Tag: Qatar

ഖത്തറിൽ ലോകകപ്പ് സ്റ്റേഡിയങ്ങളുടെ 2 കിലോമീറ്റർ ചുറ്റളവിൽ ഗതാഗത നിയന്ത്രണം

ദോഹ: സെൻട്രൽ ദോഹയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെ എ, ബി-റിംഗ് റോഡുകളിലും ഗതാഗത ക്രമീകരണ നിയമങ്ങൾ പുറപ്പെടുവിച്ചു. എ, ബി, റിംഗ് റോഡുകളിലും എട്ട് ലോകകപ്പ് സ്റ്റേഡിയങ്ങളുടെ രണ്ട് കിലോമീറ്റർ ചുറ്റളവിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ ദിവസവും ഉച്ചയ്ക്ക് 12.00…

ലോകകപ്പ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പ്രത്യേക യൂണിഫോം

ദോഹ: ആഭ്യന്തര മന്ത്രാലയത്തിൽ നടന്ന ചടങ്ങിൽ വച്ച് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ താനി ഖത്തർ ലോകകപ്പ് സുരക്ഷാ സേനയുടെ അംഗീകൃത യൂണിഫോം പ്രകാശനം ചെയ്തു. ചാമ്പ്യൻഷിപ്പിൽ ഉപയോഗിക്കുന്ന യന്ത്രപ്രവര്‍ത്തനം, വാഹനങ്ങൾ,…

മൂടൽ മഞ്ഞിന് സാധ്യത; ഖത്തറിൽ കാലാവസ്ഥാ മുന്നറിയിപ്പ്

ദോഹ: ഇന്ന് രാത്രി മുതൽ ഖത്തറിൽ അധികൃതർ കാലാവസ്ഥാ മുന്നറിയിപ്പ് നൽകി. രാജ്യത്ത് ശക്തമായ മൂടൽ മഞ്ഞ് രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഒക്ടോബർ 2 ഞായറാഴ്ച രാത്രി മുതൽ ഒക്ടോബർ 4 ചൊവ്വാഴ്ച രാവിലെ വരെ മൂടൽ…

ഖത്തർ ഫിഫ ലോകകപ്പ്; ടിക്കറ്റ് വിൽപന അവസാന ഘട്ടത്തിൽ

ദോഹ: ഫിഫ ലോകകപ്പിന് ഇതുവരെ ടിക്കറ്റ് ബുക്ക് ചെയ്യാത്തവർക്ക് ഇന്ന് മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാം. ദോഹ പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന ടിക്കറ്റ് വിൽപ്പന ടൂർണമെന്റിന്റെ അവസാന ദിവസമായ ഡിസംബർ 18 വരെ തുടരും. ഓവർ-ദി-കൗണ്ടർ വിൽപ്പനയും…

ലോകകപ്പ് കാണികൾക്കായി കൂടുതൽ ബസുകൾ; പൊതുഗതാഗത സൗകര്യം വർധിപ്പിച്ചു

ദോഹ: ഫിഫ ലോകകപ്പിൽ കാണികൾക്ക് യാത്ര ചെയ്യാൻ 4000 ബസുകൾ തയ്യാർ. പൊതുഗതാഗത കമ്പനിയായ മൊവലാത്തിന്റെ (കർവ) 4000 ബസുകളിൽ സ്റ്റേഡിയം എക്സ്പ്രസ് ബസുകൾക്ക് പുറമേ പൊതുഗതാഗത ബസുകളും ഉൾപ്പെടും. 850 ഇലക്ട്രിക് ബസുകൾ ഉൾപ്പെടെ 2300 പുതിയ ബസുകൾ കർവയുടെ…

