Tag: Turkey

തുര്‍ക്കിയില്‍ വൻ ഭൂചലനം, തീവ്രത 6.1; 35 പേര്‍ക്ക് പരിക്ക്

ഇസ്താംബുൾ: വടക്കുപടിഞ്ഞാറൻ തുർക്കിയിൽ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 35 പേർക്ക് പരിക്കേറ്റു. രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഇസ്താംബൂളിൽ നിന്ന് 170 കിലോമീറ്റർ കിഴക്കായാണ് ഭൂചലനം അനുഭവപ്പെട്ടത്. യുഎസ് ജിയോളജിക്കൽ സർവേ റിക്ടർ സ്കെയിലിൽ 6.1 തീവ്രത…

‘എര്‍ദോഗന്‍ സമാധാനത്തിനുള്ള ഒരു നൊബേല്‍ സമ്മാനം അര്‍ഹിക്കുന്നു’; മുന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥന്‍

വാഷിങ്ടണ്‍: തുർക്കി പ്രസിഡന്‍റ് റജബ് തയ്യിബ് എർദോഗൻ ഒരു നൊബേൽ സമ്മാനമെങ്കിലും അർഹിക്കുന്നുണ്ടെന്ന് അമേരിക്ക. ഉക്രേനിയൻ ധാന്യ കയറ്റുമതി കരാറിന്‍റെ മധ്യസ്ഥനായി പ്രവർത്തിച്ചുകൊണ്ടുളള ശ്രമങ്ങളുടെ പേരിൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെടാൻ എർദോഗൻ അർഹനാണെന്ന് മുൻ യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.…

ടെഹ്റാനിൽ കൂടിച്ചേർന്ന് റഷ്യയും, ഇറാനും, തുർക്കിയും

ടെഹ്റാന്‍: അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ റഷ്യയും ഇറാനും തമ്മിലുള്ള സൗഹൃദത്തെ വളരെ ആശങ്കയോടെയാണ് നോക്കി കാണുന്നത്. കഴിഞ്ഞ ദിവസം ടെഹ്റാനിൽ വച്ച് ഇവരോടൊപ്പം തുർക്കിയിയും ചേർന്നിരുന്നു. റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ, ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റൈസി, തുർക്കി പ്രസിഡന്‍റ്…

വിലക്കയറ്റം; തുര്‍ക്കിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു

ഇസ്താംബൂള്‍: തുർക്കിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയാണ്. രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ വിലക്കയറ്റത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ജൂണിൽ രാജ്യത്തെ പണപ്പെരുപ്പം 78.6 ശതമാനമായിരുന്നു. മെയ് മാസത്തിൽ ഇത് 73.5 ശതമാനമായിരുന്നു. 1998ന് ശേഷമുള്ള ഏറ്റവും ഉയർന്ന വില വർദ്ധനവാണിത്. തുർക്കിഷ് ലിറയിലെ…

‘യുക്രൈൻ പ്രതിസന്ധിയിൽ ആധിപത്യം സ്ഥാപിക്കാൻ നാറ്റോ ശ്രമിക്കുന്നു’

മോസ്‌കോ: നാറ്റോ സഖ്യത്തിന്റെ സാമ്രാജ്യത്വ സ്വപ്നങ്ങളെ വിമർശിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. യുക്രൈൻ പ്രതിസന്ധിയിൽ ആധിപത്യം സ്ഥാപിക്കാൻ നാറ്റോ ശ്രമിക്കുകയാണെന്നും പുടിൻ ആരോപിച്ചു. സ്പെയിനിലെ മാഡ്രിഡിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെയാണ് റഷ്യൻ പ്രസിഡന്റിന്റെ പ്രതികരണം. നാറ്റോ സഖ്യകക്ഷിയായ തുർക്കി ഫിൻലൻഡും…

വയർ വേദന; യുവാവിന്റെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 233 സാധനങ്ങൾ

