Tag: National

വിവാദ പരാമര്‍ശത്തിൽ ഇന്ത്യയില്‍ ആക്രമണം നടത്തുമെന്ന് അല്‍ ഖ്വയ്ദ

ധാക്ക (ബംഗ്ലാദേശ്): പ്രവാചകനെതിരായ വിവാദ പരാമർശത്തിന്റെ പേരിൽ ഇന്ത്യയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ട് ഭീകര സംഘടനയായ അൽ ഖ്വയ്ദ. ഡൽഹി, മുംബൈ, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ ആക്രമണം നടത്തുമെന്നാണ് ഭീഷണി. വിവാദ പരാമർശങ്ങൾ ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ ഹൃദയം തകർത്തുവെന്നും അവരുടെ ഹൃദയത്തിൽ…

ഗ്യാന്‍വാപി കേസ്; ജഡ്ജിക്ക് ഭീഷണിക്കത്ത് ലഭിച്ചെന്ന് പരാതി

വാരണാസി: ഗ്യാന്‍വാപി കേസിൽ വാരണാസി ജില്ലാ ജഡ്ജിക്ക് ഭീഷണിക്കത്ത് ലഭിച്ചു. വാരണാസി ജില്ലാ ജഡ്ജി രവി കുമാർ ദിവാകറിനാണ് ഭീഷണിക്കത്ത് ലഭിച്ചത്. ഇസ്ലാമിക് അഗാസ് മൂവ്മെന്റിലെ കാഷിഫ് അഹമ്മദ് സിദ്ദിഖിയാണ് കത്തയച്ചതെന്നാണ് റിപ്പോർട്ട്. “ഇന്നത്തെ വിഭജിക്കപ്പെട്ട ഇന്ത്യയിൽ, നിയമവ്യവസ്ഥ പോലും കാവി…

ആർബിഐ പോളിസി കമ്മിറ്റിയുടെ യോഗം ഇന്ന് പൂർത്തിയാകും

ലോകബാങ്ക് ഇന്ത്യയുടെ വളർച്ചാനിരക്ക് കുറച്ചു. വളർച്ചാ നിരക്ക് 8 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി കുറച്ചിട്ടുണ്ട്. അന്താരാഷ്ട്ര സാഹചര്യങ്ങളും വിതരണ ശൃംഖലയിലെ ക്രമക്കേടുകളും വളർച്ചാ നിരക്ക് മന്ദഗതിയിലാകാൻ കാരണമാകും. 2022 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ ജിഡിപി 8.7 ശതമാനമായിരുന്നു. അതേസമയം, റിസർവ്…

ഡോക്ടർമാർക്ക് പുതിയ ധാർമിക മാർഗരേഖയുമായി ദേശീയ മെഡിക്കൽ കമ്മീഷൻ

പാലക്കാട്: ദേശീയ മെഡിക്കൽ കമ്മീഷൻ ഡോക്ടർമാർക്കായി പുതിയ ധാർമ്മിക മാർഗ്ഗനിർദ്ദേശം പുറത്തിറക്കി. എൻഎംസി പുറത്തിറക്കിയ രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർ കരട് ചട്ടങ്ങൾ 2022 ന്റെ ഭാഗമായാണ് പുതിയ എത്തിക്സ് കോഡ് പുറത്തിറക്കിയത്. സഹാനുഭൂതി, സത്യസന്ധത, നീതി തുടങ്ങിയ ധാർമ്മിക തത്വങ്ങൾ ഡോക്ടർമാർ…

കോവിഡ് ഭേദമായില്ല; സോണിയ ഗാന്ധി ഇഡിക്കു മുന്നിൽ ഹാജരായേക്കില്ല

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ ചോദ്യം ചെയ്യലിനായി സോണിയ ഗാന്ധി ബുധനാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൻ മുന്നിൽ ഹാജരായേക്കില്ല. കോവിഡ്-19 സ്ഥിരീകരിച്ച് ഐസൊലേഷനിൽ കഴിയുന്നതിനാൽ ചോദ്യം ചെയ്യൽ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാൻ സോണിയ ആവശ്യപ്പെട്ടതായാണ് വിവരം. കള്ളപ്പണ കേസുമായി…

