Tag: National

നാഷണൽ ഹെറാൾഡ് കേസ്; രാഹുൽ ഗാന്ധിയെ ഇന്നും ചോദ്യം ചെയ്യും

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. രാഹുലിനോട് ഇന്നും ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി 18 മണിക്കൂറാണ് ചോദ്യം ചെയ്യൽ നീണ്ടുനിന്നത്. രാഹുൽ ഗാന്ധിയെ…

കുഴല്‍ക്കിണറില്‍ 104 മണിക്കൂര്‍; ഭിന്നശേഷിക്കാരനായ 10 വയസുകാരനെ പുറത്തെത്തിച്ചു

ചമ്പ: ഛത്തീസ്ഗഢിലെ ചമ്പ ജില്ലയിൽ 80 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ കുട്ടിയെ 104 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ പുറത്തെത്തിച്ചു. 500 ഓളം പേർ 4 ദിവസം പരിശ്രമിച്ചാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്. ജൂൺ 10നാണ് ഭിന്നശേഷിക്കാരനായ രാഹുൽ സാഹു കുഴൽക്കിണറിൽ…

ടിക്കറ്റുണ്ടായിട്ടും യാത്ര നിഷേധിച്ചതിന് എയർ ഇന്ത്യയ്ക്ക് പിഴ

ന്യൂഡൽഹി: ടിക്കറ്റ് ഉണ്ടായിട്ടും യാത്ര നിഷേധിച്ചതിന് എയർ ഇന്ത്യയ്ക്ക് ഡിജിസിഎ 10 ലക്ഷം രൂപ പിഴ ചുമത്തി. ബെംഗളൂരു, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് നിയമങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയത്. യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകുന്നതിൽ വീഴ്ചയുണ്ടായെന്നും കണ്ടെത്തി. ഇതിന്…

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ

ന്യൂദല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ വ്യക്തമാക്കി. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പിന്തുണയുള്ള സ്ഥാനാർത്ഥിക്കായി സമവായത്തിലെത്താനുള്ള ശ്രമങ്ങൾക്കിടെയാണ് ശരദ് പവാർ നിലപാട് വ്യക്തമാക്കിയത്. ഞാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനില്ല, പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ഞാൻ പ്രതിപക്ഷ സ്ഥാനാർത്ഥിയാകില്ല, അദ്ദേഹം പറഞ്ഞു.…

ചാർലി 777 കണ്ട് പൊട്ടിക്കരഞ്ഞ് കർണാടക മുഖ്യമന്ത്രി

ബംഗലൂരു: അടുത്തിടെ പുറത്തിറങ്ങിയ ചാർലി 777 എന്ന സിനിമ കണ്ട് പൊട്ടിക്കരഞ്ഞ് കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ. രക്ഷിത് ഷെട്ടിയുടെ ചാർലി 777 ഒരു മനുഷ്യനും നായയും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ്. ഒരു മനുഷ്യനും വളർത്തുനായയും തമ്മിലുള്ള ബന്ധം വളരെ…

‘വിവാഹിതരാകാതെ ഒരുമിച്ച് ജീവിച്ചവരുടെ കുട്ടികൾക്കും പാരമ്പര്യ സ്വത്തിന് അവകാശം’

ന്യൂദല്‍ഹി: വിവാഹിതരാകാതെ ഒരുമിച്ച് ജീവിച്ചവരുടെ കുട്ടികൾക്കും പാരമ്പര്യ സ്വത്തിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി . ഒരു പുരുഷനും സ്ത്രീയും വിവാഹിതരാകാതെ ദീർഘകാലം ഒരുമിച്ച് ജീവിക്കുകയാണെങ്കിൽ, അവരെ വിവാഹിതരായി കണക്കാക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജിയിലാണ് സുപ്രീം…

ഓൺലൈൻ വാതുവെപ്പ് പരസ്യങ്ങൾ പ്രോത്സാഹിപ്പിക്കരുത്; മാധ്യമങ്ങളെ വിലക്കി കേന്ദ്രം

ഡൽഹി: ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്ഫോമുകൾ പ്രോത്സാഹിപ്പിക്കരുതെന്ന് കേന്ദ്രം. അച്ചടി, ഇലക്ട്രോണിക്, ഡിജിറ്റൽ മാധ്യമങ്ങളെ, ഇത്തരം പ്ലാറ്റ്ഫോമുകളുടെ പരസ്യം ചെയ്യുന്നതിൽ നിന്ന് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിരോധിച്ചു. വിവിധ മാധ്യമങ്ങളിൽ ഓൺലൈൻ വാതുവെപ്പ് വെബ്സൈറ്റുകൾ / പ്ലാറ്റ്ഫോമുകൾ എന്നിവയുടെ പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശം.…

സൈന്യത്തിൽ 4 വർഷത്തേക്ക് സന്നദ്ധസേവനം; ‘അഗ്നിപഥ്’ പദ്ധതിക്ക് അംഗീകാരം

ന്യൂഡൽഹി: യുവാക്കൾക്ക് സൈന്യത്തിൽ 4 വർഷത്തേക്ക് സന്നദ്ധസേവനം അനുഷ്ഠിക്കാനുള്ള ‘അഗ്നിപഥ്’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 17.5 നും 21 നും ഇടയിൽ പ്രായമുള്ളവർക്കാണ് ഹ്രസ്വകാല നിയമനം. അവർ ‘അഗ്നീവർ’ എന്ന് അറിയപ്പെടും. ഈ വർഷം 46,000 പേരെ നിയമിക്കും.…

രാജ്യത്ത് ഒന്നര വർഷത്തിനുള്ളിൽ 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കേന്ദ്രം

ന്യൂഡൽഹി: അടുത്ത ഒന്നര വർഷത്തിനുള്ളിൽ രാജ്യത്ത് 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത് സംബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. മന്ത്രാലയങ്ങളും വകുപ്പുകളും ഇത് ഒരു ദൗത്യമായി പരിഗണിച്ച് നിയമനം നടത്തണമെന്ന് പ്രധാനമന്ത്രിയുടെ…

പ്രവാചക നിന്ദ; ഇന്ത്യൻ വെബ്സൈറ്റുകൾ ആക്രമിച്ച് മലേഷ്യൻ ഹാക്കർ ഗ്രൂപ്പ്

ഡൽഹി: സസ്പെൻഷനിലായ ബി.ജെ.പി വക്താവ് നൂപുർ ശർമ്മയുടെ പ്രവാചക വിരുദ്ധ പ്രസ്താവനയിൽ, ഇന്ത്യക്കെതിരെ സൈബർ ആക്രമണം. മലേഷ്യ ആസ്ഥാനമായുള്ള ഹാക്കർമാരുടെ സംഘം ഇന്ത്യൻ സർക്കാരിന്റെ വിവിധ വെബ്സൈറ്റുകൾ തുടർച്ചയായി ഹാക്ക് ചെയ്യുന്നു. ഡ്രാഗൺഫോഴ്സ് എന്ന ഹാക്കർമാരുടെ സംഘമാണ് ഇതിന് പിന്നിൽ. വിവാദ…