Tag: National

ജനങ്ങള്‍ക്ക് തലകുനിക്കേണ്ടി വന്നിട്ടില്ല; മോദിയുടെ പഴയ പ്രസ്താവന ചർച്ചയാകുന്നു

ന്യൂദല്‍ഹി: രാജ്യത്തെ ജനങ്ങൾക്ക് നാണക്കേട് കൊണ്ട് തലകുനിക്കേണ്ടി വന്നില്ല എന്ന മോദിയുടെ പ്രസ്താവന സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. പ്രവാചകനെതിരായ വിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ ലോകം ഇന്ത്യക്കെതിരെ രൂക്ഷവിമർശനം ഉയർത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ മുൻ പ്രസ്താവനകളെ ഉദ്ധരിച്ച് സോഷ്യൽ മീഡിയ ഔട്ട്ലെറ്റുകൾ രംഗത്തെത്തിയത്.

“ബിജെപി ഭരണത്തിന് കീഴിൽ രാജ്യം നീങ്ങുന്നത് ആഭ്യന്തര യുദ്ധത്തിലേക്ക്”

ന്യൂദല്‍ഹി: ബിജെപി ഭരണത്തിന് കീഴിൽ രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്. സമ്പൂർണ ക്രാന്തി ദിവസ് പരിപാടികൾ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മുഹമ്മദ് നബിക്കെതിരായ പരാമർശം; ഇന്ത്യക്കെതിരെ പ്രതിഷേധിച്ച് പാക്കിസ്ഥാൻ

ഇസ്‌ലാമാബാദ്: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി നേതാക്കൾ നടത്തിയ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പാകിസ്താൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴിൽ ഇന്ത്യയിൽ മുസ്ലീങ്ങളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്നും ഇന്ത്യയിൽ മതസ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ശക്തമായി പ്രതിഷേധിക്കാനും ഇന്ത്യയ്ക്ക്…

നൂപൂർ ശർമയുടെ നബി പരാമർശത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ

ബി.ജെ.പി നേതാവ് നൂപുർ ശർമയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധിച്ച രാജ്യങ്ങൾക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. നൂപുരിന്റെ പ്രസ്താവന ഇന്ത്യയുടെ നിലപാടിന് എതിരാണെന്നും എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കുക എന്നതാണ് ഇന്ത്യയുടെ സമീപനമെന്നും പ്രസ്താവനയിൽ പറയുന്നു. വ്യക്തികൾ നടത്തുന്ന പ്രകോപനപരമായ പ്രസ്താവനകൾ രാജ്യത്തിന്റെ നിലപാടായി…

താജ്മഹലിന് ചുറ്റും അനിയന്ത്രിതമായി മലിനീകരണം

താജ്മഹലിന്റെ പരിസരത്ത് പ്രവർത്തിക്കുന്ന ഫാക്ടറികൾ പുക തുപ്പുന്നത് നിയന്ത്രിക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ദേവാശിഷ് ഭട്ടാചാര്യ. പ്രദേശത്തെ വാഹനങ്ങളുടെ കാർബൺ ബഹിർഗമനം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടിട്ടുണ്ട്. താജ്മഹൽ പരിസരത്തെ…

ബിജെപി രാജ്യത്ത് വിദ്വേഷം പ്രചരിപ്പിക്കുകയാണെന്ന് രാഹുൽ ഗാന്ധി

ഇന്ത്യയെ ഒന്നിപ്പിക്കേണ്ട സമയമാണിതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപി രാജ്യത്ത് വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും സ്നേഹത്തിനും സാഹോദര്യത്തിനും മാത്രമേ ഇന്ത്യയെ പുരോഗതിയുടെ പാതയിലേക്ക് നയിക്കാൻ കഴിയുവെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി വക്താക്കളുടെ വിദ്വേഷ പ്രസംഗങ്ങളിൽ അറബ് രാജ്യങ്ങളിൽ നിന്ന് പ്രതിഷേധം…

പ്രവാചകനെതിരായ വിദ്വേഷ പരാമര്‍ശം; പ്രതിഷേധവുമായി ലോക രാജ്യങ്ങൾ

ന്യൂദല്‍ഹി: പ്രവാചകനെതിരായ വിദ്വേഷ പരാമര്‍ശം ലോകരാജ്യങ്ങളില്‍ ചർച്ചയായി. സംഭവം അപലപനീയമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പറഞ്ഞതിന് പിന്നാലെ കുവൈത്തും ഇറാനും പ്രതിഷേധവുമായി രംഗത്തെത്തി.ടൈംസ് നൗ ചാനലില്‍ നടന്ന ചര്‍ച്ചയിലായിരുന്നു ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മയുടെ വിദ്വേഷ പരാമര്‍ശം.

ഉത്തരകാശിയിൽ ബസ് തോട്ടിലേക്ക് മറിഞ്ഞ് മരണം

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുണ്ടായ വാഹനാപകടത്തിൽ 26 പേർ മരിച്ചു. മധ്യപ്രദേശിലെ പന്നയിൽ നിന്ന് 28 തീർത്ഥാടകരുമായി വന്ന മിനി ബസ് ദംതയ്ക്ക് സമീപം തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. അതേസമയം, മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നഷ്ടപരിഹാരം പ്രഖ്യാപിച്ചു. യമുനോത്രി ദേശീയപാതയിൽ…

മുഹമ്മദ് നബിക്കെതിരായ പരാമർശം: പ്രതിഷേധവുമായി ഒഐസി

ജിദ്ദ: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി നേതാക്കൾ നടത്തിയ പരാമർശങ്ങളെ ഇസ്‍ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ (ഒഐസി) ശക്തമായി അപലപിച്ചു. ഇന്ത്യയിലെ മുസ്ലിം സമുദായത്തിന്റെ സുരക്ഷിതത്വവും ക്ഷേമവും ഉറപ്പാക്കണം. മതപരവും സാംസ്കാരികവുമായ അവകാശങ്ങളും സ്വത്വം, അന്തസ്സ്, ആരാധനാലയങ്ങൾ എന്നിവയും സംരക്ഷിക്കാനും ഇന്ത്യൻ അധികൃതർ…

മോദി വന്നതിന് പിന്നാലെ രാജ്യത്ത് ബലാത്സംഗം കുറഞ്ഞുവെന്ന് ബിജെപി നേതാവ്

ന്യൂഡൽഹി: ഗ്രാമങ്ങളിൽ ശൗചാലയങ്ങൾ നിർമിക്കാൻ നരേന്ദ്ര മോദി സർക്കാർ ഊന്നൽ നൽകിയതിന് പിന്നാലെ പല സംസ്ഥാനങ്ങളിലും ബലാത്സംഗ കേസുകൾ കുറഞ്ഞതായി ബിജെപി വക്താവ് സംബിത് പത്ര. ഡൽഹിയിലെ ബിജെപി ഓഫീസിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെൺകുട്ടികളുടെ സ്കൂളുകൾ സന്ദർശിക്കുന്നതിൽ നിന്നും,…