Tag: World

ലോകത്തിലെ ഏറ്റവും വലിയ സസ്യം; 112 മൈൽ നീളമുള്ള സീ ഗ്രാസ്

വെസ്റ്റേൺ ഓസ്ട്രേലിയ യൂണിവേഴ്സിറ്റി, ഫ്ലിൻഡേഴ്സ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരുടെ ഒരു സംഘം ഭൂമിയിലെ ഏറ്റവും വലിയ സസ്യത്തെ കണ്ടെത്തി. പടിഞ്ഞാറൻ ഓസ്ട്രേലിയയുടെ തീരത്ത് ‘സീ ഗ്രാസ്’എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്.

ചൈനയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി

ബെയ്‌ജിങ്‌: ബെയ്ജിംഗ്: ചൈനയിൽ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. നാലു പേർ ഭൂചലനത്തിൽ മരിച്ചു. 14 പേർക്ക് പരിക്കേറ്റു. വൈകുന്നേരമാണ് ഭൂചലനമുണ്ടായത്. സിചുവാൻ പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. 2008 ൽ റിക്ടർ സ്കെയിലിൽ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.…

ലോകത്തെ ഏറ്റവും വലിയ കെട്ടിടം നിര്‍മിക്കാന്‍ സൗദി ഒരുങ്ങുന്നു

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം നിർമ്മിക്കാൻ ഒരുങ്ങുകയാണ് സൗദി അറേബ്യ. രാജ്യത്തെ ജനസാന്ദ്രത കുറഞ്ഞ പ്രദേശത്ത് അംബരചുംബി ഇരട്ട ഗോപുരം നിർമ്മിക്കാൻ സൗദി അറേബ്യ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ. ചെങ്കടൽ തീരത്ത് സൗദി അറേബ്യ നിർമ്മിക്കുന്ന 500 ബില്യൺ ഡോളറിന്റെ നിയോം…

ചൈനയുടെ ഇന്റലിജൻസ് പ്രതിരോധം ഹൈപ്പർസോണിക് മിസൈലുകളുടെ ഗതി പ്രവചിക്കും

ചൈനയിലെ എയർഫോഴ്സ് ഏർലി വാണിംഗ് അക്കാദമിയിലെ ഗവേഷകർ ഹൈപ്പർസോണിക് മിസൈലുകളുടെ ഗതി പ്രവചിക്കാൻ കഴിയുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികസിപ്പിച്ചു.സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒരു ഹൈപ്പർസോണിക് മിസൈലിന് ശബ്ദത്തെക്കാൾ വേഗതയിൽ സഞ്ചരിക്കാൻ കഴിയും.

സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ ചൈനീസ് കമ്പനികള്‍ കേന്ദ്രത്തിന്റെ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: ചൈനീസ് ആസ്ഥാനമായുള്ള ഇസഡ്ടിഇ, വിവോ മൊബൈൽ കമ്യൂണിക്കേഷൻസ് എന്നിവ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര നിരീക്ഷണത്തിൽ. മറ്റൊരു കമ്പനിയായ ഷവോമിയുടെ 5,551.27 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കഴിഞ്ഞ മാസം കണ്ടുകെട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ ചൈനീസ്…

യുക്രൈന് അത്യാധുനിക റോക്കറ്റുകളും യുദ്ധോപകരണങ്ങളും നൽകാൻ യുഎസ്‌

വാഷിങ്ടൻ: വാഷിങ്ടൻ: റഷ്യ-യുക്രൈൻ യുദ്ധം പുതിയ തലത്തിലേക്ക് നീങ്ങുമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. യുക്രൈന് അത്യാധുനിക റോക്കറ്റുകളും യുദ്ധോപകരണങ്ങളും നൽകാൻ തയ്യാറാണെന്ന് ജോ ബൈഡൻ പറഞ്ഞു. യുക്രൈന്റെ ദീർഘദൂര ലക്ഷ്യങ്ങളെ കൃത്യമായി ആക്രമിക്കാൻ കഴിയുന്ന നൂതന സംവിധാനങ്ങളാണ്…

ഇസ്രായേലും യുഎഇയും സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവച്ചു

ദുബായ്: ഇസ്രായേലും യുഎഇയും സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചു. ഇതാദ്യമായാണ് ഒരു അറബ് രാജ്യവുമായി ഇസ്രായേൽ വ്യാപാര കരാർ ഒപ്പിടുന്നത്. ഇരു പശ്ചിമേഷ്യന്‍ രാജ്യങ്ങളും നേരത്തെ നയതന്ത്ര ബന്ധം സ്ഥാപിക്കുകയും ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇസ്രയേൽ ധനമന്ത്രി ഓർണ ബർബിവയും…

ബക്കിംഗ്ഹാം കൊട്ടാരത്തിൽ അതിക്രമിച്ചു കയറിയ യുവാവ് അറസ്റ്റിൽ

ഇംഗ്ലണ്ടിലെ ബക്കിംഗ്ഹാം കൊട്ടാരത്തിൽ അതിക്രമിച്ചുകയറിയ യുവാവ് അറസ്റ്റിൽ. രാജ്ഞിയെ കാണണമെന്ന് ആവശ്യപ്പെട്ട് കൊട്ടാരത്തിൽ അതിക്രമിച്ച് കയറിയ 28കാരനായ കോണർ അറ്റ്റിഡ്ജ് ആണ് അറസ്റ്റിലായത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. കൊട്ടാരപരിസരത്ത് പ്രവേശിക്കാൻ ഔദ്യോഗിക വാഹനത്തിനായി വാഹനത്തിൻറെ ഗേറ്റ് തുറന്നപ്പോൾ അദ്ദേഹം അതിലൂടെ കടന്നു…

അമേരിക്കയിലെ ന്യൂ ഓർലീൻസ് സ്കൂളിൽ വെടിവെപ്പ്; ഒരു മരണം റിപ്പോർട്ട് ചെയ്തു

അമേരിക്കൻ സ്കൂളുകളിൽ വെടിവെയ്പ്പ് ആക്രമണങ്ങൾ തുടർക്കഥയാകുന്നു. ന്യൂ ഓർലീൻസിലെ മോറിസ് ജെഫ് ഹൈസ്കൂളിൽ നടന്ന വെടിവയ്പിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രായമായ ഒരു സ്ത്രീ ഇവിടെ കൊല്ലപ്പെട്ടു. സ്കൂളിലെ ബിരുദദാനച്ചടങ്ങിനിടെയാണ് വെടിവെപ്പുണ്ടായത്. ചടങ്ങ് നടന്ന ഹാളിൻ പുറത്താണ്…

യൂറോപ്യന്‍ യൂണിയന്റെ റഷ്യന്‍ എണ്ണ നിരോധനം; എണ്ണ വില ഉയരുന്നു

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ മൂന്നിൽ രണ്ട് ഭാഗവും നിരോധിക്കാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചതോടെ ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരുകയാണ്. ബ്രസൽസിൽ നടക്കുന്ന ഉച്ചകോടിയുടെ ആദ്യ ദിവസമായ തിങ്കളാഴ്ചയാണ് റഷ്യൻ എണ്ണ നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച എണ്ണവിലയിൽ വർദ്ധനവുണ്ടായത്. കൊവിഡിൻറെ…