Tag: Travel

രാജകീയ യാത്രാനുഭവം; ‘ഗോള്‍ഡന്‍ ചാരിയറ്റ്’ ട്രെയിന്‍ കേരളത്തിലെത്തി

കൊച്ചി: ടൂറിസം രംഗത്തെ താരമായ ‘ഗോൾഡൻ ചാരിയറ്റ്’ എന്ന ആഢംബര ട്രെയിൻ കേരളത്തിലെത്തി. കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന ടൂറിസം പാക്കേജിന്‍റെ ഭാഗമായാണ് ആഡംബര ട്രെയിൻ വ്യാഴാഴ്ച കൊച്ചിയിലെത്തിയത്. രാജകീയ സൗകര്യങ്ങളുള്ള ട്രെയിനിൽ ആഡംബര ഹോട്ടലിൽ താമസിക്കുന്ന അനുഭവം…

കെഎസ്ആര്‍ടിസിയുടെ ഗവി ടൂര്‍ പാക്കേജ്; ആദ്യ സർവീസ് ഡിസംബർ മുതൽ

പത്തനംതിട്ട: ഏറെ നാളത്തെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ കെ.എസ്.ആർ.ടി.സിയുടെ ഗവി ടൂർ പാക്കേജിന് വനംവകുപ്പ് പച്ചക്കൊടി കാട്ടി. തിരുവനന്തപുരത്തെ ചീഫ് ഓഫീസിൽ നിന്നാണ് അനുമതി നൽകിയത്. ടിക്കറ്റ് നിരക്ക്, താമസം, ഭക്ഷണം എന്നിവ സംബന്ധിച്ച് അന്തിമ തീരുമാനം എടുത്ത ശേഷം ഡിസംബർ ആദ്യം മുതൽ…

അഷ്ടമുടിക്കായലിലെ പുരവഞ്ചികള്‍ക്കെതിരെ നടപടിയുമായി അധികൃതര്‍

കൊല്ലം: അഷ്ടമുടി കായലിലും കൊല്ലത്തെ മറ്റ് ജലാശയങ്ങളിലും അനധികൃതമായി പ്രവർത്തിക്കുന്ന പുരവഞ്ചികൾക്കെതിരെ കർശന നടപടി സ്വീകരിച്ച് തുറമുഖ വകുപ്പ്. അഷ്ടമുടി കായലിൽ 23 പുരവഞ്ചികളുണ്ടെങ്കിലും പത്തിൽ താഴെ എണ്ണത്തിന് മാത്രമാണ് രജിസ്ട്രേഷനും ഫിറ്റ്നസും ഉള്ളത്. ബോട്ടുകൾ ഓടിക്കുന്നവരിൽ ഭൂരിഭാഗം പേർക്കും ലൈസൻസ്…

മലക്കപ്പാറയിൽ വീണ്ടും വാഹനങ്ങള്‍ തടഞ്ഞ് ഒറ്റയാന്‍; വിനോദസഞ്ചാരികൾക്ക് യാത്രാവിലക്ക്

മലക്കപ്പാറ: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ആനമല റോഡിൽ വീണ്ടും ഒറ്റയാൻ വാഹനങ്ങൾ തടഞ്ഞു. മദപ്പാടിനെ തുടർന്ന് ആന ആക്രമിക്കാൻ സാധ്യതയുള്ളതിനാൽ ആനമല റോഡ് വഴി മലക്കപ്പാറയിലേക്കുള്ള വിനോദസഞ്ചാരികളുടെ യാത്രയ്ക്ക് വിലക്കേർപ്പെടുത്തി. വനംവകുപ്പിന്റെ മലക്കപ്പാറ, വാഴച്ചാൽ ചെക്ക് പോസ്റ്റുകളിലെത്തുന്ന വിനോദസഞ്ചാരികളെ തിരിച്ചയക്കുകയാണ്.…

വിപ്രോയിലെ ജോലി രാജിവെച്ച് ലണ്ടനിലേക്ക് സൈക്കിളില്‍ സവാരി

കോഴിക്കോട്: രണ്ട് ഭൂഖണ്ഡങ്ങൾ, 35 രാജ്യങ്ങൾ, 30,000 കിലോമീറ്റർ, 450 ദിവസം. കോഴിക്കോട് സ്വദേശി ഫായിസ് അഷ്റഫ് അലിക്ക് കേരളത്തിൽ നിന്ന് ലണ്ടനിലേക്ക് സൈക്കിളിൽ സഞ്ചരിക്കേണ്ട ദൂരം ആണിത്. തലക്കുളത്തൂർ സ്വദേശിയായ ഫായിസ് ഓഗസ്റ്റ് 15ന് തിരുവനന്തപുരത്തുനിന്ന് യാത്ര തുടങ്ങും. എഞ്ചിനീയറായ…

