Tag: World

ഇമ്രാൻ ഖാന് വധഭീക്ഷണി; സുരക്ഷ ശക്തമാക്കി

ഇസ്‌ലാമാബാദ്: ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്രീകെ ഇൻസാഫ് (പിടിഐ) ചെയർമാനുമായ ഇമ്രാൻ ഖാനെ വധിക്കാൻ പദ്ധതിയിടുന്നതായി അഭ്യുഹം. ഇതേ തുടർന്ന് ഇസ്ലാമാബാദിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇമ്രാൻ ഖാൻ ബാനി ഗാല പട്ടണത്തിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി…

100 കോടി വർഷം പഴക്കമുള്ള സൂക്ഷ്മജീവികൾ; ഉയർത്തെഴുന്നേൽക്കുമെന്ന ആശങ്കയിൽ ഗവേഷകർ

100 കോടി വർഷം പഴക്കമുള്ള സൂക്ഷ്മാണുക്കൾ മധ്യ ഓസ്ട്രേലിയയിലെ ഉപ്പ് അവശിഷ്ടങ്ങളിൽ നിർജ്ജീവമായി കിടക്കുകയാണെന്നും അനുകൂലമായ സാഹചര്യങ്ങളിൽ ഉയർന്നേക്കാമെന്നും കണ്ടെത്തി ശാസ്ത്രജ്ഞർ. ഉപ്പ് കല്ലിനുള്ളിലെ മനുഷ്യരുടെ രോമത്തേക്കാൾ ഇടുങ്ങിയ വായു അറകളിലാണ് ഇവ ഉള്ളത്. 100 കോടി വർഷങ്ങൾക്കു മുൻപ് തികച്ചും…

റഷ്യ യുക്രൈനിലെ 113 പള്ളികൾ തകർത്തു

റഷ്യൻ ഷെല്ലാക്രമണത്തിൽ ഇതുവരെ 113 പള്ളികൾ തകർക്കപ്പെട്ടതായി യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തെ ചെറുത്ത പുരാതന പള്ളികൾ റഷ്യൻ അധിനിവേശകാലത്ത് തകർന്നുവീണു. 1991നു ശേഷം നിർമ്മിച്ചവയും നശിപ്പിക്കപ്പെട്ട പള്ളികളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സെലെൻസ്കി കൂട്ടിച്ചേർത്തു. അതേസമയം, കിഴക്കൻ…

ബജ്‌റാം ബേഗജ് ; അൽബേനിയയുടെ പുതിയ പ്രസിഡന്റ്

അൽബേനിയയുടെ പുതിയ പ്രസിഡന്റായി ബജ്റാം ബേഗജിനെ തിരഞ്ഞെടുത്തു. ശനിയാഴ്ച നടന്ന പാർലമെന്റ് സമ്മേളനത്തിൽ 78 എംപിമാരാണ് ബജ്‌റാമിന് അനുകൂലമായി വോട്ട് ചെയ്തത്. 140 അംഗങ്ങളിൽ 103 പേർ സമ്മേളനത്തിന്റെ തുടക്കത്തിൽ പങ്കെടുത്തപ്പോൾ 83 പേർ മാത്രമാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. പ്രധാന പ്രതിപക്ഷമായ…

ജൂൺ 5; ഇന്ന് ലോക പരിസ്ഥിതി ദിനം

ഇന്ന് ജൂൺ 5, ‘ലോക പരിസ്ഥിതി ദിനം’. പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും വേണ്ടിയാണ് നാം പരിസ്ഥിതി ദിനം ആഘോഷിക്കുന്നത്. ആരോഗ്യകരമായ ഒരു ആവാസവ്യവസ്ഥ ഉണ്ടെങ്കിൽ മാത്രമേ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും ജൈവവൈവിധ്യത്തിന്റെ അപചയം തടയാനും…

