Tag: National

പുതിയ വ്യാപാര ഇടനാഴി; റഷ്യൻ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ എത്തിക്കാമെന്ന് ഇറാൻ

ടെഹ്‌റാൻ: പുതിയ വ്യാപാര ഇടനാഴിയിലൂടെ റഷ്യൻ ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കാമെന്ന് ഇറാൻ. 41 ടൺ ഭാരമുള്ള ലാമിനേറ്റ് ചെയ്ത തടി ഷീറ്റുകളുടെ കണ്ടെയ്നറുകളാണ് ഇന്ത്യയിലേക്ക് ആദ്യം കയറ്റി അയച്ചത്. സർക്കാർ നിയന്ത്രണത്തിലുള്ള ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ഷിപ്പിംഗ് ലൈൻസ് ഗ്രൂപ്പാണ്…

‘ഇസ്ലാമോഫോബിക് പരാമർശത്തിൽ പ്രധാനമന്ത്രി മൗനം വെടിയണം’

ദില്ലി: ഇസ്ലാമോഫോബിക് പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്ന് ശശി തരൂർ. സമയം അതിക്രമിച്ചു, പ്രതികരിക്കാൻ ഇനിയും വൈകരുതെന്നും അദ്ദേഹം പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങളും ഇസ്ലാമിക വിരുദ്ധ പരാമർശങ്ങളും രാജ്യത്തുടനീളം വർദ്ധിച്ചുവരികയാണെന്നും തരൂർ ആരോപിച്ചു. മോദിയുടെ നിശബ്ദത ചിലർക്ക് എന്തും…

പ്രവാചക നിന്ദയ്‌ക്കെതിരെ പ്രതിഷേധം; വിദ്യാര്‍ത്ഥിനി നേതാവിന്റെ വീട് പൊളിച്ചു നീക്കി

ഉത്തർപ്രദേശ്: പ്രവാചക നിന്ദയ്ക്കെതിരെ നടത്തിയ പ്രതിഷേധത്തെ തുടർന്ന് വിദ്യാർത്ഥി നേതാവ് അഫ്രീൻ ഫാത്തിമയുടെ വീട് പൊളിച്ച് അധികൃതര്‍. പ്രയാഗ് രാജ് പ്രതിഷേധത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായ വെൽഫെയർ പാർട്ടി നേതാവ് ജാവേദ് അഹമ്മദ് അഫ്രീന്റെ പിതാവാണ്. അഫ്രീൻ ഫാത്തിമയുടെ വീട് അനധികൃതമായി നിർമ്മിച്ചതിനാണ്…

രാഷ്ട്രപതി തിരഞ്ഞെടുപ്പ്; പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്ക് ബിജെപി

ന്യൂഡല്‍ഹി: അടുത്ത പ്രസിഡന്റിനെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ച് ബിജെപി. പ്രതിപക്ഷവുമായി ചർച്ച നടത്താൻ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെയും പാർട്ടി ചുമതലപ്പെടുത്തി. എൻഡിഎയിലെ ബിജെപി ഇതര പാർട്ടികൾ, യുപിഎ, മറ്റ് പ്രാദേശിക പാർട്ടികൾ, സ്വതന്ത്ര…

പവന്‍ കല്യാണ രാഷ്ട്രീയത്തിലേക്ക്; ബിജെപിയുമായി ചേർന്ന് പ്രവർത്തിച്ചേക്കും

ഹൈദരാബാദ്: തെലുങ്ക് നടൻ പവൻ കല്യാണ്‍ സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നു. രാഷ്ട്രീയത്തിൽ സജീവമാകുമെന്നാണ് റിപ്പോർട്ടുകൾ. ആന്ധ്രാപ്രദേശിൽ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കാനാണ് ജനസേന നേതാവായ പവന്‍ കല്യാണിന്റെ തീരുമാനം.. ആന്ധ്രാപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെ നടക്കുമെന്നാണ് പവൻ കല്യാണ്‍ പറയുന്നത്. ഈ…

