Tag: National

യുപിയിൽ വീണ്ടും നിക്ഷേപവുമായി ലുലു; മൂന്നു പദ്ധതികൾ പ്രഖ്യാപിച്ചു

ലക്നൗ: അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ് ഉത്തർപ്രദേശിൽ 2,500 കോടി രൂപയുടെ മൂന്ന് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. വാരണാസിയിലും പ്രയാഗരാജിലും ഓരോ ലുലു മാളും ഗ്രേറ്റർ നോയിഡയിൽ ലുലു ഫുഡ് പ്രോസസിംഗ് ഹബ്ബും നിർമ്മിക്കാനാണ് പദ്ധതി. ലക്നൗവിൽ നടക്കുന്ന മൂന്നാമത്…

ഏഷ്യയിലെ അതിസമ്പന്ന പട്ടം തിരിച്ചുപിടിച്ച് മുകേഷ് അംബാനി

ഇടവേളയ്ക്ക് ശേഷം മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തി എന്ന വിശേഷണം തിരിച്ചുപിടിച്ചു. ബ്ലൂംബെർഗ് ശതകോടീശ്വര സൂചികയുടെ ഏറ്റവും പുതിയ റാങ്കിംഗ് അനുസരിച്ച്, 99.7 ബില്യൺ ഡോളർ ആസ്തിയുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ തലവൻ പട്ടികയിൽ ഒന്നാമതാണ്. ഇതോടെ ഗൗതം അദാനി…

ഷാഹി ഈദ്​ഗാഹ് കേസ്; കേന്ദ്രത്തിനും ആർക്കിയോളജിക്കും നോട്ടീസ് നൽകി ഹർജിക്കാർ

മഥുര: ഷാഹി ഈദ്ഗാഹ്-ശ്രീകൃഷ്ണ ജന്മഭൂമി തർക്കത്തിൽ കേന്ദ്രത്തിനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കും ഹർജിക്കാർ നോട്ടീസ് അയച്ചു. ആഗ്രയിലെ ഒരു പള്ളിയുടെ ഗോവണിപ്പടിയിൽ അടക്കം ചെയ്തുവെന്ന് അവകാശപ്പെടുന്ന ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജിക്കാർ നോട്ടീസ് നൽകിയിരിക്കുന്നത്.

തുർക്കിക്ക് വേണ്ടെങ്കിൽ ഈജിപ്തിലേക്ക്; വട്ടം കറങ്ങി ഇന്ത്യൻ ഗോതമ്പ്

ദില്ലി: തുർക്കി നിരസിച്ച ഇന്ത്യയുടെ ഗോതമ്പ് ചരക്ക് ഈജിപ്തിലേക്ക് പോയി. ഗോതമ്പിന്റെ പ്രധാന ഉത്പാദകരും വിതരണക്കാരുമായ യുക്രെയ്നും റഷ്യയും തമ്മിലുള്ള യുദ്ധം ആരംഭിച്ചതോടെ, ആഗോള വിപണിയിൽ ഗോതമ്പിന്റെ ലഭ്യതയില്ലാതായി. ഈജിപ്ത് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഗോതമ്പിനു ക്ഷാമമുണ്ട്. അതിനാൽ, തുർക്കി നിഷേധിച്ച ഇന്ത്യയുടെ…

ക‌ശ്മീർ ഭീകരാക്രമണം; ഡൽഹിയിൽ ഉന്നതതലയോഗം ചേരും

ന്യൂഡൽഹി: ജമ്മുകശ്മീരിൽ തുടർച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹിയിൽ ഉന്നതതല യോഗം ചേരും. കശ്മീരിൽ കൂടുതൽ സൈനികരെ വിന്യസിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. കശ്മീരിലെ പ്രദേശവാസികളല്ലാത്തവരെ ലക്ഷ്യമിട്ട് തുടർച്ചയായ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ്…

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയറുന്നു ; മരണ സംഖ്യയും വർധിക്കുന്നു

84 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ കൊവിഡ് കേസുകളിൽ വൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4041 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,31,68,585 ആയി ഉയർന്നു. ഇന്നലെ 10 പേർ കൊവിഡ് ബാധിച്ച്…

സോണിയ ഗാന്ധിക്ക് പിന്നാലെ കൊവിഡ് സ്ഥിരീകരിച്ച് പ്രിയങ്ക ഗാന്ധി

കോൺഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിക്ക് പിന്നാലെ പ്രിയങ്ക ഗാന്ധിക്കും കോവിഡ്-19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ പ്രിയങ്ക തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരിയ ലക്ഷണങ്ങളോടെ കോവിഡ്-19 പോസിറ്റീവ് ആണെന്നും വീട്ടിൽ സ്വയം ഐസൊലേഷനിൽ കഴിയുകയാണെന്നും പ്രിയങ്ക പറഞ്ഞു. “ചെറിയ ലക്ഷണങ്ങളോടെ കോവിഡ് പോസിറ്റീവ് ആണ്.…

സമരം ശക്തമാക്കി കശ്മീരി പണ്ഡിറ്റുകൾ

കശ്മീർ : കശ്മീർ താഴ്‌വരയിൽ ജോലി ചെയ്യുന്ന കശ്മീരി പണ്ഡിറ്റുകളുടെ പ്രതിഷേധം ശക്തമാകുന്നു. തീവ്രവാദികളുടെ നിരന്തരമായ ആക്രമണങ്ങൾ കാരണം പണ്ഡിറ്റുകൾ ഈ പ്രദേശം വിട്ടുപോകാൻ നിർബന്ധിതരായി. എന്നാൽ, ഈ നീക്കം പരാജയപ്പെടുത്താൻ ഭരണകൂടം ശ്രമിച്ചതോടെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. താഴ്‌വരയിലെ അവരുടെ ട്രാൻസിറ്റ്…

ഇന്ത്യൻ ഉപരാഷ്ട്രപതി ഖത്തറിലേക്ക്

ദോഹ: ദ്വിദിന ഖത്തർ സന്ദർശനത്തിനായി ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നാളെ ദോഹയിലെത്തും. നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനിടെ ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് അൽ താനിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഖത്തറിലെ പ്രമുഖ ഇന്ത്യൻ ബിസിനസുകാരുമായി കൂടിക്കാഴ്ച…

ഉമയുടെ വിജയത്തിൽ പ്രതികരിച്ച് ജയ്റാം രമേശ്

ന്യൂഡൽഹി: തൃക്കാക്കരയിൽ കോൺഗ്രസിന്റെ ഉജ്ജ്വല വിജയത്തിൽ സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിച്ച് മുതിർന്ന കോൺഗ്രസ്‌ നേതാവ് ജയറാം രമേശ്. മുണ്ടു മോദിയുടെയും അദ്ദേഹത്തിന്റെ വളർത്തു പദ്ധതിയായ കെ-റെയിലിന്റെയും ധാർഷ്ട്യത്തിനെതിരെ തൃക്കാക്കരയിലെ ജനങ്ങൾ ശബ്ദമുയർത്തി. ഇതാണ് കേരളത്തിലെ ലക്ഷക്കണക്കിനു ആളുകളുടെ വികാരം.…