Tag: National

രാജ്യത്തെ 30% ഭൂമിയും വരള്‍ച്ചാവെല്ലുവിളി നേരിടുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ 30 ശതമാനം ഭൂമിയും വരള്‍ച്ചാവെല്ലുവിളി നേരിടുന്നെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്. മരുവത്കരണം തടയാൻ പ്രദേശവാസികളുടെ നൈസര്‍ഗിക ജ്ഞാനം പരമാവധി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര മരുവത്കരണം, വരൾച്ച പ്രതിരോധ ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഭൂപേന്ദ്ര…

ബീഹാറിലെ അഗ്നിപഥ് പ്രതിഷേധത്തിനിടെ ട്രെയിൻ യാത്രക്കാരൻ മരിച്ചു

പട്ന: ബീഹാറിലെ അഗ്നിപഥ് പ്രതിഷേധത്തിനിടെ ട്രെയിൻ യാത്രക്കാരൻ മരിച്ചു. ലഖിസരായിൽ തകര്‍ത്ത ട്രെയിനിലെ യാത്രക്കാരനാണ് മരിച്ചത്. ഇതോടെ പ്രതിഷേധത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. നേരത്തെ തെലങ്കാനയിലെ സെക്കന്ദരാബാദിൽ ട്രെയിൻ കത്തിച്ചതിനെ തുടർന്ന് പ്രതിഷേധക്കാരിൽ ഒരാൾ മരിച്ചിരുന്നു. 340 ലധികം ട്രെയിനുകളെയാണ് വെള്ളിയാഴ്ച…

അഗ്നിപഥ്; ‘പ്രതിഷേധം ഫാസിസ്റ്റ് സിംഹാസനങ്ങളുടെ അടിക്കല്ലിളക്കട്ടെ’

കോഴിക്കോട്: കരസേനയിലെ നിയമനങ്ങൾ കരാര്‍വത്കരിക്കുന്ന കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളിൽ പ്രതികരണവുമായി മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി.കെ. അബ്ദുറബ്ബ്. അഗ്നിപഥത്തിനെതിരായ പ്രതിഷേധം ഫാസിസ്റ്റ് സിംഹാസനങ്ങളുടെ അടിക്കല്ലിളക്കട്ടെയെന്നും അബ്ദുറബ്ബ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “ആർ.എസ്.എസിൽ…

കൊൽക്കത്തയിൽ പോളിയോ വൈറസിന്റെ അണുക്കളെ കണ്ടെത്തി

കൊൽക്കത്ത: കൊൽക്കത്തയിലെ ഗട്ടർ വെള്ളത്തിൽ പോളിയോ വൈറസിന്റെ അണുക്കളെ കണ്ടെത്തി. കൊൽക്കത്ത മുനിസിപ്പൽ കോർപറേഷൻ്റെ 15-ാം നമ്പർ ബറോയ്ക്ക് കീഴിൽ വരുന്ന തിരക്കേറിയ മെറ്റിയാബ്രൂസ് പ്രദേശത്തെ ഗട്ടർ വെള്ളത്തിലാണ് വൈറസ് ബാധ കണ്ടെത്തിയതെന്ന് സംസ്ഥാന പൊതുജനാരോഗ്യ വകുപ്പ് വൃത്തങ്ങൾ അറിയിച്ചു.

അഗ്നിപഥ്; ജൂണ്‍ 24 ന് സെലക്ഷനെന്ന് റിപ്പോര്‍ട്ട്, വിജ്ഞാപനം തിങ്കളാഴ്ച

ന്യൂദല്‍ഹി: പ്രതിഷേധങ്ങൾക്കിടയിൽ അഗ്നിപഥ് പദ്ധതി എത്രയും വേഗം ആരംഭിക്കാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. സെലക്ഷന്‍ ജൂൺ 24 മുതൽ ആരംഭിക്കുമെന്നും ഇതിനായുള്ള വിജ്ഞാപനം തിങ്കളാഴ്ച തന്നെ പുറപ്പെടുവിക്കുമെന്നും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ജൂൺ 24 ന് എയര്‍ഫോഴ്സ്…

