Tag: National

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ശരത് പവാർ

ന്യുഡൽഹി: മമത ബാനർജി വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ താൻ രാഷ്ട്രപതി സ്ഥാനാർത്ഥിയാകില്ലെന്ന് ശരത് പവാർ വ്യക്തമാക്കി. പ്രതിപക്ഷത്തിന് വേണ്ടി ഒരു പൊതു സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ യോഗത്തിൽ ധാരണയായി. സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ ഈ മാസം 21ന് മുമ്പ് വീണ്ടും യോഗം ചേരും.…

മദ്യശാലയ്ക്ക് നേരേ ചാണകമെറിഞ്ഞ് ഉമാ ഭാരതി

ഭോപ്പാല്‍: സംസ്ഥാനത്ത് സമ്പൂർണ മദ്യനിരോധനം ആവശ്യപ്പെട്ട് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഉമാഭാരതി മദ്യശാലയ്ക്ക് നേരെ ചാണകം എറിഞ്ഞു. നിവാരി ജില്ലയിലെ ഓർക്ക പട്ടണത്തിലെ മദ്യവിൽപ്പന ശാലയിലേക്കാണ് ഭാരതി ചാണകം എറിഞ്ഞത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി…

‘അഗ്‌നിപഥി’നെതിരെ എതിര്‍പ്പുമായി വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍

ഡൽഹി: സൈന്യത്തിലേക്കുള്ള ഹ്രസ്വകാല റിക്രൂട്ട്മെന്റായ അഗ്നിപഥിനെതിരെ എതിര്‍പ്പറിയിച്ച് റിട്ടയേർഡ് ആർമി ഓഫീസർ. ഇത് സമൂഹത്തെ സൈനികവത്കരിക്കുന്നതിലേക്ക് നയിക്കുമെന്നാണ് ആക്ഷേപം. നാല് വർഷത്തിന് ശേഷം വിരമിക്കുന്ന സൈനികർ നേരിടുന്ന തൊഴിലില്ലായ്മയും ഗുരുതരമായ സാമൂഹിക പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.

ഇന്ത്യക്കാർക്കെതിരെ ഉണ്ടായിരുന്ന വിസ നിരോധനം പിൻവലിച്ച് ചൈന

ബീജിംഗ്: ഇന്ത്യക്കാർക്കെതിരെ ഉണ്ടായിരുന്ന വിസ നിരോധനം പിൻവലിച്ച് ചൈന. കൊവിഡ്-19 വ്യാപനത്തെ തുടർന്നാണ് രണ്ട് വർഷത്തെ വിസാ നിരോധനം ചൈന ഏർപ്പെടുത്തിയത്. ചൈനീസ് നഗരങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രൊഫഷണലുകൾക്കും അവരുടെ കുടുംബങ്ങൾക്കും ചൈനയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും ചൈനയുടെ പുതിയ…

ഇന്ത്യയില്‍ നിന്നുള്ള ഗോതമ്പ് കയറ്റുമതിക്ക് യുഎഇ വിലക്കേര്‍പ്പെടുത്തി

ദുബായ്: ഇന്ത്യയിൽ നിന്നുള്ള ഗോതമ്പ്, ഗോതമ്പ് പൊടി എന്നിവയുടെ കയറ്റുമതിക്കും പുനർ കയറ്റുമതിക്കും യുഎഇ നാല് മാസത്തെ വിലക്ക് ഏർപ്പെടുത്തി. യുഎഇ സാമ്പത്തിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മെയ് 13 മുതൽ നാല് മാസത്തേക്ക് യു.എ.ഇയിലെ ഫ്രീസോണുകളിൽ നിന്ന് നടത്തുന്ന എല്ലാ…

എഐസിസി ആസ്ഥാനത്ത് കയറി പൊലീസ്; പ്രവർത്തകരുടെ പ്രതിഷേധം ശക്തം

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ തുടർച്ചയായ മൂന്നാം ദിവസവും ഇഡി ചോദ്യം ചെയ്യുന്നതിനിടെ എഐസിസി ആസ്ഥാനത്തിന് മുന്നിൽ കടുത്ത പ്രതിഷേധം. കോൺഗ്രസ്സ് ആസ്ഥാനത്ത് ഡൽഹി പോലീസ് പ്രവേശിച്ചതോടെയാണ് പ്രവർത്തകരുടെ പ്രതിഷേധം ശക്തമായത്. പാർട്ടി ഓഫീസിൽ പൊലീസ് അക്രമം അഴിച്ചുവിട്ടതായി നേതാക്കൾ…

മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ രഹസ്യമൊഴി കേന്ദ്ര ഓഫീസിന് കൈമാറി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി കേന്ദ്ര ഓഫീസിന് കൈമാറി. പ്രസ്താവനയിൽ മുഖ്യമന്ത്രിക്കും, ഭാര്യയ്ക്കും, മക്കൾക്കും, കുടുംബാംഗങ്ങൾക്കും, മുൻ മന്ത്രിക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നതായാണ് സൂചന. ഈ സാഹചര്യം കണക്കിലെടുത്താണ് ഇഡി സ്വപ്നയുടെ മൊഴി കേന്ദ്ര ഡയറക്ടറേറ്റിന് കൈമാറിയത്.…

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: ഗോപാല്‍ കൃഷ്ണ ഗാന്ധി പ്രതിപക്ഷ സ്ഥാനാർഥിയായേക്കും

ദില്ലി: പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള പോരാട്ടം ശക്തമാക്കി പ്രതിപക്ഷം. ഗോപാൽ കൃഷ്ണ ഗാന്ധി സ്ഥാനാർത്ഥിയായേക്കും. ഗോപാൽ കൃഷ്ണയുടെ പേര് ഇടതുപാർട്ടികൾ ആണ് നിർദ്ദേശിച്ചത്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചെറുമകനാണ് അദ്ദേഹം. എൻസിപി അധ്യക്ഷൻ ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയിലാണ് ഇടതുപാർട്ടികൾ പേരുകൾ നിർദേശിച്ചത്. അതേസമയം, പശ്ചിമ…

ബീഹാറിൽ മൃഗഡോക്ടറെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു

പട്‌ന: ബീഹാറിലെ മൃഗഡോക്ടറായ യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചു. ബെഗുസരായിൽ മൃഗഡോക്ടറായി ജോലി ചെയ്യുന്ന യുവാവിനെ, മൂന്നംഗ സംഘമാണ് തട്ടിക്കൊണ്ടുപോയി നിർബന്ധിച്ചു വിവാഹം കഴിപ്പിച്ചത്. ഡോക്ടറുടെ പിതാവിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ,…

ലോകത്ത് വായുമലിനീകരണം കൂടുതലുള്ള രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യ

ഡൽഹി: വായു മലിനീകരണം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യ. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിച്ചാൽ രാജ്യത്തെ ശരാശരി ആയുർദൈർഘ്യം അഞ്ച് വർഷം കൂടി വർദ്ധിക്കും. ചിക്കാഗോ സർവകലാശാലയുടെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ടാണ് റിപ്പോർട്ട് പുറത്തുവിട്ടത്. വായു മലിനീകരണത്തിന്റെ…