Tag: World

തുര്‍ക്കിയില്‍ വൻ ഭൂചലനം, തീവ്രത 6.1; 35 പേര്‍ക്ക് പരിക്ക്

ഇസ്താംബുൾ: വടക്കുപടിഞ്ഞാറൻ തുർക്കിയിൽ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 35 പേർക്ക് പരിക്കേറ്റു. രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഇസ്താംബൂളിൽ നിന്ന് 170 കിലോമീറ്റർ കിഴക്കായാണ് ഭൂചലനം അനുഭവപ്പെട്ടത്. യുഎസ് ജിയോളജിക്കൽ സർവേ റിക്ടർ സ്കെയിലിൽ 6.1 തീവ്രത…

ബ്രൂസ് ലീയുടെ മരണം അമിതമായി വെള്ളം കുടിച്ചത് മൂലമാകാം; റിപ്പോർട്ട്

ഹോളിവുഡ് സിനിമയില്‍ ചൈനീസ് ആയോധന കലയ്ക്ക് വന്‍ പ്രാധാന്യം നേടിക്കൊടുത്ത ബ്രൂസ് ലീയുടെ മരണം അമിതമായി വെള്ളം കുടിച്ചത് കാരണമാകാമെന്ന് പുതിയ കണ്ടെത്തൽ. 1973 ജൂലൈയിൽ 32ാം വയസ്സിൽ സെറിബ്രൽ എഡിമ ബാധിച്ചാണ് ബ്രൂസ് ലീ മരിക്കുന്നത്. തലച്ചോറിലുണ്ടാകുന്ന നീർ വീക്കമാണ്…

പാക് സൈനിക മേധാവി സമ്പാദിച്ചത് 1270 കോടി; അന്വേഷണത്തിന് ഉത്തരവ്

ഇസ്‌ലാമാബാദ്: ആറ് വർഷം പാക് സൈനിക മേധാവിയായിരിക്കെ ജനറൽ ഖമർ ജാവേദ് ബജ്വയും കുടുംബാംഗങ്ങളും കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന് ആരോപണം. പാക് വെബ്സൈറ്റായ ഫാക്ട് ഫോക്കസിലെ റിപ്പോർട്ട് പ്രകാരം ബജ്വയുടെ കുടുംബം 12.7 ബില്യൺ ഡോളർ (1,270 കോടി…

യുക്രൈനിലെ മെഡി.വിദ്യാര്‍ഥികളിൽ 170 പേര്‍ വിദേശത്ത് പഠനം തുടരുന്നു; 382 പേരുടെ അപേക്ഷ തള്ളി

ന്യൂഡല്‍ഹി: യുദ്ധത്തിനുശേഷം യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികളിൽ 170 പേർ മറ്റ് രാജ്യങ്ങളിൽ പഠനം തുടരുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചു. മറ്റ് രാജ്യങ്ങളിൽ പഠനം തുടരുവാൻ അനുവദിക്കണമെന്ന 382 വിദ്യാർത്ഥികളുടെ ആവശ്യം വിവിധ വിദേശ മെഡിക്കൽ…

ഒറിയോൺ ചന്ദ്രനിൽ എത്തി; ഭൂമിയുടെ വിദൂര ദൃശ്യം അയച്ചു

ന്യൂയോർക്ക്: അഞ്ചു ദിവസത്തെ യാത്രയ്‌ക്കൊടുവിൽ, മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്ക് അയക്കുന്നതിനു മുന്നോടിയായുള്ള ആർട്ടിമസ്-1 പരീക്ഷണ ദൗത്യത്തിന്റെ ഭാഗമായുള്ള ഒറിയോൺ പേടകം ചന്ദ്രനിൽ എത്തി. ഇനി ഒരാഴ്ച ചന്ദ്രപഥത്തിൽ പഠനനിരീക്ഷണം നടത്തും. തിങ്കളാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 6.28നായിന്നു ഇത്. 128 കിലോമീറ്റർ…

ഭൂകമ്പത്തിൽ വിറങ്ങലിച്ച് ഇന്തോനേഷ്യ; മരണപ്പെട്ടവരുടെ എണ്ണം 162 ആയി

ജാവാ: ഇന്തോനേഷ്യയിലെ ജാവയിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 162 ആയി. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 700ലധികം പേർക്ക് പരിക്കേറ്റു. ഇനിയും ഭൂചലനത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ആളുകൾ തലസ്ഥാനത്ത് അഭയം തേടുകയാണ്. ഭൂകമ്പത്തിൽ 12ലധികം ബഹുനില കെട്ടിടങ്ങൾ…

പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം; ലോകകപ്പില്‍ ദേശീയ ഗാനം ആലപിക്കാതെ ഇറാന്‍ ടീം

ദോഹ: ഹിജാബ് വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട് ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിന് മുമ്പ് ദേശീയ ഗാനം ആലപിക്കാതെ ഇറാന്‍ ടീം. ദേശീയഗാനം ആലപിക്കുന്ന കാര്യത്തിൽ ടീം ഒറ്റക്കെട്ടായി തീരുമാനമെടുക്കുമെന്ന് മത്സരത്തിന് മുമ്പ് ഇറാന്‍റെ താരം അലിറെസ് ജഹന്‍ബക്ഷെ പറഞ്ഞിരുന്നു. ഇറാനിലെ സർക്കാരിനെതിരായ…

ഇന്തോനേഷ്യയിൽ വൻ ഭൂകമ്പം; 46 പേർ മരിച്ചു, മുന്നൂറോളംപേർ ആശുപത്രിയിൽ

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ വന്‍ ഭൂചലനത്തില്‍ 46 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു. ഭൂകമ്പത്തെത്തുടര്‍ന്ന് പരിഭ്രാന്തരായ ജനം രക്ഷ…

ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണ; ഇറാനിലെ പ്രമുഖ നടിമാര്‍ അറസ്റ്റില്‍

ടെഹ്റാന്‍: സർക്കാർ വിരുദ്ധ സമരത്തെ പരസ്യമായി പിന്തുണച്ചതിന് പ്രമുഖ ഇറാനിയൻ നടിമാർ അറസ്റ്റിൽ. ഔദ്യോഗിക സർക്കാർ മാധ്യമങ്ങൾ തന്നെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാൻ സർക്കാരിനെതിരെ പ്രവർത്തിച്ചതിന് ഹെൻഗാമെ ഗാസിയാനി, കതയോൻ റിയാഹി എന്നീ രണ്ട് നടിമാരെയാണ് അറസ്റ്റ് ചെയ്തത്. ഇറാനിൽ…

നേപ്പാള്‍ തിരഞ്ഞെടുപ്പ്; സംഘര്‍ഷത്തില്‍ യുവാവ് മരിച്ചു

കാഠ്മണ്ഡു: നേപ്പാള്‍ പാര്‍ലമെന്‍റിലേയ്ക്കും പ്രവിശ്യകളിലേക്കും നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഞായറാഴ്ച 61 % പോളിംഗ് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ അനിഷ്ട സംഭവങ്ങളിൽ ഒരാൾ കൊല്ലപ്പെട്ടു. പല പോളിംഗ് സ്റ്റേഷനുകളിലും വോട്ടെടുപ്പ് തടസ്സപ്പെട്ടതായും റിപ്പോർട്ട് ഉണ്ട്. 22,000 പോളിംഗ് സ്റ്റേഷനുകളിൽ പ്രാദേശിക സമയം…