാണ് ബൈഡന്‍റെ പരാമർശം. റഷ്യയുടെ മിസൈൽ ആയിരിക്കാമെങ്കിലും…

ജി 20 ഉച്ചകോടിയുടെ ഔദ്യോഗിക കാറായി എയർ ഇവിയെ തിരഞ്ഞെടുത്തു

ബാലി: ബാലിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയുടെ ഔദ്യോഗിക വാഹനമായി വൂളിംഗ് എയർ ഇവി. ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് ഉപയോഗിക്കാൻ ഏകദേശം 300 കാറുകൾ വൂളിംഗ് ബാലിയിലേക്ക് കൊണ്ടുവന്നു. ജി 20 ഉച്ചകോടിയുടെ ലോഗോ ആലേഖനം ചെയ്ത് പ്രത്യേക നിറങ്ങളിലാണ് കാറുകൾ…

ഇനി ഇന്ത്യ നയിക്കും; ജി20 അധ്യക്ഷ സ്ഥാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുത്തു

ബാലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജി20 അധ്യക്ഷനായി ചുമതലയേറ്റു. ബാലിയിൽ നടന്ന ഉച്ചകോടിയുടെ സമാപനച്ചടങ്ങിൽ ഇന്തോനേഷ്യൻ പ്രസിഡന്‍റ് ജോകോ വിഡോഡോ ജി20 അധ്യക്ഷ സ്ഥാനം ഇന്ത്യയ്ക്ക് കൈമാറി. ഡിസംബർ ഒന്ന് മുതൽ ജി20യുടെ അധ്യക്ഷ സ്ഥാനത്ത് ഇന്ത്യ ഔദ്യോഗികമായി ചുമതലയേൽക്കും. ഒരു…

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാൻ നാസ; ആർട്ടെമിസ്-1 വിക്ഷേപണം വിജയകരം

ഫ്‌ളോറിഡ: നാസയുടെ ചാന്ദ്രദൗത്യമായ ആർട്ടെമിസിന്റെ ഭാഗമായി ആർട്ടെമിസ്-1 അതിന്റെ ആദ്യ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. നവംബർ 16 ബുധനാഴ്ച ഉച്ചയ്ക്ക് 12.17ന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ 39 ബി വിക്ഷേപണ സമുച്ചയത്തിൽ നിന്നാണ് വിക്ഷേപണം നടന്നത്. ആർട്ടെമിസ് ദൗത്യത്തിന്റെ ഭാഗമായി…

ആഗോള ഗാർഹിക സമ്പത്ത്; പകുതിയും യുഎസിലും ചൈനയിലുമെന്ന് കണക്കുകൾ

ലോകത്തിലെ ഗാർഹിക സമ്പത്തിന്‍റെ പകുതിയോളം യുഎസിന്‍റെയും ചൈനയുടെയും കൈവശമെന്ന് കണക്കുകൾ. ലോകത്തിൽ ഏറ്റവും കൂടുതൽ സമ്പാദിക്കുന്നത് ഈ രാജ്യങ്ങളിലെ പൗരൻമാരാണ് എന്നാണ് ഇതിനർത്ഥം. ജിഡിപി പോലുള്ള കണക്കുകൾ സമ്പദ്‌വ്യവസ്ഥയുടെ മൊത്തത്തിലുള്ള ഗതി മനസിലാക്കാൻ കഴിയും, പക്ഷേ ഒരു രാജ്യത്തിന്‍റെ സമ്പത്ത് വിലയിരുത്തുമ്പോൾ…

പോളണ്ടിൽ പതിച്ചത് റഷ്യൻ മിസൈലിനെ തടയാൻ യുക്രൈൻ ‍അയച്ച മിസൈലെന്ന് റിപ്പോർട്ട്

വാഷിങ്ടൻ: യുക്രൈൻ അതിർത്തിയോട് ചേർന്നുള്ള കിഴക്കൻ പോളണ്ടിൽ നടന്ന സ്ഫോടനത്തിന് പിന്നിൽ റഷ്യൻ മിസൈലുകളെ നേരിടാൻ യുക്രൈൻ അയച്ച മിസൈലുകളെന്നു റിപ്പോർട്ട്. റഷ്യൻ നിർമ്മിത മിസൈൽ പതിച്ചതായി പറഞ്ഞ പോളണ്ട് വിദേശകാര്യ മന്ത്രാലയം വാർസോയിലെ റഷ്യൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി അടിയന്തര വിശദീകരണം…

ലോകകപ്പ് പരിശീലന വേദികളിൽ മഴവിൽ നിറമുള്ള ചിഹ്നം ഉപയോഗിക്കാൻ യുഎസ്

വാഷിങ്ടൻ: ഫുട്ബോൾ ലോകകപ്പ് പരിശീലന വേദികളിൽ മഴവിൽ നിറമുള്ള ചിഹ്നം ഉപയോഗിക്കാൻ യുഎസ് സോക്കർ ഫെഡറേഷൻ തീരുമാനിച്ചു. ചുവന്ന വരകളും നീല എഴുത്തുമുള്ള ചിഹ്നം പതിവായി ഉപയോഗിക്കുന്ന യുഎസിന്‍റെ പരോക്ഷമായ പ്രതിഷേധമാണ് ഈ നീക്കം. എൽജിബിടിക്യു അംഗങ്ങളോടും പ്രവാസി തൊഴിലാളികളോടുമുള്ള ആതിഥേയ…

ഇന്ത്യക്കാർക്ക് 3000 വിസ അനുവദിച്ച് ഋഷി സുനക്; തീരുമാനം മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം

ലണ്ടൻ: ഇന്ത്യയിൽ നിന്നുള്ള യുവ പ്രൊഫഷണലുകൾക്ക് ഓരോ വർഷവും യു.കെയിൽ ജോലി ചെയ്യുന്നതിനായി 3000 വിസകൾക്ക് അനുമതി നൽകി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ചൊവ്വാഴ്ച നടന്ന ജി20 ഉച്ചകോടിയുടെ പതിനേഴാമത് എഡിഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സുനക് കൂടിക്കാഴ്ച നടത്തി…

മൂന്നാം അങ്കത്തിനൊരുങ്ങി ട്രംപ്; യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കും

വാഷിങ്ടൻ: 2024ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ‘അമേരിക്കയുടെ തിരിച്ച് വരവ് ഇവിടെ തുടങ്ങുന്നു’ എന്നായിരുന്നു സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് കൊണ്ടുള്ള ട്രംപിന്റെ വാക്കുകൾ. റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക്…

യുക്രൈന്‍ അതിര്‍ത്തിയായ പോളണ്ടിലെ ഗ്രാമത്തിൽ റഷ്യന്‍ മിസൈല്‍ ആക്രമണം

വാഷിങ്ടൻ: യുക്രൈനെതിരായ റഷ്യന്‍ മിസൈല്‍ ആക്രമണം പോളണ്ടിലേക്കും. യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് വെറും പതിനഞ്ച് മൈല്‍ അകലെയുള്ള പോളണ്ടിന്‌‍റെ ഭാഗത്ത് റഷ്യന്‍ മിസൈല്‍ പതിച്ചതായാണ് വിവരം. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നാറ്റോ രാജ്യങ്ങളിലൊന്നായ പോളണ്ടിന് നേരെയുണ്ടായ ആക്രമണം അബദ്ധത്തില്‍…