Tag: SBI

എസ്ബിഐയുടെ വ്യക്തിഗത വായ്പകള്‍ 5 ട്രില്യന്‍ രൂപ കടന്നു

2022 നവംബർ 30ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വ്യക്തിഗത വായ്പകൾ 5 ട്രില്യൺ രൂപയെന്ന നാഴികക്കല്ല് പിന്നിട്ടു. ഇതിൽ അവസാനത്തെ 1 ട്രില്യൺ രൂപയുടെ വായ്പകൾ കഴിഞ്ഞ 12 മാസത്തിനുള്ളിലാണ് വിതരണം ചെയ്തത്. 2015 ജനുവരിയിലാണ്…

സോളാർ പദ്ധതി; ജർമ്മൻ ബാങ്കുമായി എസ്ബിഐ വായ്പാ കരാർ ഒപ്പുവെച്ചു

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ജർമ്മൻ ഡെവലപ്മെന്റ് ബാങ്ക് കെഎഫ്ഡബ്ല്യുയുമായി വായ്പാ കരാർ ഒപ്പുവെച്ചു. 150 ദശലക്ഷം യൂറോയുടെ ഈ ഇടപാടിലൂടെ സൗരോർജ പദ്ധതികൾക്ക് ധനസഹായം നൽകാനാണ് എസ്ബിഐ ലക്ഷ്യമിടുന്നത്. ഇന്തോ-ജർമ്മൻ സൗരോർജ പങ്കാളിത്തത്തിന്‍റെ…

സംസ്ഥാന സർക്കാരുകൾ നൽകുന്ന സൗജന്യങ്ങൾ നിയന്ത്രിക്കണമെന്ന് എസ്.ബി.ഐ

ന്യൂഡൽഹി: സംസ്ഥാന സർക്കാരുകൾ ജനങ്ങൾക്ക് നൽകുന്ന സൗജന്യങ്ങൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐ. സുപ്രീം കോടതി സമിതിയിലാണ് സൗജന്യങ്ങൾ നിയന്ത്രിക്കണമെന്ന എസ്ബിഐയുടെ നിർദേശം. സംസ്ഥാന ജിഡിപിയുടെ ഒരു ശതമാനമായോ നികുതി വരുമാനത്തിന്‍റെ ഒരു ശതമാനമായോ ക്ഷേമ പ്രവർത്തനങ്ങൾ നിയന്ത്രിക്കണമെന്നാണ് ആവശ്യം. എസ്ബിഐയുടെ മുഖ്യ…

ഭാരത് പേ പുതിയ സിഎഫ്ഒ ആയി നളിൻ നേഗിയെ നിയമിക്കുന്നു

മുൻ എസ്ബിഐ കാർഡ് സിഎഫ്ഒ നളിൻ നേഗിയെ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി നിയമിച്ചതായി ഫിൻ‌ടെക് പ്ലാറ്റ്‌ഫോമായ ഭാരത്‌പേ അറിയിച്ചു. തന്റെ പുതിയ റോളിൽ, ഭാരത്‌പേയുടെ സാമ്പത്തിക പ്രവർത്തനത്തിന്റെ ചുമതല നേഗി ഏറ്റെടുക്കുകയും 2023 മാർച്ചോടെ കമ്പനിയെ ഇബിഐടിഡിഎ പോസിറ്റീവ് ആക്കുന്നതിനായി…

എസ്ബിഐ ബാങ്കിംഗ് ഇനി വാട്ട്‌സ്ആപ്പിലൂടെയും: സ്വയം ആക്ടിവേറ്റ് ചെയ്യാം

ഉപഭോക്താക്കൾക്ക് സേവനം എളുപ്പമാക്കി എസ്ബിഐ. ഇതിന്‍റെ ഭാഗമായി എസ്ബിഐ വാട്ട്സ്ആപ്പ് വഴി ബാങ്കിംഗ് സേവനം ആരംഭിച്ചിട്ടുണ്ട്. ഉപഭോക്താവിന് സ്വന്തം ഫോണിൽ നിന്ന് ഒരു മെസ്സേജ് അയച്ച് തന്നെ വാട്ട്സ്ആപ്പ് ബാങ്കിംഗ് ആക്ടിവേറ്റ് ചെയ്യാനാകും. ഈ സേവനം പ്രയോജനപ്പെടുത്താൻ, ഒരാൾ ആദ്യം എസ്ബിഐ…

എസ്ബിഐയുടെ വില്ലേജ് കണക്ടിന് തുടക്കമായി

തിരുവവന്തപുരം: ഇടപാടുകാരുടെ നാട്ടില്‍ അവരുമായി സംവദിക്കാന്‍ വില്ലേജ് കണക്ട് ആരംഭിച്ച് എസ്ബിഐ. സംസ്ഥാനത്തെ 29 പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഇതിനകം ആരംഭിച്ച പദ്ധതി 23ന് സമാപിക്കും. ബാങ്കിന്‍റെ ഉപഭോക്താക്കളെ ആദരിക്കൽ, സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍, കലാപരിപാടികള്‍ തുടങ്ങിയവയാണ് ഉണ്ടാകുക. പണമടപാടിനൊപ്പം ഹൃദയമിടപാടകൂടി-എന്ന ആശയം പ്രവര്‍ത്തികമാക്കുകയാണ്…

എസ്ബിഐ ഓൺലൈൻ ബാങ്കിങ് സേവനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചു

ന്യൂഡല്‍ഹി: എസ്ബിഐ ശൃംഖലയിലെ സാങ്കേതിക തകരാർ പരിഹരിച്ചു. ബാങ്കിംഗ് സേവനങ്ങൾ സാധാരണ നിലയിലായി. ഇന്ന് രാവിലെ മുതൽ രാജ്യത്തുടനീളം എസ്ബിഐ ബാങ്കിംഗ് സേവനങ്ങൾ താറുമാറായിരുന്നു. സെർവർ തകരാറിലായതാണെന്നാണ് അധികൃതരുടെ വിശദീകരണം. എസ്ബിഐ ശാഖകൾ, എടിഎമ്മുകൾ, ഓൺലൈൻ, യുപിഐ ഇടപാടുകൾ എന്നിവ പൂർണ്ണമായും…

എസ്ബിഐയില്‍ ബാങ്കിങ് ഇടപാടുകള്‍ തടസ്സപ്പെട്ടു

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ പ്രവർത്തനം തടസ്സപ്പെട്ടു. നെറ്റ് വർക്ക് തകരാർ കാരണമാണ് പണമിടപാടുകൾ നിർത്തേണ്ടിവന്നത്. ബാങ്ക് ശാഖകളുടെ പ്രവർത്തനവും ഓൺലൈൻ ഇടപാടുകളും രണ്ട് മണിക്കൂറോളം തടസ്സപ്പെട്ടു. പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചതായി ബാങ്ക് അധികൃതർ അറിയിച്ചു.

പലിശ നിരക്ക് ഉയർത്തി എസ്ബിഐ

ന്യൂഡൽഹി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നിരക്കുകൾ വർദ്ധിപ്പിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞയാഴ്ച റിപ്പോ നിരക്ക് ഉയർത്തിയതിനെത്തുടർന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെ നിരവധി പ്രധാന ബാങ്കുകൾ വായ്പാ നിരക്കുകൾ വർദ്ധിപ്പിച്ചിരുന്നു. പഞ്ചാബ് നാഷണൽ…