ചൈനയിൽ അതിവേഗ ട്രെയിൻ പാളം തെറ്റി;8 പേർക്ക് പരുക്ക്, ഒരു മരണം

തെക്കൻ ചൈനയിൽ അതിവേഗ ട്രെയിൻ പാളം തെറ്റി. ഒരാൾ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുയിഷൗ പ്രവിശ്യയിലെ റോങ്ജിയാങ് കൗണ്ടിയിൽ ശനിയാഴ്ചയാണ് അപകടമുണ്ടായത്. ഉരുൾപൊട്ടലിൽ നിന്നുള്ള അവശിഷ്ടങ്ങൾ ട്രാക്കിലുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ ഇടിച്ചതിനെ തുടർന്ന് ട്രെയിൻ അപകടത്തിൽപ്പെടുകയായിരുന്നു.…

​ഗ്യാസ് വില കുത്തനെ വർധിപ്പിച്ച് പാകിസ്ഥാൻ; ഉയർന്നത് 45 ശതമാനം

ഇസ്ലാമാബാദ്:  പാകിസ്ഥാനിൽ പാചക വാതകത്തിന്റെ വില കുത്തനെ ഉയർന്നു. സതേൺ ഗ്യാസ് കമ്പനി (എസ്എസ്ജിസി), നോർത്തേൺ ഗ്യാസ് പൈപ്പ്ലൈൻസ് ലിമിറ്റഡ് (എസ്എൻജിപിഎൽ) എന്നിവയുടെ ഗ്യാസ് വില വർദ്ധനവിന് ഓയിൽ ആൻഡ് ഗ്യാസ് റെഗുലേറ്ററി അതോറിറ്റി (ഒജിആർഎ) അംഗീകാരം നൽകി. എസ്എസ്ജിസി ഉപഭോക്താക്കൾക്ക്…

പത്ത് വർഷത്തിനുള്ളിൽ നൂറിലധികം രാജ്യങ്ങൾ സന്ദർശിച്ച് യുവാവ്

ചിലർക്ക് യാത്ര രസകരമാണ്. അത് നൽകുന്ന പാഠങ്ങളും അനുഭവങ്ങളും ചെറുതല്ല. അതുകൊണ്ടാണ് പലരും അവരുടെ യാത്രകളെ അവരുടെ ജീവിതവുമായി അടുപ്പിക്കുന്നത്. അവർക്ക് ലോകവുമായി പങ്കിടാൻ ഒരുപിടി കഥകളുണ്ട്. ഒരുപാട് അനുഭവങ്ങളും. ഇന്ന് അത്തരമൊരു ചെറുപ്പക്കാരനെയാണ് നാം പരിചയപ്പെടുത്തുന്നത്. ഈ ചെറുപ്പക്കാരൻ തന്റെ…

യുക്രൈൻ സൈനിക വിമാനം വെടിവച്ചിട്ട് റഷ്യ

മോസ്‌കോ: ഒഡേസ തുറമുഖത്തിന് സമീപം യുക്രൈൻ സൈനിക ട്രാൻസ്പോർട്ട് വിമാനം റഷ്യൻ സൈന്യം വെടിവെച്ചിട്ടു. സ്ഫോടക വസ്തുക്കൾ നിറച്ച നിലയിലായിരുന്നു വിമാനം ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. യുക്രൈനിലെ സുമി ഭാഗത്തുള്ള പീരങ്കി പരിശീലന കേന്ദ്രവും റഷ്യ ആക്രമിച്ചു. വിദേശ പരിശീലകരാണ് ഇവിടെ ജോലി…

ബഹിരാകാശ നിലയം നിർമ്മിക്കുന്നതിനുള്ള ദൗത്യവുമായി ചൈന

നിലവിൽ ഭൂമിയെ പരിക്രമണം ചെയ്യുന്ന രാജ്യത്തിന്റെ ബഹിരാകാശ നിലയത്തിന്റെ നിർമ്മാണം പൂർത്തിയാക്കുന്നതിനുള്ള, ദൗത്യത്തിനായി ചൈന ഞായറാഴ്ച മൂന്ന് ബഹിരാകാശയാത്രികർ അടങ്ങിയ പേടകം വിക്ഷേപിക്കും. വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഗാൻസുവിലെ ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ നിന്ന് ഷെൻഷൗ -14 വിക്ഷേപിക്കും.