Tag: Qatar

ലോകകപ്പ് ജോറാക്കണം; ഖത്തറിൽ വോളന്റിയർ ജോലി ഏറ്റെടുത്ത് മലയാളികൾ

ദോഹ :: ലോകം ഉറ്റുനോക്കുന്ന ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ കർമ്മനിരതരായിരിക്കുന്ന ഒരു കൂട്ടം മലയാളികളുണ്ട്.ധാരാളം സ്ത്രീകളും ഇതിൽ ഉൾപ്പെടുന്നു.കൂലിയോ മറ്റ് ലാഭമോ പ്രതീക്ഷിക്കാതെ തങ്ങളുടെ വളർത്തമ്മയായ രാജ്യത്തെ സേവിക്കുക എന്ന നല്ല ഉദ്ദേശ്യത്തോടെ ജോലി ചെയ്യുകയാണവർ. കഴിഞ്ഞ 22 വർഷമായി ഖത്തറിൽ…

മൊബൈൽ ഡാറ്റ ഉപയോഗത്തിൽ റെക്കോർഡുമായി ലോകകപ്പ് ഉദ്‌ഘാടനം

ദോഹ: മൊബൈൽ ഡാറ്റയുടെ ഉപയോഗത്തിൽ ആഗോള റെക്കോർഡ് സ്ഥാപിച്ച് ഖത്തർ ലോകകപ്പിന്‍റെ ഉദ്ഘാടനം. ലോകകപ്പിന്‍റെ ഔദ്യോഗിക മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക ടെലികമ്യൂണിക്കേഷൻസ് ഓപ്പറേറ്ററായ ഉരീദു പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഉരീദുവിന്റെ 5 ജി നെറ്റ്‌വർക്കും അത്യാധുനിക ഫൈബർ സൂപ്പർഫാസ്റ്റ്…

സൗദിക്ക് പിന്തുണ; അര്‍ജന്‍റീന-സൗദി മത്സരത്തിൽ സൗദി പതാക കഴുത്തിലണിഞ്ഞ് ഖത്തര്‍ അമീര്‍

ഖത്തർ: ഫിഫ ലോകകപ്പിൽ സൗദി അറേബ്യ-അർജന്‍റീന മത്സരം കാണാനെത്തിയ ഖത്തർ അമീർ സൗദി അറേബ്യയ്ക്ക് പിന്തുണ അറിയിച്ച് കഴുത്തിൽ സൗദി പതാക അണിഞ്ഞു. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയാണ് സൗദി പതാക കഴുത്തിൽ അണിഞ്ഞ് ലോകകപ്പിൽ അയൽരാജ്യത്തിന്…

ഫിഫ ലോകകപ്പ്; ഇതുവരെ വിറ്റുപോയത് 29.50 ലക്ഷം ടിക്കറ്റ്

ദോഹ: ലോകകപ്പിൽ ഇതുവരെ 29.50 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചെന്ന് ഫിഫ. ഞായറാഴ്ച വരെയുള്ള കണക്കാണിത്. കഴിഞ്ഞ നാല് വർഷത്തിനിടെ ഫിഫയുടെ വരുമാനം 7.5 ബില്യൺ ഡോളറായി ഉയർത്താൻ ടൂർണമെന്‍റ് സഹായിച്ചെന്ന് ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫന്റിനോ പറഞ്ഞു. ഖത്തറിന്‍റെ ആതിഥേയത്വത്തെക്കുറിച്ചുള്ള നെഗറ്റീവ് പ്രചാരണങ്ങൾക്കിടയിലും…

ഖത്തറിന്റെയും ജനങ്ങളുടെയും കഥ പറയുന്ന ‘ഖത്തർ പ്ലസ്’ പുറത്തിറക്കി

ദോഹ: ഖത്തറിന്‍റെയും അവിടുത്തെ ജനങ്ങളുടെയും കഥ പറയുന്ന ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമായ ഖത്തർ പ്ലസ് (ക്യുഎംസി) ഖത്തർ മീഡിയ കോർപ്പറേഷൻ ആരംഭിച്ചു. ഈ പ്ലാറ്റ്ഫോം രാജ്യത്തിന്‍റെ ഭൂതകാലത്തിലേക്കും വർത്തമാനകാലത്തിലേക്കും വെളിച്ചം വീശും. പ്രാദേശിക വാർത്തകൾ, കായികം, സംസ്കാരം തുടങ്ങിയ വിഷയങ്ങളുടെ വിശദമായ…