ലോകകപ്പ് മത്സരം; ടിക്കറ്റ് ഉടമകൾക്ക് ഉടമയുടെ പേര് മാറ്റാൻ ആപ്പ് വരുന്നു

ദോഹ: ലോകകപ്പ് മത്സരങ്ങൾക്കായി ടിക്കറ്റ് ഉടമകൾക്ക് ഉടമയുടെ പേര് മാറ്റാൻ അനുവദിക്കുന്ന ആപ്പ് അടുത്ത മാസം ആദ്യം പുറത്തിറക്കും. ഹയ്യ ഡിജിറ്റൽ പ്ലാറ്റ്ഫോം എക്സിക്യൂട്ടീവ് ഡയറക്ടർ സയീദ് അലി അൽ കുവാരി ലോകകപ്പ് ടിക്കറ്റുകൾ എങ്ങനെ കൈമാറ്റം ചെയ്യാമെന്ന് വ്യക്തമാക്കി. ഇതിനെ…

വാണിജ്യ ആവശ്യങ്ങൾക്ക് ദേശീയ ചിഹ്‌നം ഉപയോഗിക്കുന്നത് ഖത്തർ നിരോധിച്ചു

ദോഹ: വാണിജ്യ ആവശ്യങ്ങൾക്കായി രാജ്യത്തിന്‍റെ ദേശീയ ചിഹ്നം ഉപയോഗിക്കുന്നത് ഖത്തർ നിരോധിച്ചു. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്‍റേതാണ് നടപടി. ദേശീയ ചിഹ്നത്തിന്‍റെ ഉപയോഗം, വിൽപ്പന, പ്രചാരണം എന്നിവ വാണിജ്യ സ്ഥാപനങ്ങളിലും അവയുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും അനുവദിക്കില്ല. വാണിജ്യ മേഖലയിലെ വ്യാപാരികളും സ്റ്റോർ മാനേജർമാരും…

ഫിഫ ലോകകപ്പ്; ഖത്തർ സന്ദര്‍ശക വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു

ദോഹ: ഫിഫ ലോകകപ്പിന്‍റെ പശ്ചാത്തലത്തിൽ സന്ദർശക വിസകൾ ഖത്തർ താൽക്കാലികമായി നിര്‍ത്തിവെക്കുന്നു. കര, വ്യോമ, കടൽ മാർഗങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന സന്ദർശകർക്ക് നിയന്ത്രണമുണ്ട്. നവംബർ ഒന്നു മുതൽ ഹയാ കാർഡ് ഉടമകൾക്ക് മാത്രമേ ഖത്തറിലേക്ക് പ്രവേശനം അനുവദിക്കൂവെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതർ…

കാലുകളിൽ ഫുട്ബോൾ ആവേശം നിറച്ച് അബ്ദുല്ല നടക്കുന്നു ലോകകപ്പിലേക്ക്

ദോഹ: സൗദി പൗരനായ അബ്ദുല്ല അൽ സലാമി ഫിഫ ലോകകപ്പ് കാണാൻ ഖത്തറിലേക്ക് നടക്കാൻ തുടങ്ങി. ഈ മാസം 9 നാണ് അൽ സലാമി ജിദ്ദയിൽ നിന്ന് യാത്ര ആരംഭിച്ചത്. 1,600 കിലോമീറ്റർ താണ്ടി സൗദിയിലെ സൽവ ബോർഡർ ക്രോസിങ്ങിലൂടെ വേണം…

ഖത്തറിന്റെ സ്വവര്‍ഗാനുരാഗ നയത്തിനെതിരെ വിമര്‍ശനവുമായി ജര്‍മനി

സ്വവര്‍ഗാനുരാഗത്തിന് വധശിക്ഷ ഏർപ്പെടുത്തുന്ന നിയമത്തിൽ മാറ്റം വരുത്താൻ ജർമ്മനി ഖത്തർ അംബാസഡറോട് ആവശ്യപ്പെട്ടു. രണ്ട് മാസത്തിനുള്ളിൽ ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഖത്തർ ഒരുങ്ങുമ്പോൾ, രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ജർമ്മനി ഖത്തർ അംബാസഡറോട് ആശങ്ക പ്രകടിപ്പിച്ചു. സ്വവര്‍ഗാനുരാഗത്തിനും സ്വവര്‍ഗ ലൈംഗികതക്കും വധശിക്ഷ…