Tag: National

കോവിഡ് കുതിപ്പിന് പിന്നിൽ ഒമിക്രോൺ; രാജ്യത്ത് ഇപ്പോഴുള്ളത് മൃദുതരംഗം

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡിന്റെ പെട്ടെന്നുള്ള വർദ്ധനവിന് പിന്നിൽ ഒമിക്രോൺ വകഭേദങ്ങളാണെന്ന് ആരോഗ്യ വിദഗ്ധർ. കേസുകൾ വർദ്ധിക്കുന്നുണ്ടെങ്കിലും, അവ ഗുരുതരമല്ലെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാധ്യതയുണ്ടാവില്ലെന്നും വിദഗ്ധർ പറയുന്നു. അടുത്തിടെ വർധിച്ചുവരുന്ന കോവിഡ് കണക്കുകളിൽ ഭൂരിഭാഗവും 48 മുതൽ 72 മണിക്കൂറിനുള്ളിൽ സുഖം പ്രാപിച്ചു…

സിദ്ദു മൂസവാലയുടെ കൊലപാതകം; 8 ഷാര്‍പ്പ് ഷൂട്ടര്‍മാരില്‍ ഒരാൾ അറസ്റ്റിൽ

അമൃത്‍സര്‍: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. ഭട്ടിൻഡ സ്വദേശിയായ ഹർക്കമൽ റാണുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂസവാലയെ വെടിവച്ച എട്ട് ഷാർപ്പ് ഷൂട്ടർമാരിൽ ഒരാളാണ് റാണു എന്ന് വിശ്വസിക്കപ്പെടുന്നു. മൂസവാലയുടെ കൊലപാതകത്തിലെ പത്താമത്തെ…

കോവിഡ് ഉയരുന്നു, ഒറ്റദിവസം കൊണ്ട് വർധിച്ചത് 41%

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. വ്യാഴാഴ്ച 7,240 പേർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇടപെടൽ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര, കേരളം, ഡൽഹി, കർണാടക സംസ്ഥാനങ്ങൾക്ക് ആരോഗ്യ സെക്രട്ടറി…

രാജ്യസഭാ തിരഞ്ഞെടുപ്പ്; 4 സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചു

ന്യൂ‍ഡൽഹി: രാജ്യത്ത് ഒഴിവുള്ള 57 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 15 സംസ്ഥാനങ്ങളിൽ 57 സീറ്റുകൾ ഒഴിവുണ്ടെങ്കിലും രാജസ്ഥാൻ, ഹരിയാന, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലെ ഓരോ സീറ്റുകളിലാണ് കനത്ത മത്സരം നടക്കുന്നത് . നിയമസഭയിലെ അംഗബലത്തിന്റെ അടിസ്ഥാനത്തിൽ വിവിധ പാർട്ടികളുടെ…

യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായി രമ്യ ഹരിദാസ്

ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ പുതിയ പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി രമ്യ ഹരിദാസ് എം.പിയെ തിരഞ്ഞെടുത്തു. 10 ജനറൽ സെക്രട്ടറിമാരും 49 സെക്രട്ടറിമാരും അടങ്ങുന്ന ഭാരവാഹികളുടെ പട്ടികയ്ക്ക് കോൺഗ്രസ് നേതൃത്വം…

ചെസ് ഒളിംപ്യാഡിന്റെ ഭാഗ്യചിഹ്നം ‘തമ്പി’

ചെന്നൈ: അടുത്ത മാസം ചെന്നൈയിൽ നടക്കുന്ന ചെസ്സ് ഒളിമ്പ്യാഡിന്റെ 50 ദിവസത്തെ കൗണ്ട് ഡൗൺ ആരംഭിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഒളിമ്പ്യാഡ് ലോഗോയും ഭാഗ്യചിഹ്നമായ ‘തമ്പി’ എന്ന കുതിരയേയും അവതരിപ്പിച്ചു. ഒളിമ്പ്യാഡിന് മുന്നോടിയായി ദീപശിഖാ പ്രയാണവും സംഘടിപ്പിക്കും. ജൂലൈ 28 മുതൽ…

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: പൊതു സ്ഥാനാർഥിക്കായി ചർച്ചകൾ ആരംഭിച്ചു

ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ പാർട്ടികൾ പൊതു സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള ചർച്ചകളിലേക്ക് കടന്നിരിക്കുകയാണ്. കോൺഗ്രസ്സ് ആണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. വിജയസാധ്യതയില്ലാത്തതിനാൽ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഐക്യം പ്രകടിപ്പിക്കാനുള്ള പ്രതിപക്ഷത്തിനുള്ള വേദിയാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്. രാഷ്ട്രപതി തിരഞ്ഞെടുപ്പ് തീയതികൾ…

വർഗീയ സംഘർഷം; ജമ്മുവിലെ ഭാദേർവ ടൗണിൽ കർഫ്യൂ പ്രഖ്യാപിച്ചു

ഡൽഹി: വർഗീയ സംഘർഷത്തെ തുടർന്ന് ജമ്മു കശ്മീരിലെ ദോഡ ജില്ലയിലെ ഭാദേർവ പട്ടണത്തിൽ കർഫ്യൂ ഏർപ്പെടുത്തി. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. സാമുദായിക സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ തുടർന്നാണ് കർഫ്യൂ ഏർപ്പെടുത്തിയത്. ഭാദേർവ പട്ടണത്തിലെ സ്ഥിതിഗതികൾ പൊലീസ്…

എഐഎംഐഎം നേതാവ് അസറുദ്ദീൻ ഒവൈസിക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു

ഡൽഹി: പ്രകോപനപരമായ പരാമർശം നടത്തിയതിന് എഐഎംഐഎം നേതാവ് അസറുദ്ദീൻ ഒവൈസിക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു. ഒവൈസിയെ കൂടാതെ നിരവധി പ്രമുഖർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ബി.ജെ.പി പുറത്താക്കിയ മാധ്യമ വിഭാഗം തലവൻ നവീൻ കുമാർ ജിൻഡാൽ, പീസ് പാർട്ടി ചീഫ് വക്താവ് ഷദാബ് ചൗഹാൻ,…

രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ്; മഹാവികാസ് അഘാഡിക്ക് തിരിച്ചടി

മുംബൈ: മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്, മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഇതോടെ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഇരുവർക്കും വോട്ട് ചെയ്യാൻ കഴിയില്ല. ഇത് രാജ്യസഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ മഹാ വികാസ് അഘാഡിക്ക്…