അതിരപ്പിള്ളിയുടെ മനോഹരദൃശ്യം വ്യൂ പോയിന്റില്‍നിന്ന് കാണാം

അതിരപ്പിള്ളി: ഒടുവിൽ അധികാരികൾ കണ്ണുതുറന്നു. വ്യൂ പോയിന്‍റിൽ നിന്ന് ഒഴുകുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടങ്ങളുടെ മനോഹരമായ കാഴ്ച കാണാൻ കഴിയുന്നില്ലെന്ന പരാതി പരിഹരിച്ചു. വൈകല്യമുള്ളവർക്കും പ്രായമായവർക്കും വെള്ളച്ചാട്ടത്തിന്‍റെ മുകളിലോ താഴെയോ എത്തി കാഴ്ചകൾ കാണാൻ കഴിയില്ല. വെള്ളച്ചാട്ടം കണ്ട് ആസ്വദിക്കാൻ കഴിയുന്ന ഒരേയൊരു…

കേരള ടൂറിസം വകുപ്പിനെയും ‘എന്‍ ഊരിനെയും’ പുകഴ്ത്തി ആനന്ദ് മഹീന്ദ്ര

കല്പറ്റ: കേരളത്തിന്‍റെ ഗോത്ര പൈതൃകത്തെ പരിചയപ്പെടുത്തുന്ന ‘എന്‍ ഊര്’ ഗോത്ര പൈതൃക ഗ്രാമത്തെ പ്രകീർത്തിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. സുന്ദരമായിരിക്കുന്നു, ഇതൊരുക്കിയ കേരള ടൂറിസം വകുപ്പിന് അഭിനന്ദനങ്ങള്‍ . ഈ പുരാതന ഗ്രാമീണ വാസ്തുവിദ്യ…

പൈതല്‍മലയിലേക്ക് സഞ്ചാരികള്‍ക്ക് സ്വാഗതം

ശ്രീകണ്ഠപുരം: കനത്ത മഴയെ തുടർന്ന് വിനോദ സഞ്ചാര കേന്ദ്രമായ പൈതൽമലയിൽ ഏർപ്പെടുത്തിയിരുന്ന യാത്രാ വിലക്ക് നീക്കി. എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് വിനോദ സഞ്ചാരികൾക്ക് പൈതൽ മലയിൽ പ്രവേശനം അനുവദിക്കുക. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക്…

സൂപ്പര്‍ ബൈക്കില്‍ യൂറോപ്പ് കറങ്ങി നടൻ അജിത്ത്

യൂറോപ്പ് : തമിഴ് സൂപ്പർ സ്റ്റാർ അജിത്തിന് യാത്രയോടും വാഹനങ്ങളോടുമുള്ള ഇഷ്ടം വാർത്തകളിൽ എപ്പോഴും നിറഞ്ഞുനിൽക്കാറുണ്ട്. ഇപ്പോൾ സൂപ്പർബൈക്കിൽ യൂറോപ്പിൽ ചുറ്റിക്കറങ്ങുന്ന അജിത്തിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഇംഗ്ലണ്ട്, ബെൽജിയം ഉൾപ്പെടെയുള്ള രാജ്യങ്ങളിലൂടെയാണ് തലയുടെ സൂപ്പർബൈക്ക് സഞ്ചരിക്കുന്നത്. അജിത്തിന്റെ പങ്കാളിയായ സുപ്രജ് വെങ്കിട്ടാണ്…

യാത്രാവിലക്ക് നീക്കി സൗദി; ഇന്ത്യയടക്കമുള്ള 4 രാജ്യങ്ങളിലേക്കുള്ള വിലക്ക് നീക്കി

റിയാദ് : ഇന്ത്യയിലേക്കുള്ള യാത്രാവിലക്ക് സൗദി അറേബ്യ നീക്കി. ഇന്ത്യയ്ക്കൊപ്പം തുർക്കി, എത്യോപ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്കും, സൗദി അറേബ്യ പിൻവലിച്ചു. ഈ മാസമാദ്യമാണ്, അതാത് രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ സൗദി അറേബ്യ യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നത്.…