Tag: National

നൂറാം ജന്മദിനം; ഗാന്ധിനഗറിലെ റോഡിന് പ്രധാനമന്ത്രിയുടെ അമ്മയുടെ പേര്

ഗാന്ധിനഗർ: ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറിലെ ഒരു റോഡിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയുടെ പേര് നൽകുന്നു. മോദിയുടെ അമ്മ ഹീരാബെന്നിന്റെ നൂറാം ജന്മദിനത്തിന്റെ ഭാഗമായാണ് ഗാന്ധിനഗർ കോർപ്പറേഷന്റെ ഈ തീരുമാനം. ഈ മാസം 18 ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയ്ക്ക്…

പ്രതിഷേധത്തിനിടെ പോലീസുകാരന്റെ കോളര്‍ പിടിച്ച് കോണ്‍ഗ്രസ് നേതാവ്

ഹൈദരാബാദ്: രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തതിനെതിരെ കോൺഗ്രസ് ആഹ്വാനം ചെയ്ത ‘ചലോ രാജ്ഭവൻ’ പ്രതിഷേധ മാർച്ചിനിടെ തെലങ്കാനയിലും സംഘർഷമുണ്ടായി. കോൺഗ്രസ് നേതാവ് രേണുക ചൗധരി ഒരു പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രോശിക്കുകയും യൂണിഫോമിൻറെ കോളറിൽ പിടിക്കുകയും ചെയ്ത ദൃശ്യങ്ങൾ പുറത്ത്…

അഗ്നിപഥ് പ്രതിഷേധം; തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനിന് നേരെ ആക്രമണം

ഗ്വാളിയോർ: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങൾക്കിടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനിന് നേരെയും ആക്രമണം. ചൊവ്വാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട നിസാമുദ്ദീൻ എക്സ്പ്രസിന് നേരെയാണ് ആക്രമണമുണ്ടായത്. ട്രെയിനിൽ നിരവധി മലയാളികൾ ഉണ്ടെന്നാണ് വിവരം. ഗ്വാളിയോർ സ്റ്റേഷനിൽ എത്തിയ ട്രെയിനിന്റെ ഗ്ലാസ് ചില്ലുകൾ പ്രതിഷേധക്കാർ…

ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റണം; ഇഡിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യൽ തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് കത്തയച്ചു. അമ്മ സോണിയാ ഗാന്ധിയുടെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യൽ മാറ്റിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.…

നെഹ്‌റു വംശത്തെ ഇല്ലാതാക്കാൻ ബിജെപി ശ്രമിക്കുന്നു; ശിവസേന

ഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ശിവസേന മുഖപത്രം ‘സാമ്ന’. ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ ഓർമ്മകൾ മായ്ച്ചുകളയാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. നെഹ്റു-ഗാന്ധി വംശത്തെ തകർക്കാനാണ്…

നുപുര്‍ ശര്‍മക്കെതിരെ വീണ്ടും കേസെടുത്തു

ന്യൂദല്‍ഹി: ഒരു ടെലിവിഷൻ ചർച്ചയിൽ പ്രവാചകനെതിരെ അപകീർത്തികരമായ പരാമർശം നടത്തി മുസ്ലീങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിജെപി വക്താവ് നൂപുർ ശർമ്മയ്ക്കെതിരെ കേസെടുത്തു. അഡ്വ. സയ്യിദ് അസീം നൽകിയ പരാതിയിലാണ് കേസെടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ നൂപുർ ശർമയ്ക്കെതിരെ ബീഡ് പൊലീസ് കേസെടുത്തു. മുംബൈ,…

അഗ്നിപഥ് പദ്ധതിയെ വിമർശിച്ച് ബി.ജെ.പി ലോക്സഭാ എം.പി വരുണ്‍ ഗാന്ധി

ന്യൂദല്‍ഹി: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിയെ വിമർശിച്ച് ബി.ജെ.പി ലോക്സഭാ എം.പി വരുണ്‍ ഗാന്ധി. പദ്ധതിയുടെ വിവിധ പ്രൊവിഷനുകളെ ചോദ്യം ചെയ്താണ് വരുണ്‍ ഗാന്ധി പ്രതികരിച്ചത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് അയച്ച കത്തിലാണ് വരുൺ നിലപാട് വ്യക്തമാക്കിയത്. ഹ്രസ്വകാലാടിസ്ഥാനത്തിൽ…

കൊലപാതകം; ഹിമാചൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ മകളെ അറസ്റ്റ് ചെയ്തു

ധർമ്മശാല: ഹിമാചൽ പ്രദേശ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് സബീന സിങ്ങിന്റെ മകളെ കൊലക്കേസിൽ സിബിഐ അറസ്റ്റ് ചെയ്തു. കേസിൽ കല്യാണി സിംഗ് ആണ് അറസ്റ്റിലായത്. ആറ് വർഷം മുമ്പ് ചണ്ഡീഗഡിൽ അഭിഭാഷകനും ഷൂട്ടറുമായ സുഖ്മാൻപ്രീത് സിംഗിനെ (സിപ്പി സിദ്ദു) കൊലപ്പെടുത്തിയ…

ബുൾഡോസർ നടപടി; ഹർജി തളളി, യുപി സർക്കാരിന് സുപ്രീംകോടതി നോട്ടീസ്

ഉത്തർ പ്രദേശ്: ഉത്തർപ്രദേശ് സർക്കാരിന്റെ കയ്യേറ്റ വിരുദ്ധ യജ്ഞം ചട്ടങ്ങൾ പാലിച്ച് നടത്തണമെന്ന് സുപ്രീം കോടതി. പൊളിക്കൽ തടയണമെന്ന ഹർജിക്കാരന്റെ ആവശ്യം തള്ളി. സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന് മൂന്ന് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അടുത്ത ചൊവ്വാഴ്ച കോടതി കേസ് വീണ്ടും പരിഗണിക്കും.…

രാജ്യത്ത് ഇന്ന് പുതിയ 12,213 കൊവിഡ് കേസുകൾ

ന്യൂ ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,213 പേർക്കാണ് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 2.35 ശതമാനമാണ്. ഫെബ്രുവരിക്ക് ശേഷം ഇതാദ്യമായാണ് രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ 10,000 കടക്കുന്നത്. നിലവിൽ രാജ്യത്തെ…