Tag: Silver line

സിൽവർ ലൈൻ; സംസ്ഥാന സർക്കാർ പിന്നോട്ട് പോയിട്ടില്ലെന്ന് ധനമന്ത്രി

ഡൽഹി: സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാർ പിന്നോട്ട് പോയിട്ടില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. അനുമതി നൽകാത്തത് കേന്ദ്ര സർക്കാരാണെന്നും കേരളത്തിന് മെച്ചപ്പെട്ട പദ്ധതി വരേണ്ടെന്ന കേന്ദ്ര നിലപാടാണ് പ്രശ്നമെന്നുമായിരുന്നു ബാലഗോപാലിന്‍റെ പ്രതികരണം. ഉദ്യോഗസ്ഥരെ ഉടൻ തിരിച്ചുവിളിച്ച റവന്യൂ വകുപ്പിന്‍റെ…

സിൽവർ ലൈൻ പദ്ധതി പൂർണമായി മരവിപ്പിച്ച് സർക്കാർ; ഉത്തരവിറങ്ങി

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതികൾ പൂർണമായി മരവിപ്പിച്ച് സർക്കാർ. ഭൂമിയേറ്റെടുക്കാൻ നിർദേശിച്ച എല്ലാ ഉദ്യോഗസ്ഥരെയും മടക്കി വിളിച്ചു. സിൽവർ ലൈനുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽ നിന്നും സർക്കാ‌ർ പിൻവാങ്ങുന്നു എന്നാണ് റവന്യു വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ നിന്ന് വ്യക്തമാകുന്നത്. പതിനൊന്ന് ജില്ലകളിലായി…

പ്രചാരണം അടിസ്ഥാന രഹിതം; സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് കെ റെയിൽ

തിരുവനന്തപുരം: സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് കെ റെയിൽ. നിർദ്ദിഷ്ട കാസർകോട്-തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയിൽവേ പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് കെ-റെയിൽ പറഞ്ഞു. കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ അത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നാണ് വിശദീകരണം. പദ്ധതിക്ക് കേന്ദ്രസർക്കാർ തത്വത്തിൽ…

ഉദ്യോഗസ്ഥരെ പിൻവലിക്കുന്നത് പ്രവർത്തനമില്ലാത്തതിനാൽ, സിൽവർ ലൈനിൽ നിന്ന് പിന്മാറില്ല: കാനം

കൊച്ചി: സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് കാനം രാജേന്ദ്രൻ. ഇപ്പോൾ പ്രവർത്തനമില്ലാത്തതിനാലാണ് ഉദ്യോഗസ്ഥരെ പിൻവലിക്കുന്നതെന്നും കാനം പറഞ്ഞു. കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് തുടർ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും കാനം പറഞ്ഞു. മന്ത്രിമാരുടെ സ്റ്റാഫിനെ ലക്ഷ്യമിട്ടുള്ള ഗവർണറുടെ നീക്കത്തോടും കാനം പ്രതികരിച്ചു.…

സിൽവർ ലൈൻ സർവേ പുനരാരംഭിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: സിൽവർ ലൈൻ സർവേ പുനരാരംഭിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. കേന്ദ്രാനുമതിയോ സാമൂഹികാഘാത പഠനാനുമതിയോ വിശദമായ പദ്ധതി രേഖയോ ഇല്ലാത്ത സാഹചര്യത്തിൽ ഏകപക്ഷീയമായി സർവേ പുനരാരംഭിക്കാനുള്ള നീക്കം ജനങ്ങളിൽ കൂടുതൽ രോഷത്തിന് ഇടയാക്കുമെന്നും സംഘർഷം സൃഷ്ടിക്കുമെന്നും ഉമ്മൻചാണ്ടി…

സില്‍വര്‍ ലൈനുമായി സര്‍ക്കാര്‍ മുന്നോട്ട് തന്നെ; സാമൂഹികാഘാതപഠനം തുടരാൻ നീക്കം

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് തന്നെ. സാമൂഹികാഘാത പഠനം തുടരാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിലവിലെ സമയപരിധി അവസാനിച്ച ജില്ലകളിൽ പുനര്‍വിജ്ഞാപനം ഇറക്കാനാണ് നീക്കം. സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുന്നതിന് മുമ്പ് പൂർത്തിയാക്കാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുമെന്നാണ്…

സിൽവർലൈൻ സംശയങ്ങൾ ചോദിക്കാം; ഓൺലൈൻ ലൈവ് വീണ്ടും

കാസർകോട്-തിരുവനന്തപുരം സെമി-ഹൈസ്പീഡ് റെയിൽ പദ്ധതി സിൽവർലൈനെക്കുറിച്ച് പൊതുജനത്തിനുള്ള സംശയങ്ങൾ ചോദിക്കാനും ആശങ്കകൾ പങ്കുവെയ്ക്കാനും ജനസമക്ഷം സിൽവർലൈൻ 2.O ഓൺലൈൻ ലൈവ് വീണ്ടും. ജൂലൈ 26ന് ഉച്ചയ്ക്ക് 12 മണിക്കാണ് ഓൺലൈൻ ജനസമക്ഷം നടത്തുന്നത്. കേരള റെയിൽ ഡെവലപ്മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡിന്‍റെ ഫേസ്ബുക്ക്…

സിൽലർ ലൈൻ വിപ്ലവകരമായ മാറ്റമുണ്ടാക്കും; കെ റെയില്‍ അധികൃതർ

തിരുവനന്തപുരം: കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനിന്‍റെ സവിശേഷ നേട്ടങ്ങൾ വ്യക്തമാക്കി കെ-റെയിൽ അധികൃതർ. കേരളത്തിന്‍റെ ആരോഗ്യമേഖലയിൽ വിപ്ലവകരമായ നേട്ടങ്ങൾ കൊണ്ടുവരാൻ സിൽവർ ലൈൻ പദ്ധതിക്ക് കഴിയുമെന്ന് ഉദ്യോഗസ്ഥർ പ്രതികരിച്ചു. ഈ പദ്ധതിയിലൂടെ കേരളത്തിനാകെ അതിവേഗം സുഗമമായി സഞ്ചരിക്കാൻ കഴിയും. ജീവൻ…

സിൽവർലൈൻ പദ്ധതി; സംശയങ്ങൾക്ക് കെ റെയിലിൻ്റെ തൽസമയ മറുപടി

സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് കെറെയിൽ ഇന്ന് തത്സമയം ഉത്തരം നൽകും. ‘ജനസമക്ഷം സിൽവർലൈൻ’ എന്നാണ് പരിപാടിക്ക് പേരിട്ടിരിക്കുന്നത്. വൈകിട്ട് 4 മണി മുതൽ കെ റെയിലിന്റെ സമൂഹമാധ്യമ, യുട്യൂബ് പേജുകളിൽ കമന്റായി ചോദ്യങ്ങൾ ചോദിക്കാം. ഇമെയിൽ വഴിയും ചോദ്യങ്ങൾ അയക്കാം.…

കെ റെയിൽ; ഭൂമിയേറ്റെടുക്കല്‍ തുടങ്ങുമെന്ന് സർക്കാർ

തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരെ നിലനിൽക്കുന്ന പ്രശ്നങ്ങൾക്കിടെ സംസ്ഥാന സർക്കാർ നിലപാട് പ്രഖ്യാപിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാരം പദ്ധതിക്കായുള്ള സ്ഥലമെടുപ്പ് ആരംഭിക്കും. പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഡിപിആർ റെയിൽവേ…