Tag: UAE

യുഎഇയിൽ 5ൽ ഒരാൾക്ക് വൃക്കരോഗം; കണ്ടെത്തൽ 4 ലക്ഷം പേരിൽ നടത്തിയ പഠനത്തിൽ

അബുദാബി: യു.എ.ഇ.യിൽ അഞ്ചിൽ ഒരാൾക്ക് വൃക്കരോഗമുള്ളതായി റിപ്പോർട്ട്. രണ്ട് വർഷത്തിനിടെ 4 ലക്ഷത്തിലധികം രോഗികളിൽ നടത്തിയ പഠനത്തിൽ വൃക്കരോഗം ഭയാനകമായ നിലയിലേക്ക് ഉയർന്നതായി കണ്ടെത്തി. 2019 ഡിസംബർ മുതൽ 2021 ഡിസംബർ വരെ അബുദാബി ആരോഗ്യ സേവന വകുപ്പായ സേഹ നടത്തിയ…

അബുദാബിയിൽ ഹാരി പോട്ടർ തീം പാർക്ക് തുറക്കുന്നു

അബുദാബി: വാർണർ ബ്രോസ് വേൾഡ് അബുദാബിയിൽ ഹാരി പോട്ടർ തീം പാർക്ക് തുറക്കുന്നു. ‘ദ് വിസാർഡിങ് വേൾഡ് ഓഫ് ഹാരി പോട്ടർ’ എന്ന് പേരിട്ടിരിക്കുന്ന ഈ പാർക്ക് പുസ്തക പരമ്പരയിലെയും സിനിമകളിലെയും സന്ദർഭങ്ങളിലേക്കും ലൊക്കേഷനുകളിലേക്കും ആരാധകരെ കൊണ്ടുപോകും. മിഡിൽ ഈസ്റ്റിൽ ആദ്യമായാണ്…

യുഎഇ തൊഴിൽ ഇൻഷുറൻസ്; ജീവനക്കാർ ചേരാതിരുന്നാൽ 400 ദിർഹം പിഴ

ദുബായ്: പുതിയ ഇൻഷുറൻസിന്‍റെ ഭാഗമാകാത്ത തൊഴിലാളികൾക്ക് 400 ദിർഹം പിഴ ചുമത്താൻ യുഎഇ. കമ്പനി പാപ്പരാകുകയോ നിശ്ചലമാകുകയോ ചെയ്താൽ ജീവനക്കാർക്ക് സാമ്പത്തിക സുരക്ഷ നൽകുന്ന പദ്ധതിയാണ് പുതിയ എംപ്ലോയ്മെന്‍റ് ഇൻഷുറൻസ്. ഇതിൽ ഭാഗമാകാത്തവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് തൊഴിൽ പരാതി വകുപ്പ്…

അബുദാബിയിൽ ഇനി പറക്കും എയർപോർട്ട് ടാക്സിയിൽ ഉടൻ യാത്ര ചെയ്യാം

അബുദാബി: അബുദാബിയിലെത്തുന്ന യാത്രക്കാർക്ക് ഉടൻ തന്നെ പറക്കും ടാക്സിയിൽ വീടുകളിലേക്കും ഹോട്ടലുകളിലേക്കും യാത്ര ചെയ്യാൻ കഴിയുമെന്ന് അധികൃതർ. അബുദാബി വിമാനത്താവളവും ഫ്രഞ്ച് എഞ്ചിനീയറിങ്, ഓപ്പറേഷൻസ് സ്ഥാപനമായ ഗ്രൂപ്പ് എഡിപിയും തമ്മിൽ ഒപ്പുവച്ച ധാരണാപത്രം പ്രകാരമാണ് ഈ ഭാവി പദ്ധതി സാധ്യമാക്കുന്നത്. അഡ്വാൻസ്ഡ്…

ഒരു മണിക്കൂറിൽ നട്ടത് 5000 കണ്ടൽച്ചെടികൾ;കാർബൺ പ്രതിരോധത്തിന് ദുബായ് വോളന്റിയർമാർ

