Tag: Positive

കാലിന് പരിക്കേറ്റ വെള്ള അരിവാൾകൊക്കനെ ശുശ്രൂഷിച്ച് ഉതിമൂട് നിവാസികൾ

റാന്നി: അവശനിലയിൽ വെളുത്ത അരിവാൾകൊക്കനെ(ബ്ലാക്ക്ഹെഡെഡ് ഐബിസ്)ഉതിമൂട് നിവാസികൾ കണ്ടെത്തുമ്പോൾ നടക്കാനാകാത്ത അവസ്ഥയിലായിരുന്നു പക്ഷി. അതിനെ ഉപേക്ഷിച്ചു പോകാൻ അവർക്ക് മനസ്സുവന്നില്ല.ഒരു ദിവസം മുഴുവൻ കഴിയുന്നത്ര പരിചരിചരണം നൽകിയിട്ടും മാറ്റമില്ലാതെ വന്നപ്പോഴാണ് പക്ഷിയെ ഓട്ടോറിക്ഷയിൽ ജില്ലാ വെറ്ററിനറി സെന്‍ററിലേക്ക് കൊണ്ടുപോയത്. ഇടതുകാൽ ഒടിഞ്ഞ…

അശരണര്‍ക്കും രോഗികൾക്കും ഭക്ഷണം വിളമ്പി വിദ്യാർത്ഥികൾ

വര്‍ക്കല: കാപ്പിൽ ജി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ ആശുപത്രിയിൽ കഴിയുന്നവർക്കും അഗതികൾക്കും പൊതിച്ചോർ എത്തിച്ചു നൽകി. സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം എൻ.എസ്.എസിന്‍റെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായാണ് പൊതിച്ചോർ വിതരണം നടന്നത്. ‘പ്രതീക്ഷ’ സന്നദ്ധസംഘടനയുടെ ആഭിമുഖ്യത്തിൽ ഓരോ വീടുകളിൽ നിന്നും ശേഖരിച്ച നൂറോളം…

ജബൽ ജൈസ് പർവതം കയറാൻ ഷഫീഖ് പാണക്കാടൻ;യു.എ.ഇ സർക്കാരിനോടുള്ള ആദരം

യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് നിശ്ചയദാർഢ്യമുള്ളവരോടുള്ള സർക്കാരിന്റെ കാഴ്ചപ്പാടിനെ അഭിനന്ദിക്കാൻ ഷഫീഖ് പാണക്കാടൻ ഒരു കാലിൽ ജബൽ ജൈസ് പർവതം കയറും.റാസൽ ഖൈമ പൊലീസ് അധികൃതരുടെ അനുമതിയോടെ ഞായറാഴ്ച പുലർച്ചെ 5.30നാണ് ഷഫീഖ് സാഹസത്തിനൊരുങ്ങുന്നത്. യു.എ.ഇ കെ.എം.സി.സി ഈ ദൗത്യത്തിനുള്ള ഉപദേശങ്ങളും നൽകി…

കുഞ്ഞുനാളിൽ വിടർന്ന പക്ഷിസ്നേഹം; യു.എൻ ബഹുമതി നേടി ഡോ പൂർണിമ ബർമ്മൻ

കുട്ടിക്കാലം മുതൽ ആ പെൺകുട്ടിക്ക് പക്ഷികളോട് സ്നേഹം തോന്നിതുടങ്ങിയിരുന്നു. ബ്രഹ്മപുത്ര നദിയുടെ തീരത്ത് മുത്തച്ഛനും, മുത്തശ്ശിയും പകർന്ന പാഠങ്ങളാണ് പക്ഷി പരിപാലനത്തിലേക്കുള്ള അറിവ് നൽകിയത്. ഈ വർഷത്തെ യു.എൻ പരിസ്ഥിതി അംഗീകാരമായ ‘ചാമ്പ്യൻസ് ഓഫ് ദി എർത്ത്’ പുരസ്കാരം നേടുന്ന അഞ്ചു…

മറ്റുള്ളവരെപ്പോലെ ഒന്നിച്ചു ജീവിക്കണം; അദ്വികക്ക് താലിചാർത്തി നിലൻകൃഷ്ണ

കൊല്ലങ്കോട്: നിറഞ്ഞ സദസ്സിന് മുന്നിൽ വച്ച് നിലൻകൃഷ്ണ അദ്വികയുടെ കഴുത്തിൽ താലിചാർത്തി.വലിയ ആഘോഷമായാണ് കൊല്ലങ്കോട് ശെങ്കുന്തർ കല്യാണമണ്ഡപത്തിൽ ട്രാൻസ്ജെൻഡർ വിവാഹം നടന്നത്.ആലപ്പുഴ എടത്വ ഐറമ്പിള്ളിൽ പ്രസാദിന്‍റെയും സുഷമയുടെയും മകൻ നിലൻകൃഷ്ണ (23), തിരുവനന്തപുരം വെങ്ങനൂർ പുതുക്കുളത്തിങ്കരയിൽ ജയന്‍റെയും മിനിയുടെയും മകൾ അദ്വിക…