സംയുക്ത സേനാ മേധാവിക്കായി പുതുക്കിയ മാർഗരേഖ പുറത്തിറക്കി

ന്യൂഡൽഹി: ഇന്ത്യയുടെ സംയുക്ത സേനാ മേധാവിയുടെ തസ്തികയിലേക്കുള്ള ഉദ്യോഗസ്ഥന്റെ യോഗ്യത സംബന്ധിച്ച പുതുക്കിയ മാർഗനിർദ്ദേശങ്ങൾ പ്രതിരോധ മന്ത്രാലയം പുറത്തിറക്കി. 62 വയസിന് താഴെയുള്ളവർ, നിലവിൽ കരസേനയിൽ സേവനമനുഷ്ഠിക്കുന്നവരേയും വിരമിച്ച ലഫ്റ്റനന്റ് ജനറൽ, എയർ മാർഷൽ, വൈസ് അഡ്മിറൽ എന്നിവരെയും ഈ തസ്തികയിലേക്ക്…

150 ശ​ത​മാ​നം ഉയർന്ന് ഇന്ത്യയിലെ പ്രമേഹ രോഗികൾ

ന്യൂ​ഡ​ൽ​ഹി: കഴിഞ്ഞ 30 വർഷത്തിനിടെ ഇന്ത്യയിൽ പ്രമേഹ രോഗികളുടെ എണ്ണത്തിൽ 150 ശതമാനം വർദ്ധനവുണ്ടായതായി പുതിയ പഠനം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പുറത്തുവിട്ട ഒരു പഠനമനുസരിച്ച്, നഗര, ഗ്രാമീണ വ്യത്യാസങ്ങൾ കണക്കിലെടുക്കാതെ, 25 നും 34 നും…

‘നാഗ്പൂരില്‍ നിന്ന് പറന്ന് ലോകം കാണൂ’; ഖത്തര്‍ എയര്‍വേസിന്റെ പരസ്യം

ദോഹ: പ്രവാചക നിന്ദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിനെതിരെ ബഹിഷ്കരണ കാമ്പയിൻ സോഷ്യൽ മീഡിയയിൽ സജീവമായ സാഹചര്യത്തിൽ ശ്രദ്ധേയമായി ഖത്തർ എയർവേയ്സിൻറെ പരസ്യം. ഖത്തർ എയർവേയ്സിൻറെ വെബ്സൈറ്റിലാണ് ‘നാഗ്പൂരിൽ നിന്ന് പറന്ന് ലോകത്തെ കാണുക’ എന്ന അടിക്കുറിപ്പോടെ പരസ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. വെബ്സൈറ്റിൻറെ…

ബിഹാറിൽ ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരില്ലെന്ന് നിതീഷ് കുമാർ

പട്ന: സംസ്ഥാനത്ത് ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരാനുള്ള ബിജെപിയുടെ നിർദ്ദേശം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തള്ളി. നിയമവും ചട്ടങ്ങളും കൊണ്ട് ജനസംഖ്യയെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് നിതീഷ് കുമാർ പറഞ്ഞു. ബീഹാറിലെ ജനസംഖ്യ നിയന്ത്രിക്കാൻ നിയമം കൊണ്ടുവരണമെന്ന് ബിജെപി മന്ത്രി നീരജ്…

ഫുഡ് ഡെലിവറി ഏജന്റായ യുവാവിനെ മര്‍ദിച്ച പോലീസുകാരനെതിരെ കേസെടുത്തു

കോയമ്പത്തൂർ: ഫുഡ് ഡെലിവറി ഏജന്റായ യുവാവിനെ മർദ്ദിച്ച സംഭവത്തിൽ തമിഴ്നാട് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. അന്വേഷണ വിധേയമായി ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. യുവാവിന്റെ മുഖത്തടിച്ച ട്രാഫിക് പൊലീസിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർന്നിരുന്നു. ഉദ്യോഗസ്ഥൻ യുവാവിന്റെ മുഖത്തടിക്കുന്ന വീഡിയോ വലിയ…