ദുബൈ: പ്രകൃതി സംരക്ഷണത്തിന്ന് ഊന്നൽ നൽകുന്ന ദുബായിലെ സന്നദ്ധപ്രവർത്തകർ ഒരു മണിക്കൂറിൽ 5000 കണ്ടൽച്ചെടികൾ നട്ടു. അബുദാബി ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ അംഗങ്ങളാണ് ജബൽ അലിയിൽ കണ്ടൽക്കാടുകൾ വച്ചു പിടിപ്പിക്കാൻ മുന്നോട്ടിറങ്ങിയത്. 2030 ഓടെ 100 ദശലക്ഷം കണ്ടൽച്ചെടികൾ എന്ന യു.എ.ഇ.യുടെ ലക്ഷ്യത്തിന്…

സന്ദർശക, ടൂറിസ്റ്റ് വിസ പിഴ പകുതിയാക്കി യുഎഇ; ദിവസം നൽകേണ്ടത് 50 ദിർഹം

അബുദാബി: സന്ദർശക, ടൂറിസ്റ്റ് വിസകളുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവർക്കുള്ള പിഴത്തുക യു.എ.ഇ പകുതിയായി കുറച്ചു. പ്രതിദിനം ഇനി മുതൽ 50 ദിർഹമാണ് നൽകേണ്ടത്. നേരത്തെ ഇത് 100 ദിർഹമായിരുന്നു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റിയാണ്…

യുഎഇയിൽ കനത്ത മഴ; ചിലയിടങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി

യു.എ.ഇ.യുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ. ചില പ്രദേശങ്ങളിൽ അധികൃതർ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി. ഷാർജയിലെ ഫുജൈറ, ദിബ്ബ, റാസൽഖൈമ, ഷാർജയിലെ കൽബ എന്നിവിടങ്ങളിൽ കനത്ത മഴ ലഭിച്ചതായി നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ദിബ്ബ-മസാഫി റോഡിന് സമീപം ചില…

ഭൂരിഭാഗം കോവിഡ് നിയന്ത്രണങ്ങളും പിൻവലിച്ച് യുഎഇ

അബുദാബി: യുഎഇ കോവിഡ്-19 നിയന്ത്രണങ്ങളിൽ ഭൂരിഭാഗവും പിൻവലിച്ച് തിങ്കളാഴ്ച (7) മുതൽ സാധാരണ നിലയിലേക്ക് തിരിച്ചെത്തി. ഗ്രീൻ പാസ് ആക്ടും പിൻവലിച്ചു. സർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന് ഇനി ഗ്രീൻ പാസ് ആവശ്യമില്ല. തിങ്കളാഴ്ച രാവിലെ 6 മണി മുതൽ…

സാമ്പത്തിക ഭദ്രതയില്ലാത്ത സ്വകാര്യ ജീവനക്കാർക്ക് ഇൻഷുറൻസ് നിർബന്ധമാക്കാൻ യുഎഇ

അബുദാബി: സാമ്പത്തിക ഭദ്രതയില്ലാത്ത സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് യുഎഇ ഇൻഷുറൻസ് നിർബന്ധമാക്കുന്നു. ജീവനക്കാരുടെ എണ്ണവും കമ്പനിയുടെ നിലനിൽപ്പും അടിസ്ഥാനമാക്കി തീരുമാനമെടുക്കും. പുതിയ വിസ എടുക്കുമ്പോഴും നിലവിലുള്ളവ പുതുക്കുമ്പോഴും ഇൻഷുറൻസ് നിർബന്ധമാക്കും. ഇതിന് മുന്നോടിയായി മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തി…

യുഎഇയിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത

യു.എ.ഇ: നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച്, ഇന്ന് യുഎഇയിൽ പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കും. ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദ്വീപുകൾ, ചില തീരപ്രദേശങ്ങൾ, വടക്കൻ പ്രദേശങ്ങൾ എന്നിവ ചിലപ്പോൾ മേഘാവൃതമായിരിക്കും. രാത്രിയിൽ നേരിയ മഴ…