Tag: National

രാജ്യത്ത് വിമാന ഇന്ധത്തിന്റെ വില വർധിച്ചു; ടിക്കറ്റ് നിരക്ക് കൂടിയെക്കും

ന്യൂ ഡൽഹി: വിമാന ഇന്ധനത്തിന്റെ വില വർദ്ധിച്ചു. വ്യാഴാഴ്ച മുതലാണ് ഇന്ധനവില വർധിപ്പിച്ചത്. ഇന്ധനവില നിലവിൽ എക്കാലത്തെയും ഉയർന്ന നിലയിലാണ്. ഇതോടെ വിമാന ടിക്കറ്റ് നിരക്കും ഉയരുമെന്നാണ് സൂചന. ക്രൂഡ് ഓയിൽ വിലയിലെ വർദ്ധനവ് വ്യോമയാന ഇന്ധന വിലയിലും പ്രതിഫലിച്ചു. റഷ്യ-ഉക്രൈൻ…

അമ്പലത്തിൽ ചെരിപ്പിട്ട് കയറുന്ന രംഗം; ‘ബ്രഹ്‌മാസ്ത്ര’ ബഹിഷ്കരിക്കണമെന്ന് സംഘപരിവാർ

രണ്‍ബീര്‍ കപൂർ നായകനായ ബ്രഹ്മാസ്ത്രയുടെ ട്രെയിലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ട്രെയിലറിന് മികച്ച പ്രതികരണം ലഭിക്കുന്നതിനൊപ്പം ചിത്രം ബഹിഷ്കരിക്കാനുള്ള പ്രചാരണവും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ട്രെയിലറിലെ ഒരു രംഗത്തിൽ, രൺബീർ കപൂർ ചെരിപ്പുകൾ ധരിച്ച് ഒരു ക്ഷേത്രത്തിൽ പ്രവേശിച്ചു എന്ന് പറഞ്ഞാണ് ട്വിറ്ററിൽ…

അഗ്നിപഥിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധം; ബീഹാറില്‍ ട്രെയിനിന് തീയിട്ടു

ന്യൂദല്‍ഹി: സൈന്യത്തിനായി പുതിയ റിക്രൂട്ട്മെന്റ് നയം പ്രഖ്യാപിച്ച കേന്ദ്രത്തിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ബിഹാർ, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്. ബീഹാറിൽ ട്രെയിന്‍ കോച്ചുകൾക്ക് തീയിടുകയും റോഡുകൾ ഉപരോധിക്കുകയും ചെയ്താണ് യുവാക്കൾ പ്രതിഷേധിക്കുന്നത്. ഡൽഹിയിലെ എംപിമാരുടെ വീടുകളിലും…

ഇന്ത്യയിൽ പ്രമേഹരോഗികൾ കൂടുന്നു; രോഗികളുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാമത്

ഇന്ത്യയിൽ പ്രമേഹ രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസർച്ച് റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ രോഗികളുടെ എണ്ണത്തിൽ 150 ശതമാനം വർദ്ധനവുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. ലോകത്ത് പ്രമേഹ രോഗികളുടെ എണ്ണത്തിൽ ഇന്ത്യ നിലവിൽ രണ്ടാം സ്ഥാനത്താണ്. ഇതിനർത്ഥം…

ഇന്ത്യയുടെ കയറ്റുമതി മേഖല വളരുന്നു ; കയറ്റുമതിയിൽ വൻ കുതിപ്പുമായി ഇന്ത്യ

ന്യൂഡൽഹി : ഇന്ത്യയുടെ കയറ്റുമതി മേഖലയിൽ കുതിപ്പെന്ന് റിപ്പോർട്ട്. മെയ് മാസത്തിൽ രാജ്യത്തെ ചരക്ക് കയറ്റുമതി 20.55 ശതമാനം ഉയർന്ന് 38.94 ബില്യൺ ഡോളറിലെത്തി. അതേസമയം, വ്യാപാര കമ്മി റെക്കോർഡ് വർദ്ധനവോടെ 24.29 ബില്യൺ ഡോളറായി ഉയർന്നു. ഇറക്കുമതി 63.22 ബില്യൺ…

രാഷ്ട്രപതി തിരഞ്ഞെടുപ്പിന് ആദ്യ ദിനം പത്രിക സമർപ്പിച്ചത് 11 പേർ

ദില്ലി: ജൂലൈ 18 നു നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുളള ആദ്യ ദിവസമായ ഇന്നലെ പതിനൊന്ന് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു. മതിയായ രേഖകൾ ഇല്ലാത്തതിനാൽ ഇവരിൽ ഒരാളുടെ പത്രിക തള്ളിയതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള…

ഡൽഹി പൊലീസ് നടപടി; കോണ്‍ഗ്രസ് എംപിമാര്‍ സ്പീക്കറെ കണ്ട് പരാതി നൽകി

ന്യൂ ഡൽഹി: എഐസിസി ഓഫീസിലേക്ക് അതിക്രമിച്ചുകയറി നേതാക്കളെയും എംപിമാരെയും കസ്റ്റഡിയിലെടുത്ത ഡൽഹി പൊലീസിന്റെ നടപടിക്കെതിരെ കോൺഗ്രസ് എംപിമാർ സ്പീക്കറെ കണ്ട് പരാതി നൽകി. പാർലമെന്ററി പാർട്ടി ഓഫീസിൽ നടന്ന യോഗത്തിന് ശേഷമാണ് എംപിമാർ ബിർളയുമായി കൂടിക്കാഴ്ച നടത്തിയത്. ലോക്സഭയിലെ പാർട്ടി നേതാവ്…

പ്രവാചക നിന്ദാ പരാമര്‍ശത്തില്‍ പ്രതികരണവുമായി യു എൻ

ന്യൂയോര്‍ക്ക്: മതപരമായ വിവേചനത്തിന്റെയും വിദ്വേഷത്തിന്റെയും പേരിൽ ഇന്ത്യയിൽ നടക്കുന്ന എല്ലാ അക്രമങ്ങളും അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ. പ്രവാചകനെതിരായ ബിജെപി വക്താവ് നൂപുർ ശർമ്മയുടെ മതനിന്ദാപരമായ പരാമർശത്തെ തുടർന്ന് നടന്ന അക്രമസംഭവങ്ങളുടെയും സംഘർഷങ്ങളുടെയും പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്രസഭയുടെ പ്രതികരണം. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ്…

ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ പൃഥ്വി-2; ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ഒഡീഷ: ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ പൃഥ്വി-2ന്റെ പരിശീലന വിക്ഷേപണം വിജയകരമായി നടത്തിയതായി പ്രതിരോധ മന്ത്രാലയം. ഒഡീഷയിലെ ചന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നാണ് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലിന്റെ വിക്ഷേപണം നടന്നത്. ഉയർന്ന അളവിൽ കൃത്യതയോടെ ലക്ഷ്യങ്ങളെ ആക്രമിക്കാൻ ശേഷിയുള്ളതാണിത്.

യു.പി സര്‍ക്കാരിന്‍റെ ബുൾഡോസർ രാജ്; ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി: ഉത്തർപ്രദേശ് സർക്കാരിന്റെ പൊളിക്കൽ നടപടി ചോദ്യം ചെയ്തുള്ള ഹർജി, സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. പൊളിക്കൽ പ്രക്രിയയിൽ നിയമം പാലിക്കാൻ ഉത്തർപ്രദേശ് സർക്കാരിന് നിർദ്ദേശം നൽകണമെന്നും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, ആവശ്യപ്പെട്ട് മുസ്ലിം സംഘടനയായ ജാമിയത്ത് ഉലമ…