Tag: National

ബഹിരാകാശമേഖലയില്‍ ഇന്ത്യ മുന്‍നിരയിലെത്തുമെന്ന് നരേന്ദ്ര മോദി

അഹമ്മദാബാദ്: വിവരസാങ്കേതികവിദ്യയിലെ നേട്ടങ്ങൾക്ക് സമാനമായ രീതിയിൽ ബഹിരാകാശ മേഖലയിലും ഇന്ത്യ ആഗോളതലത്തിൽ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററിന്റെ (ഇൻ സ്പേസ്) ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ബഹിരാകാശ മേഖലയിലെ സ്വകാര്യ നിക്ഷേപവും…

ഇന്ത്യയിൽ കോവിഡ് -19 വാക്സിൻ ഡോസുകൾ നൽകിയ ആകെ എണ്ണം 194.90 കോടി കവിഞ്ഞു

ന്യൂഡൽഹി : രാജ്യത്ത് നൽകിയ കോവിഡ് -19 വാക്സിൻ ഡോസുകളുടെ, ആകെ എണ്ണം വെള്ളിയാഴ്ചയോടെ 194.90 കോടി കവിഞ്ഞതായി, കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച രാത്രി ഏഴ് മണി വരെ 13 ലക്ഷത്തിലധികം വാക്സിൻ ഡോസുകൾ നൽകി.

ഇന്ത്യയിൽ റോഡപകടങ്ങളുടെ പട്ടികയിൽ മുന്നിൽ ഉത്തർപ്രദേശ്

ഉത്തർപ്രദേശ് : കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ദേശീയ പാതകളിലെ മൊത്തം റോഡപകട മരണങ്ങളുടെ പട്ടികയിൽ ഉത്തർപ്രദേശ് ഒന്നാമത്. 2020ൽ 3,66,138 റോഡപകടങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ 1,16,496 അപകടങ്ങൾ, അതായത് 31.82% അപകടങ്ങളും…

രാഷ്ട്രപതി തിരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്

ദില്ലി: അപ്രതീക്ഷിത നീക്കങ്ങൾക്ക് രാജ്യതലസ്ഥാനം സാക്ഷ്യം വഹിക്കുകയാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശക്തി തെളിയിക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. ഒരിക്കൽ കൂടി തന്റെ രാഷ്ട്രീയ ചാണക്യ തന്ത്രവുമായി രംഗത്തെത്തിയിരിക്കുകയാണ് സോണിയാ ഗാന്ധി. എല്ലാ അഭിപ്രായവ്യത്യാസങ്ങളും മറന്ന് സോണിയ ഗാന്ധി പ്രതിപക്ഷ നേതാക്കളെ സമീപിചിരിക്കുകയാണ്.…

അബുദാബിയിലേക്ക് പുറപ്പെട്ട വിമാനം ഇന്ത്യയില്‍ അടിയന്തരമായി ഇറക്കി

എഞ്ചിൻ തകരാറ് കാരണം ബംഗ്ലാദേശിൽ നിന്ന് അബുദാബിയിലേക്കുള്ള വിമാനം ഇന്ത്യയിൽ അടിയന്തരമായി ഇറക്കി. എയർ അറേബ്യയുടെ എയർബസ് എ 320 വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്. ബംഗ്ലാദേശിലെ ചിറ്റഗോങ് വിമാനത്താവളത്തിൽ നിന്ന് പറക്കുകയായിരുന്ന വിമാനത്തിന്റെ എഞ്ചിൻ തകരാറിലാകുകയായിരുന്നു. വിമാനം സുരക്ഷിതമായി അഹമ്മദാബാദ്…

രാജ്യത്ത് പുതിയതായി 7,584 കോവിഡ് കേസുകൾ

ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 7,584 പുതിയ കോവിഡ്-19 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. മൂന്ന് മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ കേസുകൾ കുത്തനെ ഉയരുകയാണ്. 24 പുതിയ മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ…

മതനിന്ദ പരാമർശത്തിൽ നൂപുർ ശർമയെ പിന്തുണച്ച് ബിജെപി എംപി പ്രഗ്യാ സിംഗ് താക്കൂര്‍

ന്യൂദല്‍ഹി: പ്രവാചകനെതിരായ മതനിന്ദ പരാമർശത്തിൽ ബിജെപി വക്താവ് നൂപുർ ശർമയെ പിന്തുണച്ച് ബിജെപി എംപി പ്രഗ്യാ സിംഗ് താക്കൂര്‍ രംഗത്തെത്തി. സത്യം പറയുന്നത് കലാപമാണെങ്കിൽ ഞാനും ഒരു കലാപകാരിയാണെന്ന് താക്കൂർ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു താക്കൂറിന്റെ പ്രതികരണം. സത്യം പറയുമ്പോൾ ന്യൂനപക്ഷങ്ങൾ ആയുധമെടുക്കുമെന്നും,…

പ്രവാചകനെതിരായ പരാമർശം; ഡൽഹി ജുമാ മസ്‍ജിദിലും യുപിയിലും വൻ പ്രതിഷേധം‌‌

ന്യൂഡൽഹി: വിദ്വേഷ പ്രസംഗത്തിൽ ബിജെപി നേതാക്കളായ നൂപുർ ശർമ, നവീൻ കുമാർ ജിൻഡാൽ എന്നിവർക്കെതിരെ ഡൽഹിയിലും യുപിയിലെ സഹാറൻപൂരിലും വൻ പ്രതിഷേധം. വിവാദവുമായി ബന്ധപ്പെട്ട് നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ജുമാമസ്ജിദിന് സമീപമാണ് പ്രതിഷേധം നടക്കുന്നത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.…

രാജസ്ഥാനിൽ ബിഎസ്പി എംഎല്‍എമാരുടെ നാല് വോട്ടുകൂടി കോണ്‍ഗ്രസിന്

ജയ്പൂര്‍: രാജസ്ഥാനിൽ കോണ്‍ഗ്രസിന് ആശ്വാസം. മായാവതിയുടെ പാർട്ടിയിലെ നാല് എംഎൽഎമാരുടെ വോട്ടുകളും കോണ്‍ഗ്രസിന് ലഭിച്ചു. സംസ്ഥാനത്ത് നാല് സീറ്റുകളിലേക്കുള്ള വാശിയേറിയ മത്സരത്തിലാണ് കോൺഗ്രസ് നേട്ടമുണ്ടാക്കിയത്. ഈ എംഎൽഎമാർ നേരത്തെ തന്നെ ഭരണകക്ഷിയായ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നേരത്തെ മായാവതിയുടെ ബഹുജൻ സമാജ്…

ഇ ടി മുഹമ്മദ് ബഷീർ എംപിയെ യുപി പോലീസ് കസ്റ്റഡിയിലെടുത്തു

ലക്‌നൗ: മുതിർന്ന മുസ്ലീം ലീഗ് നേതാവും എംപിയുമായ ഇ ടി മുഹമ്മദ് ബഷീറിനെ യുപി പോലീസ് കസ്റ്റഡിയിലെടുത്തു. കാണ്‍പൂര്‍ സംഘർഷത്തിൽ പരിക്കേറ്റവരെ സന്ദർശിക്കാനെത്തിയപ്പോഴാണ് ഇ ടി മുഹമ്മദ് ബഷീറിനെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. പൊലീസ് തടഞ്ഞതിനെ തുടർന്ന് റോഡിൽ പ്രതിഷേധിച്ചിട്ടും…