Tag: UAE

കളഞ്ഞ് കിട്ടിയ സ്വർണ്ണമാല പോലീസിലേൽപ്പിച്ച് 11 വയസ്സുകാരി

ദുബായ് : ദുബായിൽ നിന്ന് കളഞ്ഞു കിട്ടിയ സ്വർണമാല പൊലീസിന് കൈമാറി 11 വയസുകാരി മാതൃകയായി. പതിനൊന്നുകാരിയായ ജന്നത്തുൽ ആഫിയ മുഹമ്മദ്‌ ആണ് സ്വർണ്ണമാല പോലീസിൽ ഏൽപ്പിച്ചത്. പെൺകുട്ടിയുടെ സത്യസന്ധതയ്ക്കും ഉത്തരവാദിത്തത്തിനും ദുബായ് പോലീസ് പെൺകുട്ടിയെ ആദരിച്ചു.  താൻ താമസിച്ചിരുന്ന കമ്മ്യൂണിറ്റിയിൽ നിന്നാണ്…

യുഎഇയില്‍ ഇന്ന് 1,179 പേർക്ക് കോവിഡ്

അബുദാബി: യു.എ.ഇ.യിൽ പ്രതിദിന കൊവിഡ് കേസുകൾ 1,000ന് മുകളിൽ തുടരുകയാണ്. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് ഇന്ന് 1,179 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ചികിത്സയിലായിരുന്ന 981 കോവിഡ് -19 രോഗികൾ…

ദുബായിൽ ടൂറിസ്റ്റുകളുടെ വരവിൽ മൂന്നിരട്ടി വർധ‌നവ്

ദുബായ്: കൊവിഡ് സാഹചര്യം മാറിയതോടെ ദുബായ് ടൂറിസം വലിയ കുതിപ്പാണ് കൈവരിച്ചിരിക്കുന്നത്. ഈ വർഷം കഴിഞ്ഞ നാലു മാസത്തിനിടെ ഇന്ത്യക്കാർ ഉൾപ്പെടെ സന്ദർശകരുടെ എണ്ണം 51 ലക്ഷമായി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് മൂന്നിരട്ടി വർധന രേഖപ്പെടുത്തി. ഹോട്ടൽ താമസക്കാരുടെ…

യുഎഇയില്‍ കടല്‍ പ്രക്ഷുബ്‍ധമാകാൻ സാധ്യത; മുന്നറിയിപ്പ് നൽകി

അബുദാബി: ശനിയാഴ്ച യുഎഇയിൽ പൊടിപടലങ്ങൾ നിറഞ്ഞ കാലാവസ്ഥയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്ത് താപനിലയിൽ ക്രമാനുഗതമായ കുറവുണ്ടാകും. അബുദാബിയിൽ താപനില 38 ഡിഗ്രി സെൽഷ്യസും ദുബായിൽ 37 ഡിഗ്രി സെൽഷ്യസും ആയിരിക്കും. സമുദ്രോപരിതലത്തിൽ മണിക്കൂറിൽ 45 കിലോമീറ്റർ വരെ…

യുഎഇയിലെ 2 സ്കൂളുകൾലോകത്തിലെ മികച്ച വിദ്യാലയങ്ങൾക്കുള്ള അവാർഡ് പട്ടികയിൽ

അബുദാബി: ലോകത്തിലെ ഏറ്റവും മികച്ച സ്കൂലുകൾക്കുള്ള അവാർഡുകളുടെ അന്തിമ പട്ടികയിൽ യുഎഇയിൽ നിന്നുള്ള രണ്ട് സ്കൂളുകൾ ഇടം നേടി. അബുദാബിയിലെ ഷൈനിംഗ് സ്റ്റാർ ഇൻറർനാഷണൽ സ്കൂളും ദുബായിലെ ജെംസ് ലീഗൽ സ്കൂളും പരിസ്ഥിതി സംരക്ഷണത്തിലെ മികവിനുള്ള പട്ടികയിൽ ഇടം നേടി. ഇവ…

