Tag: World

നൂപുർ ശര്‍മയെ അനുകൂലിച്ചതിന് പിന്നാലെ വധഭീഷണികൾ: ഡച്ച് പാര്‍ലമെന്റ് അംഗം

ന്യൂദല്‍ഹി: പ്രവാചകനെതിരായ വിദ്വേഷ പ്രസംഗത്തിൽ, നൂപുർ ശർമയെ പിന്തുണച്ച് രംഗത്തെത്തിയതിന് പിന്നാലെ, തനിക്ക് മുസ്ലീങ്ങളിൽ നിന്ന് വധഭീഷണിയുണ്ടെന്ന് തീവ്ര വലതുപക്ഷ നേതാവും പ്രതിനിധി സഭാംഗവുമായ ഗീര്‍ട്ട് വില്‍ഡേഴ്‌സ്. പ്രവാചകന്റെ ജീവിത യാഥാർത്ഥ്യം തുറന്നുകാട്ടിയ നൂപുർ ശർമയെ പിന്തുണച്ചതിന് നിരവധി മുസ്ലിങ്ങളിൽ നിന്ന്…

യുഎസ്സില്‍ ഭീകരാക്രമണ ഭീഷണി വർധിക്കുന്നു

വാഷിങ്ടണ്‍ ഡിസി: അമേരിക്കയിൽ ഭീകരാക്രമണ ഭീഷണി വർധിച്ചതായി ഡിപ്പാർട്ട്മെൻറ് ഓഫ് ഹോം ലാൻഡ് സെക്യൂരിറ്റി. ഗർഭച്ഛിദ്ര നിയമം ഭരണഘടനാ വിരുദ്ധമാണെന്നും രാജ്യവ്യാപകമായി നിരോധിക്കപ്പെടുമെന്നുമുള്ള ആശങ്കകൾക്കിടെയാണ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ മുന്നറിയിപ്പ്. യുഎസ്-മെക്സിക്കോ അതിർത്തിയിൽ വർദ്ധിച്ചുവരുന്ന അനധികൃത കുടിയേറ്റം, അടുത്ത ആറ് മാസത്തിനുള്ളിൽ നടക്കാനിരിക്കുന്ന…

‘ലഡാക്കിലെ നിർമാണ പ്രവർത്തനങ്ങള്‍ മുന്നറിയിപ്പ്’; ചൈനയ്ക്കെതിരെ അമേരിക്ക

ന്യൂഡൽഹി: ലഡാക്കിന് സമീപം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് ഉന്നത യുഎസ് സൈനിക ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി. ലഡാക്കിലെ ചൈനയുടെ നിർമ്മാണ പ്രവർത്തനങ്ങൾ കണ്ണുതുറപ്പിക്കുന്നതും മുന്നറിയിപ്പ് നൽകുന്നതുമാണെന്ന് ഏഷ്യാ പസഫിക് മേഖലയുടെ മേൽനോട്ട ചുമതലയുള്ള ജനറൽ ചാൾസ് എ ഫ്ളിൻ പറഞ്ഞു.…

കാന്‍സറിനെതിരെ മരുന്നുമായി ശാസ്ത്രജ്ഞര്‍;മരുന്ന് പരീക്ഷിച്ച 18 രോഗികള്‍ക്കും പൂര്‍ണ്ണ മുക്തി

ചരിത്രത്തിൽ ആദ്യമായി കാൻസർ ചികിത്സയ്ക്കുള്ള മരുന്ന് പരീക്ഷണത്തിൽ പങ്കെടുത്ത എല്ലാ രോഗികളുടേയും അസുഖം ഭേദമായി. മുന്‍പ് കീമോതെറാപ്പിയും റേഡിയേഷനും ഉൾപ്പെടെയുള്ള ചികിത്സ ചെയ്തിട്ടു ഫലം ലഭിക്കാത്ത 18 രോഗികളാണ് ഡോസ്റ്റാർലിമാബ് എന്ന മരുന്ന് കഴിച്ച് പൂർണമായും കാൻസർ മുക്തരായത്.

