Tag: National

ആദ്യദിന ചോദ്യം ചെയ്യൽ പത്ത് മണിക്കൂർ; രാഹുൽ ചൊവ്വാഴ്ചയും ഹാജരാകണം

ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയുടെ ആദ്യ ദിവസത്തെ ചോദ്യം ചെയ്യൽ 10 മണിക്കൂറോളം നീണ്ടുനിന്നിരുന്നു. ഇന്ന് വീണ്ടും ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് രാഹുൽ ഇഡി ഓഫീസിൽ ഹാജരായത്. ചോദ്യം ചെയ്യലിന് മൂന്ന്…

ബംഗാളില്‍ സര്‍വകലാശാല ചാന്‍സലര്‍ ഇനി ഗവർണർക്ക് പകരം മുഖ്യമന്ത്രി

കൊല്‍ക്കത്ത: സംസ്ഥാന സർക്കാർ നടത്തുന്ന 17 സർവകലാശാലകളുടെ ചാൻസലറായി മുഖ്യമന്ത്രിയെ നിയമിക്കുന്ന ബിൽ പശ്ചിമബംഗാൾ നിയമസഭ പാസാക്കി. പ്രതിപക്ഷമായ ബിജെപിയുടെ ശക്തമായ പ്രതിഷേധത്തിനിടയിലാണ് ഗവർണറിൽ നിന്ന് മുഖ്യമന്ത്രിക്ക് ചുമതല കൈമാറാനുള്ള ബിൽ നിയമസഭ പാസാക്കിയത്. സഭയിലെ 182 അംഗങ്ങളാണ് ബില്ലിനെ അനുകൂലിച്ച്…

പ്രവാചകനെതിരായ വിദ്വേഷ പരാമര്‍ശം: നുപുര്‍ ശര്‍മയ്ക്ക് പിന്തുണയുമായി ഗൗതം ഗംഭീര്‍

ന്യൂദല്‍ഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി വക്താവ് നൂപുർ ശർമയെ പിന്തുണച്ച് ക്രിക്കറ്റ് താരം ഗൗതം ഗംഭീർ. പ്രസ്താവനയിൽ മാപ്പ് പറഞ്ഞിട്ടും ഒരു സ്ത്രീക്ക് നേരെ വധഭീഷണി മുഴക്കുന്നതിനു നേരെയുള്ള മതേതര ലിബറലുകളുടെ നിശബ്ദത കാതടപ്പിക്കുന്നതാണെന്ന് അദ്ദേഹം…

പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ സന്ദര്‍ശിച്ചേക്കും; നടപടികള്‍ പുരോഗമിക്കുന്നു

ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനത്തോടെ യുഎഇ സന്ദർശിച്ചേക്കും. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ് വിവരം. ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ജർമ്മനിയിലേക്കുള്ള യാത്രാമധ്യേയാണ് മോദി യുഎഇയിലെത്തുക. ജൂൺ 26 മുതൽ 28 വരെ ബവേറിയൻ ആൽപ്സ് പർവതനിരകളിലെ ഷലോസ് എല്‍മാവുവിലാണ്…

രാജ്യത്ത് ജനന സമയത്തെ ആയുർദൈർഘ്യത്തിൽ വർധനവ്; ശരാശരി ആയുർദൈർഘ്യം 72.6 ആയി

ഡൽഹി: ജനനസമയത്തെ ആയുർദൈർഘ്യം രാജ്യത്ത് വർദ്ധിച്ചു. 2015-19 ൽ ആയുർ ദൈർഘ്യം 69.7 ശതമാനമായി ഉയർന്നു. ഈ കാലയളവിൽ, ആഗോള ശരാശരി ആയുർദൈർഘ്യം 72.6 ആയിരുന്നു. ഏകദേശം പത്ത് വർഷത്തോളം എടുത്താണ് ഇന്ത്യയിലെ ജനന സമയത്തെ ആയുർദൈർഘ്യത്തിൽ രണ്ട് വർഷത്തെ വർധനവ്…

നിലത്തുമുട്ടുന്ന നീണ്ട കൊമ്പുകൾ; അഴകുള്ള കൊമ്പൻ ‘ഭോഗേശ്വര’ ചരിഞ്ഞു

കബനി : കബനി വനത്തിന്റെ തലയെടുപ്പുള്ള കൊമ്പനാന ഭോഗേശ്വര ചരിഞ്ഞു. 70 വയസുള്ള ആനയുടെ ജഡം കഴിഞ്ഞ ദിവസമാണ് നാഗളം വനമേഖലയിൽ കണ്ടെത്തിയത്. നിലത്ത് പതിക്കുന്ന നീണ്ടതും വളഞ്ഞതുമായ കൊമ്പുകളായിരുന്നു ഈ ആനയുടെ പ്രത്യേകത. ഏഷ്യയിലെ ആനകളിൽ ഏറ്റവും നീളമുള്ള കൊമ്പ്…

സ്വപ്‌നയുടെ ആരോപണത്തിന് പിന്നില്‍ ബിജെപി; പ്രതികരണവുമായി സീതാറാം യെച്ചൂരി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരണവുമായി സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സ്വപ്ന സുരേഷിന്റെ ഏറ്റവും പുതിയ ആരോപണത്തിന് പിന്നിൽ ബിജെപിയാണെന്ന് പകൽ പോലെ വ്യക്തമാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.…

ജൂണ്‍ 15 ന് മുമ്പ് ടെലികോം കമ്പനികള്‍ നോഡല്‍ ഓഫീസറെ നിയമിക്കണം; സര്‍ക്കാര്‍ ഉത്തരവ്

മുംബൈ: രാജ്യത്തെ ടെലികോം കമ്പനികൾക്ക് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് അന്തിമ മുന്നറിയിപ്പ് നൽകി. നാഷണൽ സൈബർ സെക്യൂരിറ്റി കോർഡിനേറ്ററുമായി ചേർന്ന് പ്രവർത്തിക്കാൻ ജൂൺ 15 നു മുമ്പ് നോഡൽ ഓഫീസറെ നിയമിക്കാൻ ടെലികോം കമ്പനികളോട് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് ആവശ്യപ്പെട്ടു. പ്രസ്തുത തീയതിക്ക് മുമ്പ്…

തുടർച്ചായ മൂന്നാം ദിനവും രാജ്യത്ത് എണ്ണായിരത്തിലേറെ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു

ദില്ലി: തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത് എണ്ണായിരത്തിലധികം കൊവിഡ് രോഗികൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,084 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വെള്ളി, ഞായർ ദിവസങ്ങളിലും 8,000 ലധികം പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. നിലവിൽ രാജ്യത്ത് കോവിഡ്-19 ബാധിതരുടെ…

രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; ആവശ്യമെങ്കിൽ വിളിപ്പിക്കുമെന്ന് ഇഡി

ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ആവശ്യമെങ്കിൽ വിളിപ്പിക്കുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. വിശദമായ ചോദ്യം ചെയ്യലിലേക്ക് ഇഡി കടന്നില്ല. ചോദ്യം ചെയ്യൽ 15 മിനിറ്റ് മാത്രമാണ് നീണ്ടത്. രാജ്യതലസ്ഥാനം ഇപ്പോഴും പിരിമുറുക്കത്തിലാണ്. ഇഡി…