ഫിഫ ലോകകപ്പ്; ലോകകപ്പ് ലോഗോകൾ പതിച്ച നോട്ട് പുറത്തിറക്കി ഖത്തർ

ദോഹ: ലോകകപ്പ് ആഘോഷങ്ങളുടെ ഭാഗമായി ഖത്തർ സെൻട്രൽ ബാങ്ക് ലോകകപ്പ് ലോഗോകൾ പതിച്ച 22 ഖത്തർ റിയാൽ ബാങ്ക് നോട്ടുകളും നാണയങ്ങളും പുറത്തിറക്കി. ഫിഫയും സുപ്രീം കമ്മിറ്റി ഫോർ പ്രോജക്ട്സ് ആൻഡ് ലെഗസിയും സംയുക്തമായാണ് നോട്ട് പുറത്തിറക്കിയത്. ലോകകപ്പ് ട്രോഫിയും ഖത്തർ…

ഖത്തറിലേക്ക് കളി കാണാന്‍ ഒരു കുടുംബത്തിലെ 24 പേര്‍

തിരൂർ: ലോകകപ്പ് ഫുട്ബോൾ കാണാൻ ഖത്തറിലേക്ക് തിരിച്ച് ഒരു കുടുംബത്തിലെ 24 അംഗങ്ങൾ. 16 പേർ ഇതിനകം ഖത്തറിൽ എത്തിയിട്ടുണ്ട്. ശേഷിക്കുന്ന എട്ടുപേർ ഈ മാസം 22ന് കോഴിക്കോട് വഴി ഖത്തറിലെത്തും. തിരൂർ പരന്നേക്കാട് ചിറക്കൽ കുടുംബത്തിലെ 9 പേരും ബന്ധുക്കളായ…

‘യുദ്ധങ്ങളിലേക്ക്’ വലിച്ചിഴക്കരുത്; ടീമുകള്‍ക്ക് കത്തയച്ച് ഫിഫ

ലോകകപ്പിൽ ഫുട്ബോളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്റിനോ ആവശ്യപ്പെട്ടു. ഫുട്ബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കായികരംഗത്തെ, മറ്റ് പ്രത്യയശാസ്ത്രപരമോ രാഷ്ട്രീയമോ ആയ “യുദ്ധങ്ങളിലേക്ക്” വലിച്ചിഴക്കരുതെന്നും ലോകകപ്പ് ടീമുകൾക്ക് അയച്ച കത്തിൽ ഫിഫ ആവശ്യപ്പെട്ടു. എൽജിബിടി കമ്മ്യൂണിറ്റികൾ മുതൽ കുടിയേറ്റ…

ലോകകപ്പിന്റെ ഉദ്ഘാടനച്ചടങ്ങ് നവംബർ 20ന് വൈകിട്ട് 5ന് ആരംഭിക്കും

ദോഹ: നവംബർ 20ന് വൈകുന്നേരം 5 മണിക്ക് (ഇന്ത്യൻ സമയം രാത്രി 7.30) അൽഖോറിലെ അൽബൈത്ത് സ്റ്റേഡിയത്തിൽ ലോകകപ്പിന്‍റെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. മൂന്ന് മണി മുതൽ പ്രവേശന കവാടങ്ങൾ തുറക്കും. ഗ്രൂപ്പ് എയിൽ ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് ഉദ്ഘാടന…

ലോകത്തിലെ ഏറ്റവും നീളമുള്ള ശീതീകരിച്ച നടപ്പാത; റെക്കോര്‍ഡ്‌ നേടി ഉം അല്‍ സമീം പാര്‍ക്ക്

ദോഹ: ലോകത്തിലെ ഏറ്റവും നീളം കൂടിയ ശീതീകരിച്ച നടപ്പാതയുള്ള പാര്‍ക്ക് എന്ന ഗിന്നസ് റെക്കോര്‍ഡ് നേടി ദോഹയിലെ ഉം അല്‍ സമീം പാര്‍ക്ക്. പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) ആണ് ഉം അല്‍ സമീം പാര്‍ക്കില്‍ 1,143 മീറ്റര്‍ നീളമുള്ള പാത നിര്‍മിച്ചത്.…