Tag: World

വികസ്വര രാജ്യങ്ങൾക്കുള്ള സഹായധനത്തിൽ തീരുമാനമായില്ല; കാലാവസ്ഥാ ഉച്ചകോടി നീട്ടി

ഷറം അൽ ഷെയ്ഖ്: ഈജിപ്തിലെ ഷറം അൽ ഷെയ്ഖിൽ നടക്കുന്ന സിഒപി 27 കാലാവസ്ഥാ ഉച്ചകോടി നീട്ടി. വെള്ളിയാഴ്ച അവസാനിക്കാനിരുന്ന ഉച്ചകോടി ശനിയാഴ്ചത്തേക്ക് കൂടിയാണ് നീട്ടിയത്. ആഗോളതാപനത്താൽ വലയുന്ന വികസ്വര രാജ്യങ്ങൾക്ക് സഹായം നൽകുന്ന കാര്യത്തിൽ തീരുമാനമാകാത്ത സാഹചര്യത്തിലാണ് ഉച്ചകോടി ഒരു…

ഇറാനിൽ പ്രക്ഷോഭകാരികള്‍ അയത്തുള്ള റുഹോല്ല ഖൊമേനിയുടെ വീടിന് തീയിട്ടതായി സൂചന

ടെഹ്റാന്‍: ഇറാനിൽ 22 കാരിയായ മഹ്സ അമിനിയുടെ കൊലപാതകത്തെ തുടർന്ന് ആരംഭിച്ച ഹിജാബ് വിരുദ്ധ, സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ പുതിയ തലത്തിലെത്തി. രാജ്യത്തെ പരമോന്നത നേതാവും ഇസ്ലാമിക് റിപ്പബ്ലിക്കിന്‍റെ സ്ഥാപകനുമായ അയത്തുള്ള റുഹോല്ല ഖൊമേനിയുടെ തറവാട്ടുവീടിന് പ്രതിഷേധക്കാർ തീയിട്ടു. ഖൊമൈൻ നഗരത്തിലെ…

വിമാനം ട്രക്കിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് അഗ്നിശമന സേനാംഗങ്ങള്‍ മരിച്ചു

ലിമ (പെറു): വിമാനം റൺവേയിൽ അഗ്നിശമന സേനയുടെ ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പെറുവിലെ ഹോര്‍ഹ്യേ ഷാവേസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടമുണ്ടായത്. അഗ്നിശമന സേനാംഗങ്ങളാണ് മരിച്ച രണ്ടുപേരും. ലതം എയർ ലൈൻസിന്‍റെ എയർ ബസ് എ320 നിയോ വിമാനമാണ് റൺവേയിൽ…

ട്രംപിനെ ട്വിറ്ററില്‍ തിരിച്ചെത്തിക്കാന്‍ മസ്‌ക്? വോട്ടെടുപ്പ് തുടങ്ങി

ന്യൂയോര്‍ക്ക്: മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വീണ്ടും പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ട്വിറ്ററിൽ തിരിച്ചെത്തിക്കാനുള്ള നീക്കം ആരംഭിച്ചതായി എലോൺ മസ്ക്. മുൻ ഉടമകൾ വിലക്കിയ ട്രംപിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച വൈകുന്നേരം മസ്ക് ട്വിറ്ററിൽ…

ആദ്യമായി മകളുടെ ചിത്രം പുറത്തുവിട്ട് കിം ജോങ് ഉൻ

സോൾ: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ തന്‍റെ മകളെ ആദ്യമായി ലോകത്തിന് മുന്നിൽ വെളിപ്പെടുത്തി. യുഎസിൽ വരെ ആക്രമണം നടത്താൻ ശേഷിയുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) ഇന്നലെ ജാപ്പനീസ് അധീനതയിലുള്ള സമുദ്രമേഖലയിൽ പരീക്ഷിച്ചു. ഇതിന് സാക്ഷ്യം വഹിക്കാനാണ് കിം…