മങ്കിപോക്സ്; സമ്പർക്കം പുലർത്തിയവർക്ക് പുതിയ ക്വാറന്റൈൻ മാനദണ്ഡങ്ങളുമായി ദുബായ്

ദു​ബൈ: മങ്കിപോക്സ് ബാധിച്ചവരുമായി സമ്പർക്കം പുലർത്തിയവർക്കായി പുതിയ ക്വാറന്റൈൻ മാനദണ്ഡങ്ങളുമായി ദുബായ് ഹെൽത്ത് അതോറിറ്റി. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളുമായി ഗൈഡ് ഡി. എച്ച്. എയെ പുറത്തിറക്കി. മങ്കി പോക്സ് ബാധിച്ച ഒരു വ്യക്തിയുമായോ മൃഗങ്ങളുമായോ ദീർഘകാല സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് പുതിയ മാനദണ്ഡം…

യുഎഇയില്‍ തൊഴിലാളികളുടെ ഉച്ചവിശ്രമം ജൂണ്‍ 15 മുതല്‍

യു എ ഇ : യുഎഇ കടുത്ത ഉഷ്ണതരംഗാവസ്ഥയിലേക്ക് കടന്നതോടെ ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ യുഎഇയിൽ പുറം തൊഴിലാളികൾക്ക് ഉച്ച വിശ്രമം അനുവദിച്ചിരിക്കുന്നു. ഇത് തുടർച്ചയായ 18-ാം വർഷമാണ് യുഎഇ ഉച്ചക്ക് 12.30 മുതൽ 3 വരെ…

ദുബായിൽ പറക്കും ടാക്സി ; 2026 ആകുമ്പോഴേക്കും 35 ടാക്സികൾ പറന്നെത്തും

ദുബായ്: പറക്കും ടാക്സികളുടെ ‘ടേക്ക് ഓഫിന്’ ദുബായ് നഗരം തയ്യാറെടുക്കുകയാണ്. 2026 ആകുമ്പോഴേക്കും 35 ടാക്സികൾ അറ്റ്ലാന്റിസിൽ നിന്നുള്ള വിനോദസഞ്ചാരികളുമായി എത്തുമെന്ന് പ്രതീക്ഷിക്കാം. ബ്രസീലിയൻ കമ്പനിയായ ഈവ് ഹോൾഡിംഗുമായി യുഎഇയുടെ ഫാൽക്കൺ ഏവിയേഷൻ സർവീസസ് ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു. ഗതാഗത…

യുഎഇയ്ക്ക് പുതിയ 3 മന്ത്രിമാർ; രണ്ട് പേർ വനിതകൾ

അബുദാബി: യു.എ.ഇ.യിൽ പുതുതായി നിയമിതരായ മൂന്ന് മന്ത്രിമാർ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവർക്ക് മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു. പുതിയ മൂന്ന് മന്ത്രിമാരിൽ രണ്ട് പേർ വനിതകളാണ്. മന്ത്രിമാരായ ഡോ.അഹ്മദ് ബെൽഹുൽ അൽ ഫലാസി (വിദ്യാഭ്യാസം), സാറാ അൽ അമീരി (പൊതുവിദ്യാഭ്യാസം-അഡ്വാൻസ്ഡ്…

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിക്കുന്നു

അബുദാബി: മധ്യവേനലവധി അവധിക്കായി യുഎഇയിലെ സ്കൂളുകൾ, ഈ മാസം അവസാനം അടക്കാനിരിക്കെ,ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ, ചില എയർലൈനുകൾ ഓഫറിൽ കൊടുത്തിരുന്ന ടിക്കറ്റ് ഇപ്പോൾ 1,500 ദിർഹത്തിലേക്ക് വർദ്ധിച്ചു. ബുക്ക് ചെയ്യാൻ വൈകുന്തോറും നിരക്ക്…