Tag: National

ഇന്ത്യയുമായി ഇടഞ്ഞ് ഖത്തറും കുവൈത്തും

ദില്ലി: ബിജെപി വക്താക്കളായ നൂപുർ ശർമ, നവീൻ കുമാർ ജിൻഡാൽ എന്നിവരുടെ വിവാദ പരാമർശത്തിൽ ഖത്തറും കുവൈറ്റും ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി. വിവാദ പരാമർശങ്ങളുടെ പേരിൽ ശർമയെ ബിജെപി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ജിൻഡാലിനെ പുറത്താക്കുകയും ചെയ്തതിന് പിന്നാലെയാണ് പുതിയ…

നൂപുർ ശർമയേയും നവീൻ ജിൻഡാലിനേയും സസ്പെൻഡ് ചെയ്ത് ബിജെപി

ന്യൂദല്‍ഹി: എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്ന പ്രസ്താവനയ്ക്ക് പിന്നാലെ വിവാദ പരാമർശം നടത്തിയ ബിജെപി വക്താക്കളെ സസ്പെൻഡ് ചെയ്തു. ബിജെപി വക്താക്കളായ നൂപുർ ശർമ, നവീൻ ജിൻഡാൽ എന്നിവരെ സസ്പെൻഡ് ചെയ്തു. പാർട്ടി നിലപാടിന് വിരുദ്ധമായി പരാമർശം നടത്തിയെന്നാരോപിച്ചാണ് ഇരുവരെയും പാർട്ടി ചുമതലകളിൽ…

രാജ്യത്ത് 4270 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 4270 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 15 പേർ മരണമടഞ്ഞു. കോവിഡ് മാനദണ്ഡങ്ങളിലെ ഇളവാണ് പ്രതിദിന കേസുകൾ വർദ്ധിക്കാൻ കാരണമെന്ന് കോവിഡ് ടാസ്ക് ഫോഴ്സ് അംഗം എൻ കെ അറോറ പറഞ്ഞു. വരും ദിവസങ്ങളിൽ കേരളത്തിൽ രോഗികളുടെ…

പ്ലാസ്റ്റിക് നിർമ്മാർജ്ജനം; കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിർദ്ദേശം നൽകി

ദില്ലി: ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഘട്ടം ഘട്ടമായി നിർത്തലാക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രം നിർദേശം നൽകി. കൂടാതെ “വൃത്തിയും ഹരിതവും” എന്ന സമഗ്രമായ ഉത്തരവിന് കീഴിൽ പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിന് സംഭാവന നൽകാനും കേന്ദ്രം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം…

കറന്‍സികളില്‍ ഇനി കലാമിന്റേയും ടാഗോറിന്റേയും ചിത്രങ്ങള്‍

ന്യൂദല്‍ഹി: മഹാത്മാഗാന്ധിയുടെ ചിത്രത്തിനു പുറമേ രബീന്ദ്രനാഥ ടാഗോർ, മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാം എന്നിവരുടെ ഛായാചിത്രങ്ങളും നോട്ടുകളിൽ ഉൾപ്പെടുത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം ആർബിഐ ഇതിനായി പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. രബീന്ദ്രനാഥ ടാഗോർ, എപിജെ അബ്ദുൾ കലാം എന്നിവരുടെ വാട്ടർമാർക്ക് ചിത്രങ്ങൾ…

രാജ്യത്ത് കോവിഡ് ; 24 മണിക്കൂറിനിടെ 4270 കേസുകൾ റിപ്പോർട്ട് ചെയ്തു

ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,270 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ കേസുകളിൽ 7.8 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 4,31,76,817 ആയി. കേരളം…

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിക്കുന്നു

അബുദാബി: മധ്യവേനലവധി അവധിക്കായി യുഎഇയിലെ സ്കൂളുകൾ, ഈ മാസം അവസാനം അടക്കാനിരിക്കെ,ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ, ചില എയർലൈനുകൾ ഓഫറിൽ കൊടുത്തിരുന്ന ടിക്കറ്റ് ഇപ്പോൾ 1,500 ദിർഹത്തിലേക്ക് വർദ്ധിച്ചു. ബുക്ക് ചെയ്യാൻ വൈകുന്തോറും നിരക്ക്…

വാരണാസി സ്‌ഫോടനം; മുഖ്യ സൂത്രധാരന്‍ കുറ്റക്കാരനെന്ന് വിധിച്ച് കോടതി

ഗാസിയാബാദ്: ഒന്നിലധികം സ്ഫോടനങ്ങൾ വാരാണസിയിൽ നടത്തിയ വലിയുല്ലാ ഖാനെ വാരണാസി കോടതി കുറ്റക്കാരനെന്നു വിധിച്ചു.16 വർഷത്തിന് ശേഷമാണ് കോടതി വിധി വരുന്നത്. ഗാസിയാബാദ് കോടതിയാണ് ഇയാളെ ശിക്ഷിച്ചത്. ശിക്ഷ വിധി ജൂൺ ആറിന് പ്രഖ്യാപിക്കും. 2006 മാർച്ച് ഏഴിന് സങ്കട് മോച്ചൻ…

ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയിൽ ദേശീയ സ്മാരകം; തീരുമാനം അറിയിച്ച് കേന്ദ്രം

തിരുവനന്തപുരം: ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയിൽ ദേശീയ സ്മാരകം സ്ഥാപിക്കാൻ കേന്ദ്രസർക്കാർ താൽപ്പര്യം പ്രകടിപ്പിച്ചു. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ സ്മാരക അതോറിറ്റിയാണ് ഈ നിർദ്ദേശം സംസ്ഥാനത്തിന് മുന്നിൽ വച്ചത്. ചെയർമാൻ തരുൺ വിജയ് ഇത് സംബന്ധിച്ച താൽപ്പര്യം ഗവർണർ ആരിഫ്…

പരിസ്ഥിതി ലോല മേഖല; തുടര്‍നടപടികള്‍ക്കായി ഇന്ന് മന്ത്രിതല യോഗം ചേരും

ന്യൂഡൽഹി : സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖല നിർബന്ധമാക്കിയ, സുപ്രീം കോടതി ഉത്തരവിനു മേലുള്ള തുടർനടപടികൾ ചർച്ച ചെയ്യാൻ ഇന്ന് മന്ത്രിതല യോഗം ചേരും. വനം മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ…