Tag: Sdpi

കണ്ണൂരിൽ എസ്‌ഡിപിഐയുടേതെന്ന് കരുതി പോര്‍ച്ചുഗല്‍ പതാക കീറി; കേസെടുത്തു

കണ്ണൂര്‍: പാനൂർ വൈദ്യരുപീടികയില്‍ എസ്‌ഡിപിഐയുടേതെന്ന് കരുതി ഒരു യുവാവ് പോര്‍ച്ചുഗലിന്റെ പതാക വലിച്ചുകീറി. ദീപക് എലങ്കാട് എന്നയാളാണ് പതാക കീറിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. ലോകകപ്പിനോട് അനുബന്ധിച്ച് ആരാധകർ സ്ഥാപിച്ച പതാകയാണ് നശിപ്പിച്ചത്. കീറിയതിന് ശേഷമാണ് അത് പോര്‍ച്ചുഗലിന്റെ പതാകയാണെന്ന്…

പിഎഫ്ഐയുമായി കേരള പൊലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് ബന്ധമെന്ന് എൻഐഎ

തിരുവനന്തപുരം: കേരള പൊലീസിലെ 873 ഉദ്യോഗസ്ഥർക്ക് നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമെന്ന് എൻഐഎ റിപ്പോർട്ട്. ദേശീയ അന്വേഷണ ഏജൻസി സംസ്ഥാന പോലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. പട്ടികയിലുള്ള പോലീസുകാർ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന പൊലീസിന്‍റെ…

എസ്.ഡി.പി.ഐക്കെതിരെയും നടപടിക്ക് സാധ്യത; പരിശോധന നടത്തുന്നു

ന്യൂഡല്‍ഹി: പോപ്പുലർ ഫ്രണ്ടിന്‍റെ രാഷ്ട്രീയ വിഭാഗമായ എസ്.ഡി.പി.ഐ നിരോധനത്തെ തുടർന്ന് അതിന്‍റെ പ്രവർത്തനം തിരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷിച്ചു വരികയാണ്. എസ്.ഡി.പി.ഐയുടെ സാമ്പത്തിക ഇടപാടുകളും തിരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷിക്കുന്നുണ്ട്. 2018 നും 2020 നും ഇടയിൽ ലഭിച്ച സംഭാവനകളെക്കുറിച്ച് എസ്.ഡി.പി.ഐ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.…

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ; പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിൽ പ്രതികരിച്ച് എസ് ഡി പി ഐ

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തെ വിമർശിച്ച് എസ്.ഡി.പി.ഐ. നിരോധനം ഭരണഘടന ജനങ്ങൾക്ക് നൽകുന്ന അവകാശത്തിന്‍റെ ലംഘനമാണെന്നും ബി.ജെ.പി സർക്കാരിന്റെ തെറ്റായ നടപടികളെ എതിർക്കുന്നവർക്കെതിരെ അറസ്റ്റും റെയ്ഡും നടത്തുകയാണെന്നും ആരോപിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യവും കവർന്നെടുക്കുകയാണെന്നും…

ശ്രീനിവാസൻ വധക്കേസ്; എസ്ഡിപിഐ കേന്ദ്രകമ്മറ്റി ഓഫിസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

ന്യൂഡല്‍ഹി: എസ്.ഡി.പി.ഐ കേന്ദ്രകമ്മിറ്റി ഓഫീസിന്‍റെ ഡൽഹിയിലെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. പാലക്കാട് ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് നടപടി. കേസിലെ പതിനൊന്നാം പ്രതിയുടെ അക്കൗണ്ടിലാണ് പണം എത്തിയതെന്ന് കണ്ടെത്തിയിരുന്നു. ശ്രീനിവാസന്റെ കൊലപാതകത്തിന് മുൻപും ശേഷവുമാണ് പണമെത്തിയത്. അന്വേഷണ ഉദ്യോഗസ്ഥന്‍റെ റിപ്പോർട്ടിനെ…

വിദ്വേഷ മുദ്രാവാക്യം വിളിക്കാനും കല്ലെറിയാനും കുട്ടികൾ; ആസൂത്രിത നീക്കമെന്ന് കമ്മിഷൻ

തിരുവനന്തപുരം: പ്രതിഷേധത്തിനിടെ വിദ്വേഷമുദ്രാവാക്യം വിളിക്കാനും കല്ലെറിയുന്നതിനും കുട്ടികളെ ആസൂത്രിതമായി ഉപയോഗിക്കുന്നുവെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ. വിവിധ സംസ്ഥാനങ്ങളിലെ ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ ചില സംഘടനകളുടെ ഏകോപനമുണ്ടെന്ന് സംശയിക്കുന്നതായി കമ്മിഷൻ ചെയർമാൻ വിശദീകരിച്ചു. സംഭവത്തിൽ എൻഐഎ അന്വേഷണത്തിന് ശുപാർശ ചെയ്തിട്ടുണ്ട്. ആലപ്പുഴയിൽ…

അക്കൗണ്ടുകൾ മരവിപ്പിച്ചതിനെതിരെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ

ദില്ലി: സംഘടനയുടെ ബാങ്ക് അക്കൗണ്ടുകൾ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇഡി) താൽക്കാലികമായി മരവിപ്പിച്ചതായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറൽ സെക്രട്ടറി അനീസ് അഹമ്മദ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സംഘടനയ്ക്കെതിരെ തുടരുന്ന അടിച്ചമർത്തൽ നടപടികളുടെ ഭാഗമാണ് ഇഡിയുടെ നടപടി. ജനകീയ പ്രസ്ഥാനങ്ങൾ,…