Tag: Ship

മികച്ച സേവനങ്ങൾക്കുള്ള അംഗീകാരം നേടി എംഎഫ്‍വി ബ്ലൂഫിൻ

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഫിഷറീസ് ഡിപ്പാർട്ട്മെന്‍റിന്‍റെ എംഎഫ്‍വി ബ്ലൂഫിന് കോസ്റ്റ് ഗാർഡിന് കീഴിലുള്ള നാഷണൽ മാരിടൈം സേർച് ആൻഡ് റെസ്ക്യു ബോർഡ് ഏർപ്പെടുത്തിയ ജീവൻരക്ഷാ പ്രവർത്തന മേഖലയിലെ മികച്ച സേവനങ്ങൾക്കുള്ള അംഗീകാരം. സർക്കാർ ഉടമസ്ഥതയിലുള്ള കപ്പലുകളുടെ വിഭാഗത്തിൽ നിന്നാണ് ബ്ലൂഫിൻ അംഗീകരിക്കപ്പെട്ടിരിക്കുന്നത്.…

ഗിനിയയിൽ പിടിയിലായ നാവികരുടെ മോചനശ്രമം തുടരുകയാണെന്ന് മുരളീധരൻ

ന്യൂഡൽഹി: ഇക്വിറ്റോറിയൽ ഗിനിയയിൽ പിടിയിലായ നാവികരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. കപ്പൽ ഇപ്പോൾ നൈജീരിയയുടെ നിയന്ത്രണത്തിലാണ്. തുറമുഖത്ത് എത്തിയാൽ നാവികരെ ഉദ്യോഗസ്ഥർ സന്ദർശിക്കും. അതിന് ശേഷം മാത്രമേ നയതന്ത്ര നീക്കങ്ങളുടെ പുരോഗതി വ്യക്തമാകൂവെന്നും മുരളീധരൻ പറഞ്ഞു.…

ഗിനിയൻ നാവികസേനയുടെ കസ്റ്റഡിയിലുള്ള കപ്പൽ ജീവനക്കാർക്ക് ഭക്ഷണമെത്തിച്ച് ഇന്ത്യൻ എംബസി

കൊച്ചി: ഗിനിയൻ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ ജീവനക്കാർക്ക് ഇന്ത്യൻ എംബസി ഭക്ഷണം എത്തിച്ചു. മലയാളികൾ ഉൾപ്പെടെയുള്ള നാവികർ ഇന്ത്യൻ സർക്കാരിന് നന്ദി പറഞ്ഞു. മൂന്ന് മലയാളികളും 10 വിദേശികളുമടക്കം 16 ഇന്ത്യക്കാരാണ് കസ്റ്റഡിയിലുള്ളത്. അതേസമയം, ഗിനിയൻ നാവികസേന കസ്റ്റഡിയിലെടുത്ത നാവികരെ മോചിപ്പിക്കാൻ…

നാവികരെ മാറ്റിയത് തടങ്കൽ കേന്ദ്രത്തിലേയ്ക്ക്; സൈന്യം കാവൽ നിൽക്കുന്നു

ന്യൂഡൽഹി: പശ്ചിമാഫ്രിക്കൻ രാജ്യമായ ഗിനിയയിൽ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ 15 ജീവനക്കാരെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരെ നേരത്തെ താമസിച്ചിരുന്ന ഹോട്ടലിലേക്ക് തിരികെ കൊണ്ടുവന്നുവെന്നായിരുന്നു ആദ്യ വിവരം. എന്നാൽ കപ്പലിൽ നിന്ന് കൊണ്ടുവന്ന സംഘത്തെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്ന് മലയാളിയായ കൊല്ലം സ്വദേശി…

ശ്രീലങ്കയിൽ ചൈനീസ് ചാരക്കപ്പൽ; കേരളത്തിലും തമിഴ്നാട്ടിലും അതീവ ജാഗ്രത

കേരളത്തിലും തമിഴ്നാട്ടിലും അതീവ ജാഗ്രതയ്ക്ക് നാവികസേന. ചൈനയുടെ ചാരക്കപ്പലായ യുവാൻ വാങ്-5 ശ്രീലങ്കയിലെത്തുമെന്ന സ്ഥിരീകരണത്തെ തുടർന്നാണ് നടപടി. ഇന്ധനം നിറയ്ക്കാനെന്ന പേരിൽ ബുധനാഴ്ചയാണ് കപ്പൽ ഹമ്പൻടോട്ട തുറമുഖ യാർഡിൽ എത്തുന്നത്. കപ്പൽ 7 ദിവസം അവിടെയുണ്ടാകും. കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്നലുകൾ സംഭരിക്കാനും…

ശ്രീലങ്കൻ തീരത്ത് ചൈനീസ് കപ്പൽ; കേരളവും തമിഴ്നാടും നിരീക്ഷണത്തിൽ

മുംബൈ: കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ തുറമുഖങ്ങൾ ചൈനീസ് ചാരക്കപ്പലായ യുവാൻ വാങ് 5ന്റെ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ട്. തെക്കൻ ലങ്കൻ തുറമുഖമായ ഹംബൻതോതയിൽ നങ്കൂരമിട്ടിരിക്കുന്ന ഈ കപ്പൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. കപ്പലിൽ നിന്ന് 750 കിലോമീറ്ററിലധികം…

ഏറ്റവും വലിയ ക്രൂയിസ് കപ്പലുകളിൽ ഒന്ന് വാങ്ങാൻ ആളില്ല; പൊളിക്കാൻ സാധ്യത

ബെർലിൻ: വിൽപ്പനയ്ക്ക് വച്ച ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലുകളിൽ ഒന്നായ ഗ്ലോബൽ ഡ്രീം 2 വാങ്ങാൻ ആരുമില്ല. ക്രൂയിസ് ഇൻഡസ്ട്രി മാഗസിൻ ആൻ ബോർഡിന്റെ അഭിപ്രായത്തിൽ, പാപ്പരായി പ്രഖ്യാപിക്കപ്പെട്ട അഡ്മിനിസ്ട്രേറ്റർമാർക്ക് കപ്പൽ വാങ്ങാൻ ഒരാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജർമ്മനിയിലെ ബാൾട്ടിക്…