ലോകകപ്പ് വേദികളില്‍ മദ്യവില്‍പ്പനയ്ക്ക് നിരോധനം ഏർപ്പെടുത്തി

ദോഹ: ഖത്തർ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ മദ്യം വിൽക്കില്ലെന്ന് ഫിഫ അറിയിച്ചു. ഖത്തർ സർക്കാരുമായുള്ള ചർച്ചകൾക്ക് ശേഷം ഇന്ന്(വെള്ളിയാഴ്ച) പുറത്തിറക്കിയ പ്രസ്താവനയിലാണ് ഫിഫ ഇക്കാര്യം അറിയിച്ചത്. ലോകകപ്പ് ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് ഫിഫയുടെ തീരുമാനം. പൊതുസ്ഥലത്ത് മദ്യപിക്കുന്നത് കർശനമായി നിരോധിച്ച രാജ്യമാണ്…

കടല്‍ക്കൊല കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികന്റെ പുസ്തകം വിവാദത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യൻ സമുദ്രാതിർത്തിയിൽ മലയാളി മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളായ ഇറ്റാലിയൻ നാവികൻ മാസിമിലിയാനോ ലത്തോറെയുടെ പുസ്തകം യൂറോപ്പിലെ രാഷ്ട്രീയ ചർച്ചാ വിഷയമായി. ‘ദി അബ്ഡക്ഷന്‍ ഓഫ് ദി മറീന്‍’ എന്ന പുസ്തകത്തിൽ, ഷൂട്ടിംഗിന് മുമ്പും ശേഷവുമുള്ള സംഭവങ്ങൾ ഒരു…

ട്വിറ്ററിൽ കൂട്ട രാജി; ഓഫിസുകൾ ഒരാഴ്ച്ചത്തേക്ക് അടച്ചു

വാഷിങ്ടണ്‍: സമയം നോക്കാതെ പണിയെടുക്കണമെന്നും അല്ലാത്തവർക്ക് പിരിഞ്ഞ് പോകാമെന്നുമുള്ള ഇലോൺ മസ്കിന്‍റെ അന്ത്യശാസനത്തിന് പിന്നാലെ ട്വിറ്ററിൽ കൂട്ടരാജി. നൂറുകണക്കിന് ജീവനക്കാരാണ് ഇതിനകം രാജിവെച്ചത്. ഇതോടെ ഓഫീസുകള്‍ അടിയന്തരമായി അടച്ചിടുന്നുവെന്നും നവംബര്‍ 21ന് വീണ്ടും തുറക്കുമെന്നും അറിയിച്ച് തൊഴിലാളികള്‍ക്ക് ട്വിറ്റര്‍ ഇ-മെയില്‍ വഴി…

ഷേക്സ്പിയർ ഒപ്പിട്ട ഛായാചിത്രം വില്‍പ്പനയ്ക്ക്; വില 96 കോടി

ലണ്ടന്‍: ഷേക്സ്പിയറിന്റെ ജീവിത കാലഘട്ടത്തിൽ വരച്ച് അദ്ദേഹം ഒപ്പിട്ട ഏക ഛായാചിത്രം വില്‍പ്പനയ്ക്ക്. പടിഞ്ഞാറൻ ലണ്ടനിലെ ഗ്രോസ് വെനര്‍ ഹോട്ടലിൽ പ്രദർശിപ്പിച്ചിരിക്കുന്ന ചിത്രത്തിന് 10 മില്യൺ പൗണ്ടാണ് (ഏകദേശം 96 കോടി രൂപ) വില. ജെയിംസ് ഒന്നാമൻ രാജാവിന്‍റെ കൊട്ടാരത്തിലെ ചിത്രകാരനായിരുന്ന…

ഇറാനില്‍ ഭൂചലനം; യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും പ്രകമ്പനം

അബുദാബി: കഴിഞ്ഞ ദിവസം തെക്കൻ ഇറാനിൽ ഉണ്ടായ ഭൂകമ്പം യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നേരിയ തോതിൽ അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. ബഹ്റൈൻ, സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കൽ ഏജൻസി അറിയിച്ചു. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനം…