Tag: Saudi Arabia

ചൈനീസ് പ്രസിഡൻറ് ഷി ജിൻപിംഗ് ഇന്ന് സൗദി സന്ദർശിക്കും

റിയാദ്: മൂന്ന് ദിവസത്തെ സൗദി സന്ദർശനത്തിനായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് ബുധനാഴ്ച റിയാദിലെത്തുമെന്ന് ഉന്നത നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു. ചൈനീസ് പ്രസിഡന്‍റിന്‍റെ സന്ദർശന വേളയിൽ ചൈന-ഗൾഫ്, ചൈന-അറബ് ഉച്ചകോടികൾ നടക്കും. ചൈന-അറബ് ഉച്ചകോടിയിൽ 14 അറബ് രാജ്യങ്ങളിലെ പ്രസിഡന്‍റുമാരും ഭരണാധികാരികളും…

ഇന്ത്യയുടെ പിന്മാറ്റത്തോടെ 2027 ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കാൻ സൗദി

റിയാദ്: 2027ലെ ഏഷ്യൻ കപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. തിരഞ്ഞെടുപ്പ് ലേല പ്രക്രിയയിൽ നിന്ന് ഇന്ത്യ പിന്മാറിയതോടെയാണ് ടൂർണമെന്‍റ് സൗദി അറേബ്യയിൽ നടക്കുമെന്ന് സ്ഥിരീകരിച്ചത്. ഇന്ത്യയും സൗദി അറേബ്യയുമായിരുന്നു ടൂർണമെന്‍റിനായി അപേക്ഷ സമർപ്പിച്ചിരുന്നത്. എന്നാൽ ഈ ആവശ്യത്തിൽ നിന്നുള്ള ഇന്ത്യൻ…

പുതിയ ലക്ഷ്യവുമായി സൗദി; പുതിയ സ്വദേശിവത്കരണ പദ്ധതി ‘തൗതീൻ 2’ പ്രഖ്യാപിച്ചു

റിയാദ്: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 7 ശതമാനമാക്കി കുറയ്ക്കാനായി ലക്ഷ്യമിട്ട് സൗദിയിൽ പുതിയ സ്വദേശിവത്കരണ പദ്ധതി പ്രഖ്യാപിച്ചു. സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ ഒരു ലക്ഷത്തി എഴുപതിനായിരം തൊഴിവസരങ്ങൾ സൃഷ്ടിക്കുന്നതാണ് പുതിയ പദ്ധതി. ‘തൗതീൻ 2’ എന്ന പദ്ധതിയാണ് മാനവശേഷി, സാമൂഹിക വികസന…

587 ലക്ഷം കോടി ചിലവ്; ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം റിയാദിൽ ഒരുങ്ങുന്നു

റിയാദ്: 57 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം റിയാദിൽ നിർമ്മിക്കും. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ, കിംഗ് സൽമാൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ മാസ്റ്റർ പ്ലാൻ പുറത്തിറക്കി. 2700 കോടി റിയാൽ (587 ലക്ഷം കോടി…

ഫിഫ ലോകകപ്പ് സൗദി-അർജന്റീന മത്സരം; സൗദിയിൽ ഇന്ന് ഉച്ച മുതൽ അവധി

ജിദ്ദ: ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ ടൂർണമെന്‍റിൽ സൗദി ദേശീയ ടീമിന്‍റെ ആദ്യ മത്സരം തത്സമയം കാണുന്നതിനായി സൗദിയിലെ സർക്കാർ ജീവനക്കാർക്ക് ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ അവധി പ്രഖ്യാപിച്ചു. രാജകീയ ഉത്തരവിലൂടെയാണ് ഇത് പ്രഖ്യാപിച്ചത്. ചില സ്വകാര്യ കമ്പനികളും…

സൗദിയില്‍ എത്തുന്നവര്‍ക്ക് ഇനി കാറുകള്‍ വാടകയ്ക്ക് എടുക്കാം

റിയാദ്: സൗദി അറേബ്യയിലെത്തുന്ന വിദേശ സന്ദർശകർക്ക് ഇനി കാറുകൾ വാടയ്ക്ക് എടുക്കാം.പബ്ലിക് സെക്യൂരിറ്റി ജനറല്‍ ഡയറക്റേറ്റിന് കീഴിലുള്ള ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റാണ് ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ അബ്ശിര്‍ ബിസിനസ് പ്ലാറ്റ്‍ഫോം വഴി, കാർ വാടകയ്ക്ക് നൽകുന്ന കമ്പനികൾക്ക് സന്ദർശകരുടെ ബോര്‍ഡര്‍…

നിയമക്കുരുക്കിൽപ്പെട്ട പ്രവാസജീവിതം; ഒരു വർഷത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തി യുവതി

ഒരു വർഷത്തിലേറെയായി സൗദി അറേബ്യയിൽ നിയമക്കുരുക്കിൽപെട്ട് പ്രതിസന്ധിയിലായിരുന്ന കോട്ടയം ചങ്ങനാശേരി സ്വദേശി രാജേശ്വരി രാജൻ നാട്ടിലേക്ക് മടങ്ങിയെത്തി.ഒരു വർഷം മുൻപാണ് ഇവർ വീട്ടുജോലിക്കായി ദമ്മാമിലെത്തുന്നത്.ഉയർന്ന ജോലിഭാരവും ശാരീരിക പീഡനങ്ങളും നേരിട്ടായിരുന്നു ഇവരുടെ പ്രവാസജീവിതം. ഇതിനിടെ ഗുരുതരമായി ന്യുമോണിയ ബാധിച്ച് ചികിത്സയിലാവുകയും ചെയ്തു.തുടർന്നുണ്ടായ…

പിഞ്ചു ജീവൻ കാക്കാൻ കരൾ പകുത്തു നൽകി സൗദി താരം അൽ-ജൊഹാറ

ജുബൈൽ: സൗദി സോഷ്യൽ മീഡിയ താരം അൽ ജോഹറ അൽ ഹുഖൈൽ അപരിചിതയായ പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ കരൾ ദാനം ചെയ്തു. കരൾ രോഗം മൂലം ജീവന് വെല്ലുവിളി നേരിട്ട ജുമാന അൽ-ഹർബി എന്ന പെൺകുട്ടിയെ രക്ഷിക്കാനാണ് താരം കരൾ പകുത്ത്…

സൗദി വിസ ലഭിക്കാന്‍ ഇന്ത്യക്കാർക്ക് ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണ്ട

റിയാദ്: സൗദി അറേബ്യയിലേക്കുള്ള പുതിയ വർക്ക് വിസ സ്റ്റാമ്പ് ചെയ്യുന്നതിന് നിലവിൽ ആവശ്യമായ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനി ആവശ്യമില്ലെന്ന് ഇന്ത്യയിലെ സൗദി എംബസി അറിയിച്ചു. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധവും തന്ത്രപരമായ പങ്കാളിത്തവും കണക്കിലെടുത്ത്, പൊലീസ് ക്ലിയറൻസ്…

സൗദിയിൽ 12 മേഖലകളില്‍ കൂടി സ്വദേശിവൽക്കരണം; തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കാൻ രാജ്യം

റിയാദ്: സൗദി അറേബ്യയിൽ 12 മേഖലകളിലേക്ക് കൂടി സ്വദേശിവൽക്കരണം. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എഞ്ചിനീയർ അഹ്മദ് അൽ റാജ്‍ഹിയാണ് ഇക്കാര്യം അറിയിച്ചത്. റിയാദിൽ പത്താമത് ഇക്കണോമിക് ഫോറത്തിന്‍റെ ഭാഗമായി നൂതന പ്രവർത്തന ശൈലികളെക്കുറിച്ച് സംഘടിപ്പിച്ച പ്രത്യേക സെഷനിൽ സംസാരിക്കുകയായിരുന്നു…