ജമ്മു കശ്മീരില്‍ ഈ വര്‍ഷം അവസനത്തോടെ തിരഞ്ഞെടുപ്പ് നടന്നേക്കും- രാജ്‌നാഥ് സിങ്

ശ്രീനഗര്‍: ഈ വർഷം അവസാനത്തോടെ ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നേക്കുമെന്ന സൂചന നൽകി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ജമ്മു കശ്മീരിൽ എത്തിയതായിരുന്നു അദ്ദേഹം. മണ്ഡല പുനര്‍നിര്‍ണ്ണയത്തിന് ശേഷം, 90 മണ്ഡലങ്ങളിൽ 43 എണ്ണം…

‘അഗ്നിപഥ്’ മാതൃരാജ്യത്തെ സേവിക്കാനുള്ള സുവർണാവസരം: രാജ്നാഥ് സിങ്

ശ്രീനഗർ: രാജ്യത്തെ യുവാക്കൾക്ക് സായുധ സേനയിൽ ചേരാനും മാതൃരാജ്യത്തെ സേവിക്കാനുമുള്ള സുവർണാവസരമാണ് ‘അഗ്നിപഥ്’ പദ്ധതിയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി റിക്രൂട്ട്മെൻറ് പ്രക്രിയ നടക്കാത്തതിനാൽ നിരവധി യുവാക്കൾക്ക് സായുധ സേനയിൽ ചേരാൻ അവസരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം…

അഗ്നിപഥിന് പിന്തണയുമായി സൈനിക മേധാവിമാർ; പ്രതിഷേധം കനക്കുന്നു

ന്യുഡൽഹി: അഗ്നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതിക്കെതിരെ രാജ്യം മുഴുവൻ പ്രതിഷേധം കനക്കുകയാണ്. എന്നാൽ തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്ന് സൈനിക മേധാവികൾ പറഞ്ഞു. മൂന്ന് സേനകളുടെയും മേധാവികൾ അഗ്നിപഥിനെ സ്വാഗതം ചെയ്തു. യുവാക്കൾക്ക് രാജ്യത്തെ സേവിക്കാൻ അഗ്നിപഥ് അവസരമൊരുക്കിയെന്ന് സൈനികമേധാവികൾ പറയുന്നു. സൈന്യത്തെ മെച്ചപ്പെടുത്തുകയും…

നൂപുര്‍ ശര്‍മ ഒളിവിലെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: വിവാദ പരാമർശത്തിന്റെ പേരിൽ ബിജെപി മുൻ വക്താവ് നൂപുർ ശർമയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ കാണാനില്ലെന്ന് പോലീസ്. കേസിൽ ചോദ്യം ചെയ്യലിനായി ഡൽഹിയിലെത്തിയ മുംബൈ പൊലീസിന് കഴിഞ്ഞ അഞ്ച് ദിവസമായി നൂപുർ ശർമയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവർ ഒളിവിലാണെന്നാണ്…

ഇഡി രാഹുല്‍ ഗാന്ധിയെ പീഡിപ്പിക്കുന്നു; രാഷ്ട്രപതിക്ക് പരാതി നല്‍കും

ന്യൂഡല്‍ഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇഡി പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ്. ഡൽഹി പോലീസ് ദേശീയ ആസ്ഥാനത്ത് അതിക്രമിച്ചു കയറിയതും എംപിമാരെയും പ്രവർത്തകരെയും ക്രൂരമായി മർദ്ദിച്ചതും രാഷ്ട്രപതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കോൺഗ്രസ് അറിയിച്ചു. നേതാക്കൾ കഴിഞ്ഞ ദിവസം ലോക്സഭ, രാജ്യസഭാ എംപിമാരെ കണ്ട്…