Tag: National

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ 41% വർധനവ്

ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒറ്റ ദിവസം കൊണ്ട് കേസുകളിൽ 41% വർദ്ധനവുണ്ടായി. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5233 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏഴ് പുതിയ മരണങ്ങളും…

ബിജെപി പ്രസ്താവന മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്ത് മസ്‌കത്തിലെ ഇന്ത്യന്‍ എംബസി

മസ്‌കത്ത്: പ്രവാചകനെതിരെ ബിജെപി വക്താക്കൾ നടത്തിയ പരാമർശത്തിൽ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് പുറത്തിറക്കിയ പ്രസ്താവന മസ്‌കത്തിലെ ഇന്ത്യന്‍ എംബസി വഴി വിതരണം ചെയ്ത സംഭവം വിവാദമാകുന്നു. ഇന്ത്യന്‍ എംബസി കമ്യൂണിക്കേഷന്‍ സെക്രട്ടറിയുടെ മെയിലിലൂടെയാണ് കത്ത് മാധ്യമങ്ങള്‍ക്ക് കൈമാറിയത്.…

രാജ്യദ്രോഹക്കേസ്; ആയിഷ സുൽത്താനയ്ക്കെതിരായ തുടർനടപടികൾക്ക് സ്റ്റേ

കൊച്ചി: ‘ജൈവായുധ’ പരാമർശത്തിൻറെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയ സംവിധായിക ആയിഷ സുൽത്താനയ്ക്കെതിരായ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. രാജ്യദ്രോഹ കേസുകളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരും ലക്ഷദ്വീപ് ഭരണകൂടവും…

ഇന്ത്യയിൽ ജാതി, മത വിവേചനം ഇല്ലെന്ന് ഉപരാഷ്ട്രപതി

ദോഹ: ഇന്ത്യയിൽ ജാതിയുടെയോ മതത്തിൻറെയോ അടിസ്ഥാനത്തിൽ വിവേചനമില്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ദോഹയിലെ ഷെറാട്ടൺ ഹോട്ടലിൽ നടന്ന കമ്മ്യൂണിറ്റി റിസപ്ഷനിൽ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി. മതം വ്യക്തിപരമാണെന്നും എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യാനികളോ…

കൊടും ചൂട്: സ്കൂട്ടറിന്റെ സീറ്റിൽ ദോശചുട്ട് യുവാവ്!

ഇന്ത്യയിലെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ചുട്ടുപൊള്ളുന്ന ചൂടിൽ വലയുകയാണ്. പലയിടത്തും താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. ചൂടിനെ പ്രതിരോധിക്കാനുള്ള വഴികളും ആളുകൾ തേടുന്നു. ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്നലെ രേഖപ്പെടുത്തിയ കൂടിയ താപനില 42.6 ഡിഗ്രി സെൽഷ്യസാണ്. ഇവിടെ നിന്ന് പുറത്ത് വരുന്ന…

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് വിരമിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിനാണ് ഈ 39കാരി അവസാനമിടുന്നത്. ഇന്ത്യന്‍ വനിതകളുടെ ടെസ്റ്റ്-ഏകദിന ടീമുകളുടെ ക്യാപ്റ്റനായിരുന്ന മിതാലി ഏകദിന ചരിത്രത്തിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരി കൂടിയാണ്.

105.33 മണിക്കൂര്‍; 75 കി.മി ദേശീയപാത ടാര്‍ ചെയ്തു; ഗിന്നസ് റെക്കോർഡ് നേടി ദേശീയപാതാ അതോറിറ്റി

മുംബൈ: ദേശീയ പാതകളുടെ ടാറിംഗ് അതിവേഗം പൂർത്തിയാക്കിയതിന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടി. മഹാരാഷ്ട്രയിലെ അമരാവതിക്കും അകോളയ്ക്കും ഇടയിലുള്ള 75 കിലോമീറ്റർ ദേശീയപാതയുടെ ടാറിംഗ് 105 മണിക്കൂർ 33 മിനിറ്റ്…

ആർബിഐ റിപ്പോ നിരക്ക് വീണ്ടും ഉയർത്തി

ദില്ലി: റിസർവ് ബാങ്ക് റിപ്പോ നിരക്ക് വീണ്ടും ഉയർത്തി. റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് ഉയർത്തി. ഇതോടെ നിരക്ക് 4.4 ശതമാനത്തിൽ നിന്ന് 4.9 ശതമാനമായി ഉയർന്നു. നടപ്പ് സാമ്പത്തിക വർഷത്തിലെ ആർബിഐയുടെ മൂന്നാമത്തെ ധനനയ അവലോകന യോഗത്തിലാണ് ഇത്…

5233 പേർക്ക് കോവിഡ്; രാജ്യത്തെ കോവിഡ് കുതിപ്പ് 41%

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 5233 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേക്കാൾ 41 ശതമാനം കൂടുതൽ പേർക്കാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ കേസുകൾ വർദ്ധിക്കുന്നത് ആശങ്കാജനകമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.67 ശതമാനമാണ്.…

‘പ്രധാനമന്ത്രി രാജ്യത്തെ മുസ്‌ലിങ്ങളെ കേള്‍ക്കില്ല’; പ്രവാചക നിന്ദയില്‍ ഒവൈസി

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മുസ്ലിം രാജ്യങ്ങളെ മുഖവിലയ്ക്കെടുക്കുമെന്നും എന്നാൽ സ്വന്തം രാജ്യത്തെ മുസ്ലീങ്ങളെ കേൾക്കില്ലെന്നും എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി. പ്രവാചകനെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് ബിജെപി വക്താവിനെതിരെ മുസ്ലീം രാജ്യങ്ങൾ ശബ്ദമുയർത്തിയപ്പോഴാണ് ബിജെപി നടപടി സ്വീകരിച്ചത്. രാജ്യത്തെ മുസ്ലീങ്ങൾ…