Tag: UAE

25 കി.മീ തുടർച്ചയായി നീന്തി; ദുബായ് ഫിറ്റ്‌നസ്സ് ചലഞ്ചിൽ താരമായി ആലുവ സ്വദേശി

ദുബായ് ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമായി 25 കിലോമീറ്റർ നിർത്താതെ നീന്തി വെല്ലുവിളി ഏറ്റെടുത്ത് താരമായിരിക്കുകയാണ് ആലുവ സ്വദേശി അബ്ദുൾ സമീഖ്.14 മണിക്കൂർ സമയമെടുത്താണ് സമീഖ് ദുബായിലെ മംസാർ ബീച്ചിൽ ഈ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷമാണ് സമീഖിന്‍റെ സുഹൃത്തായ പ്രദീപ് നായർ…

കോടികളുടെ മോഷണശ്രമം സാഹസികമായി തടഞ്ഞു; ഇന്ത്യൻ പൗരന് യുഎഇ പൊലീസിന്റെ ആദരം

ദുബായിൽ കോടിക്കണക്കിന് രൂപയുടെ മോഷണശ്രമം തടഞ്ഞ പ്രവാസിക്ക് പോലീസിന്റെ അഭിനന്ദനം. ഇന്ത്യൻ പൗരനായ കേശുർ കാരയാണ് കഴിഞ്ഞ ദിവസം നൈഫിൽ വച്ച് മോഷ്ടാവിനെ കീഴ്പ്പെടുത്തി പൊലീസിൽ ഏൽപ്പിച്ചത്.കേശുറിന്റെ ജോലി സ്ഥലത്ത് നേരിട്ടത്തി സഹപ്രവർത്തകരുടെ മുന്നിൽ വച്ചായിരുന്നു പൊലീസ് ഉദ്യോഗസ്ഥരുടെ ആദരം. വിവിധ…

എണ്ണ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുമെന്ന വാര്‍ത്തകള്‍ യുഎഇയും സൗദിയും നിഷേധിച്ചു

അബുദാബി: എണ്ണ ഉത്പാദനം വർദ്ധിപ്പിക്കുമെന്ന റിപ്പോർട്ടുകൾ യുഎഇയും സൗദി അറേബ്യയും നിഷേധിച്ചു. എണ്ണ ഉൽപാദനം വർദ്ധിപ്പിക്കില്ലെന്ന് ഇരു രാജ്യങ്ങളും ആവർത്തിച്ചു. ക്രൂഡ് ഓയിൽ ഉൽപാദനം വർദ്ധിപ്പിക്കാൻ ഓർഗനൈസേഷൻ ഓഫ് ഓയിൽ പ്രൊഡ്യൂസിംഗ് ആൻഡ് എക്സ്പോർട്ടിംഗ് കൺട്രീസ് (ഒപെക്സ്) പ്ലസ് അംഗങ്ങളുമായി ചർച്ച…

യുഎഇയിൽ പലയിടത്തും കനത്ത മഴ; താപനില ഈ ആഴ്ചയും കുറഞ്ഞു

യുഎഇ: യു.എ.ഇ.യുടെ പല ഭാഗങ്ങളിലും ഇന്ന് ഉച്ചയോടെ വീണ്ടും കനത്ത മഴ ലഭിച്ചു. ദുബായ് വേൾഡ് ട്രേഡ് സെന്‍റർ മുതൽ ജുമൈറ, കരാമ എന്നിവിടങ്ങളിലേക്കും അയൽ എമിറേറ്റുകളായ ഷാർജ, അജ്മാൻ, അബുദാബി, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിലും മഴ പെയ്തതായി റിപ്പോർട്ടുകളുണ്ട്. റാസ്…

