Tag: Positive

താലി കെട്ടാൻ വരനെത്തിയത് സൈക്കിളിൽ; കോയമ്പത്തൂർ ടു ഗുരുവായൂർ മാര്യേജ് റൈഡ്

ഗുരുവായൂര്‍: കോയമ്പത്തൂരിൽ നിന്നുള്ള വരൻ താലി കെട്ടാനായി ഗുരുവായൂരിലെത്തിയത് 150 കിലോമീറ്റർ സൈക്കിൾ ചവിട്ടി. സുഹൃത്തുക്കളായി അനുഗമിച്ച അഞ്ചുപേരും സൈക്കിളിൽ തന്നെയാണെത്തിയത്. വിവാഹശേഷം മടങ്ങിയതും സൈക്കിളിൽ തന്നെ. കോയമ്പത്തൂർ തൊണ്ടാമുത്തൂരിലെ സെന്തിൽ രാമന്‍റെയും ജ്യോതിമണിയുടെയും മകൻ ശിവസൂര്യനാണ് (28) സൈക്കിൾ വിവാഹ…

70 ഏക്കർ ഭൂമി വനമാക്കി മാറ്റി ഇസ്രായേൽ ദമ്പതികൾ; ഇന്ത്യയോടുള്ള സ്നേഹാദരം

അവിറാം റോസിനും ഭാര്യ യോറിത് റോസിനും 1998ലാണ് ആദ്യമായി ഇന്ത്യയിലെത്തിയത്. വന്നിറങ്ങിയ നിമിഷം മുതൽ ഇന്ത്യയോട് തോന്നിയ ആത്മബന്ധം വളരെ വലുതായിരുന്നു.തമിഴ്നാട്ടിൽ താമസമാരംഭിച്ച ദമ്പതികൾക്ക് സ്വന്തം നാടുപോലെയായിരുന്നു ഇവിടം. ഇന്ത്യയിലെ ജനങ്ങളും, ഭൂപ്രകൃതിയുമെല്ലാം അവർക്ക് വിലപ്പെട്ടതായി മാറി. ഇസ്രായേലാണ് റോസിന്റെ ജന്മദേശം.…

മുടി നീട്ടിവളർത്തിയവനെന്ന് പരിഹസിച്ചു; പിന്നീട് നന്മ തിരിച്ചറിഞ്ഞ് നിറഞ്ഞ കയ്യടി

നെടുങ്കണ്ടം: മുടിനീട്ടി വളർത്തുന്നത് ചെത്തി നടക്കാനാണെന്നാണ് ഒട്ടുമിക്ക ആളുകളുടെയും ധാരണ. എന്നാൽ ഈ കാഴ്ചപ്പാടിനെ മാറ്റിമറിച്ചിരിക്കുകയാണ് നെടുങ്കണ്ടം യു.പി.സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ജഗൻ പി ഹരികുമാർ. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കാൻസർ രോഗികളെക്കുറിച്ചുള്ള ഒരു വാർത്ത ജഗൻ കാണുന്നത്. കാൻസർ…

75 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടി സുഹൃത്തുക്കൾ;ആഘോഷമാക്കി സോഷ്യൽ മീഡിയ

മനുഷ്യ ജീവിതത്തിൽ സൗഹൃദത്തിനുള്ള പങ്ക് വളരെ വലുതാണ്. നല്ല സുഹൃത്തുക്കൾ ജീവിതകാലം മുഴുവൻ നമ്മോടൊപ്പമുണ്ടാകും.എന്നിരുന്നാലും, ചിലയാളുകൾക്ക് ആ സുഹൃദ്ബന്ധങ്ങൾ എന്നെന്നേക്കുമായി നഷ്ടപെടുകയും ചെയ്തിട്ടുണ്ട്. ഇന്നത്തെ പോലെ സമൂഹമാധ്യമങ്ങളുടെ സ്വാധീനമില്ലാതിരുന്ന കാലത്ത് വേർപിരിഞ്ഞ സുഹൃത്തുക്കളുടെ എണ്ണവും കൂടുതലായിരിക്കും. എന്നാൽ അതേ സമൂഹമാധ്യമങ്ങളാണ് രണ്ട് സുഹൃത്തുക്കളുടെ…

കെല്ലി ഇനി ഒറ്റക്കല്ല; ഐവിഎഫ് ചികിത്സയിലൂടെ അമ്മയായി 52കാരി

അമ്മയാവുക എന്നത് ഒരു വെല്ലുവിളിയാണ്. സിംഗിൾ പേരന്റ് കൂടിയാവുമ്പോൾ ഉത്തരവാദിത്തങ്ങളും കൂടും. ഈ രണ്ട് വെല്ലുവിളികളും ഒരു സ്ത്രീ ഏറ്റെടുക്കുന്നത് തന്റെ വാർദ്ധക്യത്തോട് അടുക്കുന്ന സമയത്താണെങ്കിലോ?. ആശ്ചര്യപ്പെടുത്തുന്ന ചോദ്യമാണെങ്കിലും യുകെ സ്വദേശിനിയായ കെല്ലി ക്ലർക്ക് അവരുടെ 52ആം വയസ്സിലാണ് ഈ രണ്ട്…