നാരായണി ടീച്ചർക്ക് ഇനി ഒറ്റമുറിയിൽ കഴിയേണ്ട;ട്യൂഷനെടുക്കാൻ വീട്ടിൽ നിന്ന് പോകാം

ചെറുവത്തൂര്‍: ഒറ്റമുറി ക്വാർട്ടേഴ്സിൽ നിന്ന് നാരായണി ടീച്ചർ ഒരു ചെറിയ വാടക വീട്ടിലേക്ക് താമസം മാറി.കണ്ണാടിപ്പാറയിലെ ഈ വീട്ടിൽ നിന്നായിരിക്കും നാരായണി ടീച്ചർ ഇനി മുതൽ വീടുകളിൽ ട്യൂഷൻ എടുക്കാൻ എത്തുന്നത്.50 വർഷത്തോളമായി കെ.വി. നാരായണി എന്ന അധ്യാപിക നടന്ന് ഓരോ…

കാഴ്ചയില്ലാത്ത മകന്റെ കൈപിടിച്ച് ഒരച്ഛൻ; മണ്ണും മഴയും പറഞ്ഞുകൊടുത്ത് യാത്ര

കോട്ടയം: ഷിബുവിന്‍റെ തോളിൽ പിടിച്ച് റോഡിലൂടെ നടക്കുന്ന ഷിയാദിനെ കണ്ടാൽ ആരും അല്പനേരത്തേക്ക് നോക്കി നിന്നുപോകും. ഇരുമെയ്യും,ഒരു മനസ്സുമായാണ് അവരുടെ യാത്ര. ഒരു നിഴൽ പോലെ മുന്നിൽ നടക്കുന്ന വ്യക്തിയുടെ ഓരോ ചുവടും ചലനവും പിന്നാലെയുള്ളയാൾ പിന്തുടരുകയാണ്. അപകടത്തിൽ കാഴ്ച നഷ്ടപ്പെട്ട…

ബി.ടെക്കുണ്ട്,എം.ബി.എക്കാരിയാണ്;മികച്ച ക്ഷീരകർഷകയെന്ന പേരും നേടി റീന

കാഞ്ഞിരപ്പള്ളി: ബിടെക്കും,എം.ബി.എ.യും നേടി,എന്നാൽ നേട്ടം കൊയ്തത് ക്ഷീരമേഖലയിൽ. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്‍റെ മികച്ച വനിതാ ക്ഷീരകർഷകക്കുള്ള പുരസ്കാരം നേടിയ പുത്തൻപുരയ്ക്കൽ സ്വദേശി റിനി നിഷാദിന്റെ വിജയ കഥയാണിത്. ചെറുപ്പത്തിൽ വീട്ടിൽ പശുവിനെ വളർത്തിയുള്ള പരിചയവുമായാണ് അച്ഛന്റെ ആഗ്രഹം നിറവേറ്റുന്നതിനായി ഈ 35…

കപ്പ ഉൽപ്പന്ന ഫാക്ടറികൾ സ്ഥാപിച്ച് ചിറക്കടവ് പഞ്ചായത്ത്‌; കേരളത്തിൽ ആദ്യം

പൊൻകുന്നം: കർഷകരിൽ നിന്ന് കപ്പ വാങ്ങി മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ആശയവുമായി പഞ്ചായത്ത്‌.ചിറക്കടവ് പഞ്ചായത്ത് മുൻകൈ എടുത്ത് നടത്തുന്ന ഈ പദ്ധതി കേരളത്തിൽ തന്നെ ആദ്യമാണ്. വില ഇടിഞ്ഞാലും കർഷകർക്ക് ന്യായവില ഉറപ്പാക്കുകയെന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. കപ്പയിൽ നിന്ന് മിക്സ്ചർ,മുറുക്ക്,പക്കാവട…

കോടികളുടെ മോഷണശ്രമം സാഹസികമായി തടഞ്ഞു; ഇന്ത്യൻ പൗരന് യുഎഇ പൊലീസിന്റെ ആദരം

ദുബായിൽ കോടിക്കണക്കിന് രൂപയുടെ മോഷണശ്രമം തടഞ്ഞ പ്രവാസിക്ക് പോലീസിന്റെ അഭിനന്ദനം. ഇന്ത്യൻ പൗരനായ കേശുർ കാരയാണ് കഴിഞ്ഞ ദിവസം നൈഫിൽ വച്ച് മോഷ്ടാവിനെ കീഴ്പ്പെടുത്തി പൊലീസിൽ ഏൽപ്പിച്ചത്.കേശുറിന്റെ ജോലി സ്ഥലത്ത് നേരിട്ടത്തി സഹപ്രവർത്തകരുടെ മുന്നിൽ വച്ചായിരുന്നു പൊലീസ് ഉദ്യോഗസ്ഥരുടെ ആദരം. വിവിധ…