സ്വദേശിവൽക്കരണം; സ്വകാര്യ മേഖലയ്ക്ക് ആനുകൂല്യങ്ങളുമായി യുഎഇ

ദുബായ്: സ്വദേശിവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന സ്വകാര്യ കമ്പനികൾക്ക് സർക്കാർ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. പ്രതിവർഷം 6 ശതമാനത്തിൽ കൂടുതൽ സ്വദേശിവൽക്കരണമുള്ള കമ്പനികളെ മികച്ച സ്ഥാപനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തും. സ്വദേശിവൽക്കരണത്തിന്‍റെ ഭാഗമായി 50 ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിലാണ് ജീവനക്കാരെ നിയമിക്കേണ്ടത്. സ്വദേശികളെ പ്രതിവർഷം 2…

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യൽ ടവർ; ദുബായിൽ വരുന്നു ‘ബുർജ് ബിൻഹാട്ടി’

ദുബായ്: ജേക്കബ് & കോ റെസിഡൻസസ് ദുബായിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യൽ ടവറായ ബുർജ് ബിൻ‌ഹാട്ടി വികസിപ്പിക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചു. ദുബായ് ആസ്ഥാനമായുള്ള രണ്ട് റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരായ ബിൻഹാട്ടി ജേക്കബ് & കോ റെസിഡൻസസ് എന്ന പേരിലാണ്…

തിരക്കേറിയ യാത്രാ കാലയളവ് തുടങ്ങുന്നു: ജാഗ്രതാ നിർദേശവുമായി എമിറേറ്റ്സ്

തിരക്കേറിയ യാത്രാ കാലയളവ് നാളെ ആരംഭിക്കാനിരിക്കെ, എമിറേറ്റ്സ് എയർലൈൻ യാത്രക്കാരോട് അവരുടെ വിമാനങ്ങൾക്ക് മൂന്ന് മണിക്കൂർ മുമ്പ് വരെ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യാനും ചെക്ക്-ഇൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും അഭ്യർത്ഥിച്ചു. ലോകകപ്പ് ഉൾപ്പെടെയുള്ള കായികമത്സരങ്ങൾ, യുഎഇ ദേശീയ ദിന വാരാന്ത്യം, വരാനിരിക്കുന്ന ഉത്സവ…

ഇറാനില്‍ ഭൂചലനം; യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും പ്രകമ്പനം

അബുദാബി: കഴിഞ്ഞ ദിവസം തെക്കൻ ഇറാനിൽ ഉണ്ടായ ഭൂകമ്പം യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നേരിയ തോതിൽ അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. ബഹ്റൈൻ, സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കൽ ഏജൻസി അറിയിച്ചു. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനം…

പ്രമേഹ രോഗ നിയന്ത്രണത്തിൽ മുൻനിരയിൽ യുഎഇ

അബുദാബി: പ്രമേഹ രോഗ നിയന്ത്രണത്തിൽ മേഖലയിലെ മുൻനിര രാജ്യങ്ങളിലൊന്നാണ് യുഎഇ എന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് സലിം അൽ ഒലാമ പറഞ്ഞു. ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രീയ ഗവേഷണ ഫലങ്ങളുടെ അടിസ്ഥാനത്തിൽ ആരോഗ്യ…

യുഎഇയില്‍ ഇനി സേവനമില്ലെന്ന് സൊമാറ്റോ

അബുദാബി: പ്രമുഖ ഫുഡ് ഡെലിവറി സേവന ദാതാവായ സൊമാറ്റോ യു.എ.ഇ.യിലെ സേവനം അവസാനിപ്പിക്കുന്നു. നവംബർ 24 മുതൽ സൊമാറ്റോ സർവീസ് നിർത്തലാക്കും. റെസ്റ്റോറന്‍റ് മേഖലയിലേക്ക് സേവനം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഭക്ഷ്യ വിതരണ മേഖലയിൽ നിന്നുള്ള സൊമാറ്റോയുടെ പിൻവാങ്ങൽ. സൊമാറ്റോയുടെ ഉപഭോക്താക്കളെ മറ്റൊരു…