ഗാന്ധി കുടുംബത്തിന് ഇ.ഡി സമന്‍സ്; പ്രതികരിച്ച് കെ.സുധാകരന്‍

തിരുവനന്തപുരം: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും, രാഹുൽ ഗാന്ധിക്കും ഇഡി സമൻസ് അയച്ച സംഭവത്തിൽ പ്രതികരണവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. മോദി സർക്കാരിനെതിരെ ജനരോഷം ഉണ്ടാകുമ്പോഴോ, ഭരണപരമായ പ്രതിസന്ധി നേരിടുമ്പോഴോ രാഷ്ട്രീയ നേട്ടത്തിനായി ഈ…

ഗാന്ധി കുടുംബത്തിന് ഇഡി നോട്ടീസ്; കേരളത്തില്‍ തിങ്കളാഴ്ച ഇഡി ഓഫീസ് മാര്‍ച്ച്

കൊച്ചി: സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നോട്ടീസ് നൽകിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നീക്കത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് തിങ്കളാഴ്ച കേരളത്തിലെ ഇഡി ഓഫീസിലേക്ക് മാർച്ച് നടത്തും. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കള്ളക്കേസ് ഫയൽ ചെയ്ത് കോണ്‍ഗ്രസിനെയും നെഹ്റു കുടുംബത്തെയും നിരന്തരം…

പ്രവാചക നിന്ദക്കെതിരായ പ്രതിഷേധം; യു.പിയിൽ ബുൾഡോസർ ആക്രമണം തുടരുന്നു

ലഖ്‌നൗ: യു.പിയിൽ ബുൾഡോസർ ആക്രമണം രണ്ടാം ദിവസവും നിർബാധം തുടരുകയാണ്. ബി.ജെ.പി വക്താവ് നൂപുർ ശർമ നടത്തിയ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധിക്കുന്നവരുടെ വീടുകൾ യോഗി സർക്കാരിന്റെ ബുൾഡോസറുകൾ തകർത്തു. കാന്‍പൂരിലും പ്രയാഗ്‌രാജിലും ആക്രമണം തുടരുകയാണ്. പ്രാദേശിക രാഷ്ട്രീയ നേതാവായ ജാവേദ് അഹമ്മദിന്റെ…

ക്രോസ് വോട്ടിംഗ്; ബിഷ്ണോയ് കോണ്‍ഗ്രസ് വിടുമെന്ന് സൂചന

ദില്ലി: രാജ്യസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസില്‍ കലാപം. ക്രോസ് വോട്ടിംഗിന്റെ പേരിൽ കുൽദീപ് ബിഷ്ണോയിക്കെതിരെ പാർട്ടി കർശന നടപടി സ്വീകരിച്ചിരുന്നു. ബിഷ്ണോയ് കോണ്‍ഗ്രസ് വിടുമെന്നാണ് സൂചന. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറുമായി ഉടൻ കൂടിക്കാഴ്ച നടത്താനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ബിഷ്ണോയിയെ പാർട്ടി…

എസ്പിബിയ്ക്ക് ചെന്നൈയിൽ സ്മാരക മ്യൂസിയം ഒരുങ്ങുന്നു

ചെന്നൈ: പ്രശസ്ത ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിനായി സ്മാരക മ്യൂസിയം ഒരുങ്ങുന്നു. ചെന്നൈയിലെ താമരൈപ്പക്കത്താണ് മ്യൂസിയം നിർമ്മിക്കുക. വാഹനങ്ങളുടെ ടയറുകൾ ഉപയോഗിച്ച് വ്യത്യസ്തമായ രീതിയിലാണ് മ്യൂസിയം നിർമ്മിക്കുന്നത്. മനുഷ്യർ വലിച്ചെറിയുന്ന പ്ലാസ്റ്റിക്, ഇ-വെസ്റ്റുകൾ മുതലായവ പ്രകൃതിക്ക് എത്രമാത്രം വായു മലിനീകരണം ഉണ്ടാക്കുന്നുവെന്ന് നമുക്കെല്ലാവർക്കും…