Tag: National

സമൂഹമാധ്യമങ്ങൾക്കെതിരെ അപ്പീലുകൾ; പ്രത്യേക കമ്മിറ്റി രൂപീകരിക്കാന്‍ കേന്ദ്രം

ന്യൂദല്‍ഹി: ന്യൂ ഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഗ്രീവന്‍സ് ഓഫീസര്‍മാരുടെ തീരുമാനങ്ങള്‍ക്കെതിരെ വ്യക്തികള്‍ നല്‍കുന്ന അപ്പീലുകള്‍ പരിശോധിക്കാന്‍ പ്രത്യേക അപ്പീല്‍ കമ്മിറ്റി രൂപീകരിക്കാന്‍ ഒരുങ്ങി സർക്കാർ. അപ്പീൽ ലഭിച്ച് 30 ദിവസത്തിനകം സമിതി പരാതി തീർപ്പാക്കണം. സമിതിയുടെ തീരുമാനം ഇടനിലക്കാർക്കോ ബന്ധപ്പെട്ട…

അതിമനോഹരിയായ ഇളം നീല നദി; മറ്റെവിടെയുമല്ല, ഇന്ത്യയിൽ

ഉത്തരാഖണ്ഡിലെ ഒരു നദിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ദേവപ്രയാഗില്‍ ഭാഗീരഥി നദിയുമായി അളകനന്ദ നദിയുടെ സംഗമത്തിന് തൊട്ടുമുമ്പുള്ള മനോഹര ചിത്രമാണ് ശ്രദ്ധ നേടുന്നത്. മലയിടുക്കുകളിലൂടെ ഇളം നീല നിറത്തിലുള്ള ജലപ്രവാഹത്തിന്റെ ചിത്രം ഡ്രോൺ ഉപയോഗിച്ചാണ് പകർത്തിയത്. ‘പിക്ക് ഓഫ് ദി…

അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി: ന്യൂ ഡൽഹി: ജമ്മു കശ്മീരിൽ സാധാരണക്കാരെ ഭീകരർ കൊന്നൊടുക്കിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ക്രിക്കറ്റിനോടുള്ള താൽപര്യം കണക്കിലെടുത്ത് അമിത് ഷായ്ക്ക് സ്പോർട്സ് വകുപ്പ് നൽകുന്നത് ഉചിതമായിരിക്കുമെന്ന്…

പള്ളികളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് കണ്ടാൽ അറിയിക്കൂ: രാജ് താക്കറെ

മുംബൈ: പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന തലവൻ രാജ് താക്കറെ ജനങ്ങളോട് ആവശ്യപ്പെട്ടു. ഒരു കത്തിലൂടെയാണ് താക്കറെ ആഹ്വാനം നൽകിയത്. മറാത്തി, ഹിന്ദി, ഇംഗ്ലീഷ് എന്നീ മൂന്ന് ഭാഷകളിലാണ് താക്കറെ കത്ത് കൈമാറിയത്.

ജമ്മുകശ്മീരിൽ വെടിവയ്പ്പ്; 2 അതിഥി തൊഴിലാളികൾക്ക് വെടിയേറ്റു

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. രണ്ട് കുടിയേറ്റ തൊഴിലാളികൾക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ബഡ്ഗാം ജില്ലയിലെ ചാന്ദ്പൂരിയിലാണ് സംഭവം. ഒരാൾക്ക് പരിക്കേൽക്കുകയും മറ്റൊരാൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടയുടൻ മരിക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. ബീഹാർ സ്വദേശിയായ ദിൽകുഷ് ആണ് വെടിയേറ്റ് മരിച്ചത്.…

ഗ്യാൻവാപി വിഷയം; പള്ളികളിൽ ശിവലിംഗം തിരയുന്നത് എന്തിനെന്ന് ആർഎസ്എസ്

ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ പ്രക്ഷോഭത്തിനില്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കരുതെന്നും എല്ലാവരും കോടതി നിർദ്ദേശങ്ങൾ അനുസരിക്കണമെന്നും എന്തിനാണ് എല്ലാ പള്ളികളിലും ശിവലിംഗം തിരയുന്നതെന്നും അദ്ദേഹം ചോദിച്ചു. ചരിത്രം മാറ്റാൻ ആർക്കും കഴിയില്ല. അത് ഇന്നത്തെ ഹിന്ദുക്കളോ മുസ്ലീങ്ങളോ…

സോണിയാ ഗാന്ധിയ്ക്ക് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നു പ്രധാനമന്ത്രി

ന്യൂഡൽഹി: കോൺഗ്രസ്‌ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് സോണിയാ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇവർക്ക് നേരിയ ലക്ഷണങ്ങൾ മാത്രമേ ഉള്ളൂ. സോണിയാ…

സിൽവർലൈൻ കല്ലിടാൻ കേന്ദ്രാനുമതി ആവശ്യമില്ലെന്ന് കെ-റെയിൽ

സിൽവർലൈൻ പദ്ധതിയിൽ ഭൂമി ഏറ്റെടുക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതി ആവശ്യമില്ലെന്ന് കെ-റെയിൽ. ഭൂമി ഏറ്റെടുക്കൽ നടപടിക്രമങ്ങൾ സംസ്ഥാന സർക്കാരിന്റെ പരിധിയിലാണ് വരുന്നത്. ഇത് ഡിപിആർ റെയിൽവേ ബോർഡാണ് പരിശോധിക്കുന്നത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ബോർഡ് ആവശ്യപ്പെട്ട റെയിൽവേ ഭൂമിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ സമർപ്പിക്കുമെന്ന്…

യുജിസിയുടെ ട്വിന്നിങ് പ്രോഗ്രാം; 48 വിദേശ സർവകലാശാലകൾ താൽപര്യമറിയിച്ചു

ന്യൂഡൽഹി: വിദേശ രാജ്യങ്ങളുമായി സഹകരിച്ച് ഇന്ത്യൻ സർവകലാശാലകൾ നടത്തുന്ന ‘ട്വിന്നിംഗ്’ ബിരുദ പഠന പരിപാടികളുടെ ഭാഗമാകാൻ 48 വിദേശ സർവകലാശാലകൾ താൽപ്പര്യം പ്രകടിപ്പിച്ചതായി യുജിസി അറിയിച്ചു. ഗ്ലാസ്കോ(സ്കോട്ട്ലൻഡ്), ഡീകിൻ, ക്വീൻസ്ലാൻഡ് (ഓസ്ട്രേലിയ), ടോക്കിയോ (ജപ്പാൻ), കേംബ്രിഡ്ജ്, എസ്ഒഎഎസ്. യു.കെ, ബംഗോർ (വെയിൽസ്),…

സിൽവർ ലൈൻ; ‘കുറ്റികള്‍ സ്ഥാപിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന്’ കേന്ദ്രം

ഡൽഹി: ഹൈക്കോടതിയിൽ കേരള സിൽവർ ലൈൻ പദ്ധതിയിൽ പുതിയ വെളിപ്പെടുത്തലുമായി കേന്ദ്രസർക്കാർ. പദ്ധതിയുടെ സാമൂഹ്യാഘാത പഠനത്തിനു കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവർത്തനങ്ങൾക്ക് മാത്രമാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഡിപിആർ തയ്യാറാക്കി നൽകുന്നത് ഉൾപ്പെടെയുള്ള…