Tag: Positive

മുൻ ദേശീയ അത്‌ലറ്റ് ഇനി ജിം ട്രെയ്നർ; മാറ്റ് കുറയാതെ സ്വർണ്ണവല്ലിയുടെ ജീവിതം

മലപ്പുറം: മുൻ ദേശീയ അത്‌ലറ്റ് സ്വർണ്ണവല്ലി ഇനി മുതൽ ഫിറ്റ്‌നസ്സ് ട്രെയ്നറുടെ വേഷമണിയും.സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ശേഷമാണ് ജീവിതത്തിലെ മറ്റൊരു തലത്തിലേക്കുള്ള അവരുടെ പ്രവേശനം. അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം നടത്തുന്ന കോഴ്സ് പൂർത്തിയാക്കിയ ശേഷമാണ് സ്വർണ്ണവല്ലി ഫിറ്റ്നസ് ട്രെയിനറായി…

45 വർഷത്തിന് ശേഷം ശോശാമ്മയെത്തി; ഒഴുക്കിൽ നിന്ന് രക്ഷിച്ച അന്നമ്മയെ കാണാൻ

പാലക്കാട്: മണിമലയാറിന്‍റെ കുത്തൊഴുക്കിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ ബാല്യകാല സുഹൃത്ത് അന്നമ്മ മാത്യുവിനെ കാണാൻ ശോശാമ്മ മാത്യു മണ്ണാർക്കാടെത്തി.ജീവിത വഴിതാരയിൽ വേർപിരിഞ്ഞ് 45 വർഷത്തിനുശേഷമാണ് സുഹൃത്തുക്കൾ വീണ്ടുമൊരുമിച്ചത്. ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് കുറുപ്പുഴ അയിരൂതറ ശോശാമ്മ മണിമലയാർ പുഴയിൽ ഒഴുക്കിൽപ്പെടുന്നത്. ഒപ്പമുണ്ടായിരുന്ന അയൽവാസിയും…

പ്രതീക്ഷയോടെ കാത്തിരുന്നു! തട്ടിക്കൊണ്ടുപോയ മകളെ 51വർഷത്തിന് ശേഷം കണ്ടെത്തി ഒരമ്മ

അമ്പതു വർഷങ്ങൾക്കു മുൻപ് കുഞ്ഞിനെ നോക്കാനെത്തിയ സ്ത്രീ തട്ടിക്കൊണ്ടുപോയ കുട്ടി വീട്ടിൽ തിരിച്ചെത്തി.1971ലാണ് മെലിസ ഹൈസ്മിത്തിനെ ടെക്സാസിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. ആയയെ വേണമെന്നുള്ള അമ്മ ആൾട്ടാ അപ്പാന്റെകോ നൽകിയ പരസ്യം കണ്ടെത്തിയ സ്ത്രീയാണ് കുഞ്ഞിനെ തട്ടിയെടുത്തത്. കുട്ടിയെ കാണാതായതു മുതൽ പൊലീസിൽ…

ഓർമ്മ പുതുക്കി,കഥപറഞ്ഞു ചിരിച്ചു! മനസ്സ് നിറച്ച് 80 വർഷം നീണ്ട സുഹൃദ്ബന്ധം

നീണ്ട വർഷങ്ങൾക്ക് ശേഷം രണ്ട് കൂട്ടുകാരികൾ കണ്ടുമുട്ടി.ഇരുവരുടെയും മുടി നരച്ചു,പ്രായമേറി.എന്നാൽ കഥകളും തമാശകളും പങ്കുവെച്ച് അവർ ഉള്ളു തുറന്നു ചിരിച്ചു.80 വർഷത്തെ സൗഹൃദത്തിന്‍റെ കഥയാണിത്.പ്രതിബദ്ധതയും,പരിശ്രമവും തന്നെയാണ് ഇത്തരത്തിലൊരു ദീർഘകാല സൗഹൃദത്തെ നിലനിർത്തിയത്. തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ മുകിൽ മേനോൻ എന്ന വ്യക്തിയാണ്…

ആറ് പേർക്ക് പുതുജീവനേകി വിദ്യാർത്ഥി യാത്രയായി; ഹൃദയം നിറച്ച് അമൽകൃഷ്ണയുടെ അവയവദാനം

ചേർപ്പ് : ആറ് പേർക്ക് പുതുജീവൻ നൽകി അമൽകൃഷ്ണ യാത്രയായി.മസ്തിഷ്കമരണത്തെതുടർന്നാണ് വല്ലച്ചിറ ഇളംകുന്ന് ചിറയിൽമേൽ വിനോദിന്റെ മകൻ അമൽകൃഷ്ണയുടെ അവയവങ്ങൾ ദാനം ചെയ്യപ്പെട്ടത്. ഉണ്ണികുട്ടൻ എന്ന് നാട്ടുകാരും, സുഹൃത്തുക്കളും സ്നേഹത്തോടെ വിളിച്ചിരുന്ന അമൽകൃഷ്ണ ചേർപ്പ് ഗവ.സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു. തലച്ചോറിൽ…

