Tag: Vigilance

കത്ത് വിവാദം; മേയറുടെ ഓഫീസിലെ ജീവനക്കാർ മൊഴി നൽകി

തിരുവനന്തപുരം: കത്ത് വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്‍റെ ഓഫീസിലെ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. വിനോദ്, ഗിരീഷ് എന്നിവരുടെ മൊഴിയാണ് വിജിലൻസ് രേഖപ്പെടുത്തിയത്. പട്ടിക ആവശ്യപ്പെട്ടുള്ള കത്ത് തയ്യാറാക്കിയിട്ടില്ലെന്നും മാധ്യമങ്ങളിൽ വന്ന കത്തിനെ കുറിച്ച് അറിയില്ലെന്നും ലെറ്റർ പാഡ് ഓഫീസിൽ…

തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദം; വിജിലൻസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. മേയർ ആര്യ രാജേന്ദ്രൻ, കോർപ്പറേഷൻ പാർലമെന്‍ററി പാർട്ടി സെക്രട്ടറി ഡി.ആർ അനിൽ എന്നിവർ നൽകിയ കത്തിലാണ് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്‍റെ നിർദേശപ്രകാരം അന്വേഷണം ആരംഭിച്ചത്. അഴിമതിയുണ്ടോയെന്ന് പ്രാഥമിക…

ആര്യ രാജേന്ദ്രനെതിരെ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി; യൂത്ത് കോൺഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രനെതിരെ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ കോർപ്പറേഷനിൽ നടത്തിയ താൽക്കാലിക നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോർപ്പറേഷൻ മുൻ കൗൺസിലർ ജി.എസ് ശ്രീകുമാറാണ് പരാതി നൽകിയത്. തിരുവനന്തപുരം കോർപ്പറേഷനിലെ 295 താൽക്കാലിക തസ്തികകളിൽ…

പ്ലസ്ടു കോഴക്കേസിലെ ഹർജി കോടതി തള്ളി; കെ.എം.ഷാജിക്ക് തിരിച്ചടി

കോഴിക്കോട്: പ്ലസ് ടു കോഴക്കേസിൽ മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിക്ക് കോടതിയിൽ തിരിച്ചടി. വീട്ടിൽ നിന്ന് പിടിച്ചെടുത്ത പണം തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന കെ.എം ഷാജിയുടെ വാദം തള്ളി കോഴിക്കോട് വിജിലൻസ് കോടതി. രേഖകളിൽ പൊരുത്തക്കേടുകളുണ്ടെന്നും കോടതി പറഞ്ഞു. അഴീക്കോടിലെ വീട്ടിൽ…

സ്വപ്ന സുരേഷിന് ജോലി നൽകിയ എച്ച്ആര്‍ഡിഎസ് ഓഫിസുകളില്‍ വിജിലന്‍സ് പരിശോധന

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയ്ക്ക് ജോലി നൽകിയ എച്ച്ആർഡിഎസിന്‍റെ (ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്‍റ് സൊസൈറ്റി) ഓഫീസുകളിൽ റെയ്ഡ്. പാലക്കാട്, കണ്ണൂർ, തൊടുപുഴ എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് വിജിലൻസ് റെയ്ഡ് നടത്തിയത്. എച്ച്ആർഡിഎസിന്‍റെ സാമ്പത്തിക സ്രോതസ്സ് പരിശോധിച്ചു വരികയാണ്. തിരുവനന്തപുരത്ത് നിന്നുള്ള വിജിലൻസിന്‍റെ…

ഓപ്പറേഷന്‍ സരള്‍ രാസ്ത; 148 റോഡുകളിൽ 67 എണ്ണത്തിലും കുഴികൾ

തിരുവനന്തപുരം: ഓപ്പറേഷൻ സരൾ രാസ്തയുടെ ഭാഗമായി വിജിലൻസ് നടത്തിയ പരിശോധനയിൽ പകുതിയോളം റോഡിലും കുഴികള്‍ കണ്ടെത്തി. കഴിഞ്ഞ ആറ് മാസത്തിനിടെ ടാറിംഗ് നടന്ന റോഡുകളിലാണ് പരിശോധന നടത്തിയത്. 148 റോഡുകളിൽ 67 എണ്ണത്തിലും കുഴികൾ കണ്ടെത്തി. 19 റോഡുകളില്‍ വേണ്ടത്ര ടാര്‍…

കെട്ടിട നമ്പര്‍ തട്ടിപ്പ്: നഗരസഭകളില്‍ മിന്നല്‍ പരിശോധന നടത്തി വിജിലന്‍സ്

സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിൽ മിന്നൽ പരിശോധന നടത്തി വിജിലൻസ്. ‘ഓപ്പറേഷൻ ട്രൂഹൗസ്’ എന്ന പേരിൽ എല്ലാ കോർപ്പറേഷൻ ഓഫീസുകളിലും 53 മുനിസിപ്പാലിറ്റികളിലും പരിശോധന നടത്തുന്നുണ്ട്. തിരുവനന്തപുരം, കോഴിക്കോട് മുനിസിപ്പാലിറ്റികളിൽ വ്യാജ കെട്ടിട നമ്പർ നൽകി വൻ തട്ടിപ്പ് നടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ താൽക്കാലിക…

പൊലീസ് തലപ്പത്ത് അഴിച്ചുപണി; മനോജ് എബ്രഹാം വിജിലൻസ് ഡയറക്ടർ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് നേതൃത്വത്തിൽ വൻ അഴിച്ചുപണി. എഡിജിപി മനോജ് എബ്രഹാമിനെ വിജിലൻസ് ഡയറക്ടറായി നിയമിച്ചു. എം.ആർ അജിത് കുമാറിന്‍റെ ഒഴിവിലാണ് നിയമനം. എ.ഡി.ജി.പി പദ്മകുമാറിനാണ് പൊലീസ് ആസ്ഥാനത്തിന്‍റെ ചുമതല നൽകിയിരിക്കുന്നത്. വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയ അജിത്ത് കുമാറിനെ…

കണക്കിൽപ്പെടാത്ത പണവുമായി അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ പിടിയിൽ

നിലമ്പൂർ: കണക്കിൽപ്പെടാത്ത പണവുമായി അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെയും ഏജൻറിനെയും വിജിലൻസ് അറസ്റ്റ് ചെയ്തു. 50670 രൂപയും പിടിച്ചെടുത്തു. മൊഴിയെടുക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇൻസ്പെക്ടറെ വിജിലൻസ് ഉദ്യോഗസ്ഥർ നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ കോമള്ളൂർ കരിമുളയ്ക്കൽ ഷഫീസ് മൻസിലിൽ ബി.ഷഫീസ്,…

വിജിലൻസ് മേധാവിയെ മാറ്റിയതിന്റെ കാരണം വെളിപ്പെടുത്തി കോടിയേരി

തിരുവനന്തപുരം: ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നാണ് വിജിലൻസ് മേധാവി എഡിജിപി എം.ആർ അജിത് കുമാറിനെ, തൽസ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആരോപണങ്ങളിൽ അന്വേഷണം വേണോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും, കലാപമുണ്ടാക്കാൻ ശ്രമിച്ചാൽ ജനങ്ങളെ അണിനിരത്തി കൈകാര്യം ചെയ്യുമെന്നും…