നെല്ലിലെ കീടങ്ങളെ ചെറുക്കാൻ ഇനിമുതൽ സൗരോർജ വിളക്കുകൾ; കർഷകർക്കനുഗ്രഹം

കണ്ണൂര്‍: നെല്ലിലെ കീടനിയന്ത്രണത്തിന് ഇനി മുതൽ സൗരോർജ വിളക്ക് കെണികളും പ്രചാരത്തിൽ വരും. മുഞ്ഞ,തണ്ടുതുരപ്പൻ, ഓലചുരുട്ടിപുഴു, കുഴൽപുഴു തുടങ്ങി നെൽച്ചെടികളെ ബാധിക്കുന്ന ഒട്ടുമിക്ക കീടങ്ങൾക്കെതിരെയും വിളക്കുകെണി ഉപകാരപ്രദമാണെന്ന് പരീക്ഷണങ്ങൾക്ക് ശേഷം കണ്ടെത്തി. ‘നിക്ര’ പദ്ധതിയുടെ ഭാഗമായി കട്ടക്കിലെ നെല്ലുഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത…

ശ്വാസകോശ വാൽവില്ലാതിരുന്ന ശിശുവിന് ശസ്ത്രക്രിയയിലൂടെ പുതുജീവൻ നൽകി ഡോക്ടർമാർ

പൂനെ: നവജാത ശിശുവിന് പുതുജീവൻ നൽകി പൂനെ ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ-തൊറാസിക് സയൻസസിലെ ഡോക്ടർമാർ. ജനനസമയത്ത് ശ്വാസകോശ വാൽവ് ഇല്ലാതിരുന്ന കുഞ്ഞിന് അത്യാധുനിക ശസ്ത്രക്രിയയിലൂടെ പരിഹാരം കാണുകയായിരുന്നു. പേറ്റന്‍റ് ഡക്റ്റസ് ആർട്ടീരിയോസസ് (പിഡിഎ) സ്റ്റെന്‍റിംഗ് എന്ന ശസ്ത്രക്രിയയ്ക്ക് കുഞ്ഞ് വിധേയയായി.…

യഥാർത്ഥ ‘പച്ച മനുഷ്യൻ’; പ്രകൃതിക്കായി ജീവിതം സമർപ്പിച്ച് ജനാർദൻ

രണ്ട് പതിറ്റാണ്ടിലേറെയായി പരിസ്ഥിതി സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ഒരു മനുഷ്യനുണ്ട് തെലങ്കാനയിൽ. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലെ റവുത്‌ല ജനാർദൻ ആണ് തന്‍റെ ജീവിതവും ആരോഗ്യവും പ്രകൃതി സംരക്ഷണത്തിനായി സമർപ്പിച്ചത്. ഭൂമിയെ സ്വന്തം അമ്മയായാണ് ഇദ്ദേഹം കണക്കാക്കുന്നത്. പ്രകൃതിയോടുള്ള ഈ അടങ്ങാത്ത സ്നേഹം…

മകളുമായി ഉബര്‍ ടാക്‌സിയോടിക്കുന്ന വനിത; പ്രചോദനം നന്ദിനിയുടെ കഥ

പ്രതിസന്ധികളെ അതിജീവിച്ച് സ്വന്തം വരുമാനത്തിൽ കുടുംബത്തെ നയിക്കുന്ന സ്ത്രീകൾക്ക് പ്രചോദനമാണ് ബെംഗളൂരു സ്വദേശിയായ നന്ദിനിയുടെ കഥ. ഉബര്‍ ടാക്സി ഡ്രൈവറായ നന്ദിനി മകളോടൊപ്പമാണ് ജോലി ചെയ്യുന്നത്. ക്ലൗഡ്സെക് സിഇഒ രാഹുൽ ശശിയാണ് നന്ദിനിയുടെ കഥ ലിങ്ക്ഡ്ഇന്നിലൂടെ ലോകവുമായി പങ്കുവെച്ചത്. നന്ദിനിയുടെ ഉബറില്‍…

വീട് വിട്ടിറങ്ങിയ ഏഴാം ക്ലാസുകാരന് സമ്മാനം; സൈക്കിൾ വാങ്ങി നൽകി പൊലീസ്

പോത്തുകല്ല്: അൽ-അമീൻ ഇനി സൈക്കിളിൽ സ്കൂളിൽ പോകാം. സൈക്കിൾ ഇല്ലാത്തതിന്‍റെ വിഷമം പരിഹരിച്ചത് പൊലീസും. ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അൽ അമീനെ (12) വെളുമ്പിയംപാടത്തെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. മദ്രസയിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് കുട്ടി വീടുവിട്ടിറങ്ങിയത്. എന്നാൽ, കുട്ടിയെ കാണാതായതോടെ നാട്ടുകാരും…