54 അടി, 1-ഇഞ്ച്; സഹോദരങ്ങൾ ലോക റെക്കോർഡ് തകർക്കുന്നു

വിസ്കോൺസിൻ സഹോദരനും സഹോദരിയും 54 അടിയും 1 ഇഞ്ചും ഉയരമുള്ള സ്റ്റിൽറ്റുകളിൽ നടന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് അനൗദ്യോഗികമായി തകർത്തു. നാലു തവണ ഏറ്റവും ഉയരമുള്ള സ്റ്റിൽറ്റുകളുടെ റെക്കോർഡ് സ്വന്തമാക്കിയ സഹോദരങ്ങളായ ജോർദാൻ വുൾഫും ആഷ്ലി മക്കൗലിയും മാഷ്ഫീൽഡിലെ ഡയറിഫെസ്റ്റിനിടെ കൂറ്റൻ…

വിവാദ പരാമര്‍ശത്തിൽ ഇന്ത്യയില്‍ ആക്രമണം നടത്തുമെന്ന് അല്‍ ഖ്വയ്ദ

ധാക്ക (ബംഗ്ലാദേശ്): പ്രവാചകനെതിരായ വിവാദ പരാമർശത്തിന്റെ പേരിൽ ഇന്ത്യയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ട് ഭീകര സംഘടനയായ അൽ ഖ്വയ്ദ. ഡൽഹി, മുംബൈ, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ ആക്രമണം നടത്തുമെന്നാണ് ഭീഷണി. വിവാദ പരാമർശങ്ങൾ ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ ഹൃദയം തകർത്തുവെന്നും അവരുടെ ഹൃദയത്തിൽ…

കംബോഡിയയില്‍ ചൈന രഹസ്യ സൈനികത്താവളമൊരുക്കുന്നതായി റിപ്പോർട്ട്

വാഷിങ്ടണ്‍: കംബോഡിയയിൽ ചൈന രഹസ്യമായി ഒരു നാവിക താവളം നിർമ്മിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ. തായ്ലന്റ് ഉൾക്കടലിലെ കംബോഡിയയിലെ റയീം നാവിക താവളത്തിന്റെ വടക്ക് ഭാഗത്താണ് ഇത് സ്ഥിതിചെയ്യുന്നത്. ഇന്തോ-പസഫിക് മേഖലയിൽ ചൈന നിർമ്മിക്കുന്ന ആദ്യ സൈനിക താവളമാണിത്. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിക്ക്…

106 ദിവസം കൊണ്ട് 106 മാരത്തണുകൾ പൂർത്തിയാക്കി സ്കോട്ടിഷ് ദമ്പതികൾ

സ്കോട്ടിഷ് ദമ്പതികൾ അനൗദ്യോഗികമായി ഗിന്നസ് റെക്കോർഡ് തകർത്തു. ഇരുവരും 106 ദിവസം കൊണ്ട് 106 മാരത്തൺ ഓടിയിരിക്കുന്നു. ഫെബ്രുവരി 19 ന് അബർഡീനിലെ ഫേയ് കണ്ണിംഗ്ഹാം (35), എമ്മ പെട്രി (26) എന്നിവർ തങ്ങളുടെ ശ്രമത്തിന്റെ ആദ്യ മാരത്തൺ ഓടി, 26.2…

‘നാഗ്പൂരില്‍ നിന്ന് പറന്ന് ലോകം കാണൂ’; ഖത്തര്‍ എയര്‍വേസിന്റെ പരസ്യം

ദോഹ: പ്രവാചക നിന്ദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിനെതിരെ ബഹിഷ്കരണ കാമ്പയിൻ സോഷ്യൽ മീഡിയയിൽ സജീവമായ സാഹചര്യത്തിൽ ശ്രദ്ധേയമായി ഖത്തർ എയർവേയ്സിൻറെ പരസ്യം. ഖത്തർ എയർവേയ്സിൻറെ വെബ്സൈറ്റിലാണ് ‘നാഗ്പൂരിൽ നിന്ന് പറന്ന് ലോകത്തെ കാണുക’ എന്ന അടിക്കുറിപ്പോടെ പരസ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. വെബ്സൈറ്റിൻറെ…

ആഴ്ചയില്‍ 4 ദിവസം ജോലിയെന്ന പുതിയ തൊഴില്‍ക്രമം പരീക്ഷിക്കാൻ യു.കെ.

ലണ്ടന്‍: പരീക്ഷണാടിസ്ഥാനത്തിൽ ആഴ്ചയിൽ നാല് ദിവസം ജോലി ചെയ്യുന്ന പുതിയ സമ്പ്രദായം യുകെ കമ്പനികൾ നടപ്പാക്കിയിട്ടുണ്ട്. ആഴ്ചയിൽ നാല് ദിവസം മാത്രം ജോലി ചെയ്യുന്ന സമ്പ്രദായം തിങ്കളാഴ്ച മുതൽ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചു. യുകെയിലെ ചെറുതും വലുതുമായ 70 കമ്പനികളിൽ നിന്നുള്ള 3,300…