25 കി.മീ തുടർച്ചയായി നീന്തി; ദുബായ് ഫിറ്റ്‌നസ്സ് ചലഞ്ചിൽ താരമായി ആലുവ സ്വദേശി

ദുബായ് ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമായി 25 കിലോമീറ്റർ നിർത്താതെ നീന്തി വെല്ലുവിളി ഏറ്റെടുത്ത് താരമായിരിക്കുകയാണ് ആലുവ സ്വദേശി അബ്ദുൾ സമീഖ്.14 മണിക്കൂർ സമയമെടുത്താണ് സമീഖ് ദുബായിലെ മംസാർ ബീച്ചിൽ ഈ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷമാണ് സമീഖിന്‍റെ സുഹൃത്തായ പ്രദീപ് നായർ…

ചീഞ്ഞ പച്ചക്കറികളിൽ നിന്നും വൈദ്യുതി; മാതൃകയായി ബോവൻപള്ളി മാർക്കറ്റ്

നമ്മുടെ രാജ്യത്തെ പച്ചക്കറി മാർക്കറ്റുകളിൽ പച്ചക്കറികൾ ചീത്തയായിതുടങ്ങിയാൽ വളരെ കേടുപാടുകൾ സംഭവിക്കുന്നതിനുമുമ്പ് ഏതെങ്കിലും വളർത്തുമൃഗത്തിന് നൽകുകയോ, നശിപ്പിക്കുകയോ ആണ് പതിവ്. എന്നാൽ ഹൈദരാബാദിലെ ഒരു മാർക്കറ്റിൽ ചീഞ്ഞളിഞ്ഞ പച്ചക്കറികൾക്ക് വലിയ മൂല്യമുണ്ട്.ഒരു വിപണിയെ മൊത്തത്തിൽ പ്രകാശിപ്പിക്കാനാവശ്യമായ വൈദ്യുതി ഉണ്ടാവുന്നത് ഈ ചീഞ്ഞ…

സ്വിമ്മിംഗ് പൂളിനരികിൽ പെരുമ്പാമ്പ് ആക്രമണം; കുട്ടിയെ രക്ഷിച്ച് അച്ഛനും മുത്തച്ഛനും

ഓസ്ട്രേലിയയിൽ അഞ്ച് വയസുകാരനെ പെരുമ്പാമ്പ് ആക്രമിച്ചു. വീടിനോട് ചേർന്ന നീന്തൽക്കുളത്തിന്റെ തീരത്താണ് ആക്രമണം നടന്നത്. അഞ്ചുവയസുകാരനെ കടിച്ചെടുത്ത് നീങ്ങിയ പെരുമ്പാമ്പ് നീന്തൽക്കുളത്തിലേക്ക് വീണിട്ടും കുട്ടിയെ വിട്ടിരുന്നില്ല.അച്ഛനും,മുത്തച്ഛനും ചേർന്നാണ് കൃത്യസമയത്ത് കുട്ടിയെ രക്ഷപെടുത്തിയത്. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ ബൈറോൺ ബേ പ്രദേശത്തെ…

കത്തിയുമായെത്തിയ അക്രമിയെ ചെറുത്തു; പെൺകുട്ടിക്ക് നാല് വർഷത്തിന് ശേഷം അംഗീകാരം

വെസ്റ്റ് യോക്ക്ഷെയറിൽ, കത്തിയുമായെത്തിയ അക്രമിയെ പ്രതിരോധിച്ചതിനും തന്‍റെ ഫോൺ ഉപയോഗിച്ച് അയാളുടെ ചിത്രമെടുത്തതിലും ധീരതക്കുള്ള അവാർഡ് നേടിയിരിക്കുകയാണ് ഒരു പെൺകുട്ടി.നാല് വർഷം മുൻപ് നാതൻ റാസൺ എന്നയാൾ ആക്രമിക്കുമ്പോൾ അലക്സാണ്ട്ര മുറസേനയെന്ന പെൺകുട്ടിക്ക് 15 വയസ്സ് മാത്രമായിരുന്നു പ്രായം. അലക്സാണ്ട്ര പകർത്തിയ…

ലോകകപ്പ് ജോറാക്കണം; ഖത്തറിൽ വോളന്റിയർ ജോലി ഏറ്റെടുത്ത് മലയാളികൾ

ദോഹ :: ലോകം ഉറ്റുനോക്കുന്ന ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ കർമ്മനിരതരായിരിക്കുന്ന ഒരു കൂട്ടം മലയാളികളുണ്ട്.ധാരാളം സ്ത്രീകളും ഇതിൽ ഉൾപ്പെടുന്നു.കൂലിയോ മറ്റ് ലാഭമോ പ്രതീക്ഷിക്കാതെ തങ്ങളുടെ വളർത്തമ്മയായ രാജ്യത്തെ സേവിക്കുക എന്ന നല്ല ഉദ്ദേശ്യത്തോടെ ജോലി ചെയ്യുകയാണവർ. കഴിഞ്ഞ 22 വർഷമായി ഖത്തറിൽ…