തുർക്കി : തുർക്കിയിൽ കടുത്ത വയറുവേദനയുമായി ചികിത്സയ്ക്കെത്തിയ യുവാവിന്റെ വയറ്റിൽ നിന്ന് നാണയങ്ങൾ, ബാറ്ററികൾ, സ്ക്രൂകൾ, ഗ്ലാസ് കഷണങ്ങൾ എന്നിവ നീക്കം ചെയ്തു. 35 വയസ്സുള്ള ഒരാളുടെ വയറ്റിൽ നിന്നാണ് ഇത്രയധികം സാധനങ്ങൾ കണ്ടെത്തിയത്. യുവാവിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. വയറുവേദനയുമായി ആശുപത്രിയിലെത്തിയ…

എല്‍ജിബിടിക്യു ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്ത് തുര്‍ക്കി പൊലീസ്

ഇസ്താംബൂള്‍: തുർക്കിയിലെ ഇസ്താംബൂളിലെ എൽജിബിടിക്യു പ്ലസ് കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് പ്രൈഡ് മാർച്ചിൽ പങ്കെടുത്തവരെ പൊലീസ് അറസ്റ്റ് ചെയ്തു. മാധ്യമപ്രവർത്തകരെയും എൽജിബിടിക്യു പ്രവർത്തകരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇസ്താംബൂളിലെ പ്രശസ്ത സ്ഥലമായ തക്സിം സ്ക്വയറിന് സമീപം തടിച്ചുകൂടിയ ആളുകളെ പോലീസ് അറസ്റ്റ് ചെയ്തു.…

ഇന്ത്യയുടെ ഗോതമ്പ് വേണ്ടെന്ന് തുര്‍ക്കി, ചരക്ക് കപ്പല്‍ തിരിച്ചയച്ചു

ന്യൂദല്‍ഹി: കയറ്റുമതി ചെയ്ത 56,877 ടൺ ഗോതമ്പ്, തുർക്കി നിരസിച്ചതിന് കാരണം തേടി കേന്ദ്രം. ഇക്കാര്യം വിശദമായി അന്വേഷിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ഫൈറ്റോസാനിറ്ററി ആശങ്കകൾ കാരണം തുർക്കി ഇന്ത്യൻ ഗോതമ്പ് നിരസിച്ചതായാണ് വിവരം. ചരക്ക് കയറ്റിയ…

തുർക്കിക്ക് വേണ്ടെങ്കിൽ ഈജിപ്തിലേക്ക്; വട്ടം കറങ്ങി ഇന്ത്യൻ ഗോതമ്പ്

ദില്ലി: തുർക്കി നിരസിച്ച ഇന്ത്യയുടെ ഗോതമ്പ് ചരക്ക് ഈജിപ്തിലേക്ക് പോയി. ഗോതമ്പിന്റെ പ്രധാന ഉത്പാദകരും വിതരണക്കാരുമായ യുക്രെയ്നും റഷ്യയും തമ്മിലുള്ള യുദ്ധം ആരംഭിച്ചതോടെ, ആഗോള വിപണിയിൽ ഗോതമ്പിന്റെ ലഭ്യതയില്ലാതായി. ഈജിപ്ത് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഗോതമ്പിനു ക്ഷാമമുണ്ട്. അതിനാൽ, തുർക്കി നിഷേധിച്ച ഇന്ത്യയുടെ…

ഇനി തുർക്കി ഇല്ല; രാജ്യത്തിന്റെ പേര് ‘തുർകിയെ’

തുർക്കി വിദേശകാര്യമന്ത്രി ഐക്യരാഷ്ട്രസഭയ്ക്ക് രാജ്യത്തിന്റെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി കത്തയച്ചതായി റിപ്പോർട്ട്. രാജ്യത്തെ പുനർനാമകരണം ചെയ്യാനും നിലവിലെ പേരുമായി ബന്ധപ്പെട്ട ചില നെഗറ്റീവ് അർത്ഥങ്ങൾ ഉള്ളതായും കാട്ടിയാണ് നീക്കം.”തുർകിയെ” എന്നായിരിക്കും പുതിയ പേര്.